10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

ഇന്ത്യൻ വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ഡിമാന്റുള്ള സെഗ്മെന്റാണ് കോംപാക്‌ട് എസ്‌യുവികളുടേത്. താരതമ്യേന കുറഞ്ഞ വില, സുരക്ഷ, സുഖം, കാഠിന്യം എന്നിവയാണ് ഹാച്ച്ബാക്ക് എതിരാളികളിൽ നിന്നും സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റ് വാഹനങ്ങളെ വ്യത്യസ്‌തമാക്കുന്നതും.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

ആയതിനാൽ തന്നെ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രമുഖ വാഹന നിർമാണ കമ്പനികളും കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, നിസാൻ മാഗ്നൈറ്റ്, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, റെനോ കൈഗർ തുടങ്ങിയവയെല്ലാം സെഗ്മെന്റിലെ നിറസാന്നിധ്യങ്ങളാണ്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

എന്നാൽ ഈ സെഗ്മെന്റിൽ ഏറ്റവും പവർഫുള്ളായ മോഡലുകൾ വളരെ കുറവാണെന്നും പറയാം. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ശക്തമായ അഞ്ച് കോംപാക്‌ട് എസ്‌യുവികളെ ഒന്നു പരിചയപ്പെട്ടാലോ?

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

ടാറ്റ നെക്സോൺ

കുറച്ചുകാലമായി ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ളതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ കോംപാക്‌ട് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. ആറു സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വേരിയന്റാണ് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ശക്തമായ അഞ്ച് കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാം സ്ഥാനത്തുള്ളത്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

ഈ എഞ്ചിൻ 120 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കും. ആറു സ്പീഡ് എഎംടി ഓട്ടോമാറ്റിക്കിൽ ലഭ്യമായ ഡീസൽ എഞ്ചിനിലും എസ്‌യുവി ലഭ്യമാണ്. ഡീസൽ പതിപ്പ് 110 bhp പവറിൽ 260 Nm torque ആണ് വികസിപ്പിക്കുന്നത്. പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമായ ഇന്ത്യയിലെ ഏക കോംപാക്‌ട് എസ്‌യുവിയാണ് നെക്‌സോൺ.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

മഹീന്ദ്ര XUV300

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സബ്-4 മീറ്റർ എസ്‌യുവി മോഡലാണ് മഹീന്ദ്ര XUV300. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ് വാഹനം. 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുന്നതാണ് വാഹനത്തിലെ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

അതേസമയം മറുവശത്ത് മഹീന്ദ്ര XUV300 എസ്‌‌യുവിയുടെ ഡീസൽ എഞ്ചിൻ 117 bhp പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ എഞ്ചിനിലും സ്വന്തമാക്കാം. സെഗ്മെന്റിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ഡീസൽ എഞ്ചിൻ മോഡലാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

കിയ സോനെറ്റ്

സെൽറ്റോസിനും കാർണിവലിനും ശേഷം കിയ മോട്ടോർസിൽ നിന്നും ഇന്ത്യയിലെത്തിയ മൂന്നാമത്തെ മോഡലായിരുന്നു സോനെറ്റ്. കോംപാക്‌ട് എസ്‌യുവി മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ 1.2 ലിറ്റർ പെട്രോൾ യൂണിറ്റ്, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ യഥേഷ്‌ടം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

കിയ സോനെറ്റിലെ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഏറ്റവും പവർഫുൾ എഞ്ചിൻ. ഇതിന് 120 bhp പവറും 172 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുണ്ട്. അതോടൊപ്പം തന്നെ നിരവധി വ്യത്യസ്‌തമാർന്ന ഗിയർബോക്‌സ് കോമ്പിനേഷനും എസ്‌യുവിയിലുണ്ട്. മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി, ഡിസിടി എന്നിവയാണ് ഈ ഓപ്ഷനുകൾ.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

ഹ്യുണ്ടായി വെന്യു

കിയ സോനെറ്റുമായി ധാരാളം ഘടകങ്ങൾ പങ്കിടുന്ന മോഡലാണ് ഹ്യുണ്ടായി വെന്യു. മൂന്ന് വ്യത്യസ്ത എഞ്ചിനുകളും അതേ ഗിയർബോക്‌സ് ഓപ്ഷനുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

കിയ സോനെറ്റിനെ പോലെ തന്നെ ഹ്യുണ്ടായി വെന്യു കോംപാക്‌ട് എസ്‌യുവിയുടെ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പരമാവധി 120 bhp കരുത്തിൽ 172 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. ഇതിനു പുറമെ അത്യാധുനിക ഫീച്ചർ സംവിധാനങ്ങൾ കൂടി ചേരുന്നതോടെ വെന്യു കൂടുതൽ മികവ് നേടുകയും ചെയ്യുന്നുണ്ട്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

റെനോ കൈഗർ

നിസാൻ മാഗ്‌നൈറ്റിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ ഒരുക്കിയ വാഹനമാണ് റെനോ കൈഗർ. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും വില കുറവുള്ള മോഡലായാണ് കൈഗറിനെ വിശേഷിപ്പിക്കപ്പെടുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ പവർഫുൾ കോംപാക്‌ട് എസ്‌യുവികൾ

റെനോ കൈഗർ എസ്‌യുവിയിലെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 100 bhp പവറും 160 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക്, എഎംടി ഓട്ടോമാറ്റിക് എന്നിവയും മോഡിലിൽ ലഭ്യമാവും.

More from DriveSpark

Article Published On: Friday, May 6, 2022, 11:00 [IST]
English summary
Most powerful compact suv models available in india under rs 10 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X