ആദ്യ കാർ ജപ്‌തി ചെയ്‌തു, ഇന്നിതാ കോടികൾ വിലയുള്ള എസ്‌യുവി വരെ വാങ്ങി മലയാളി മോട്ടിവേഷണൽ സ്പീക്കർ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളി വലിയ ഫോളോവേഴ്‌സുള്ള ബിസിനസ് മോട്ടിവേറ്ററാണ് അനിൽ ബാലചന്ദ്രന്‍. വിദേശത്തും നാട്ടിലുമായി മോട്ടിവേഷന്‍ വേദികളില്‍ നിറഞ്ഞുനിൽക്കുന്ന ഇദ്ദേഹത്തിനുള്ള ഫാൻബേസും ഒന്ന് വേറെ തന്നെയാണ്. കിംഗ് മേക്കർ എന്നറിയപ്പെടുന്ന കക്ഷികഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്നൊരു പരിപാടിയിൽ ബിസിനസുകാരെ തെണ്ടികൾ എന്നുവിളിച്ച് വിവാദമുണ്ടാക്കിയതെല്ലാം വലിയ വാർത്തയായിരുന്നു. അന്ന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലമാണ് സർക്കാരിൽ നിന്നും അനിൽ കൈപ്പറ്റിയതെന്നാണ് വിവരം. ഇതെല്ലാം അന്ന് വിവാദമായ കാര്യങ്ങളാണ്. എന്തായാലും തികഞ്ഞൊരു വാഹന പ്രേമി കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം അനില്‍ ബാലചന്ദ്രന്‍ റേഞ്ച് റോവര്‍ സ്പോര്‍ട് സ്വന്തമാക്കിയതെല്ലാം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ആരാധകരിലേക്ക് എത്തിക്കുകയും ചെയ്‌തിരുന്നു. ആദ്യ കാറായ മാരുതി ആൾട്ടോ 800 ഇഎംഐ അടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്‌ത കഥയെല്ലാം ഫെയ്സ്ബുക്കിലൂടെ അനിൽ പങ്കുവെച്ചിട്ടുള്ളതാണ്. പിന്നീട് മെർസിഡീസ് ബെൻസ്, ഔഡി, മിനി കൂപ്പർ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മഹീന്ദ്ര ഥാർ എന്നിവയെല്ലാം കിംഗ് മേക്കർ പോർച്ചിലെത്തിച്ചിട്ടുണ്ട്.

Motivational Speaker Anil Balachandran Buys New Toyota Land Cruiser SUV

ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയൊരു സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബിസിനസ് മോട്ടിവേറ്ററായ അനിൽ ബാലചന്ദ്രന്‍. മറ്റേതുമല്ല, എസ്‌യുവികളുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറാണ് കിംഗ് മേക്കറിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലല്ല, പകരം യുഎഇയിലാണ് പുള്ളിക്കാരൻ പുതിയ വണ്ടിയെ സ്വീകരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് അതിഥിയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

യുഎഇയിലെ ആദ്യത്തെ 2025 മോഡൽ ലാൻഡ് ക്രൂയിസർ ആണിതെന്നും അനിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്നായ ലാൻഡ് ക്രൂയിസർ. LC300 ജാപ്പനീസ് ബ്രാൻഡിൻ്റെ മുൻനിര മോഡലാണ് കേട്ടോ. 2021-ലാണ് ആഗോളതലത്തിൽ അവതരിപ്പിക്കുന്ന മോഡൽ 2022 അവസാനത്തോടെയാണ് ഇന്ത്യയിലെത്തിയത്. യുഎഇയിലും പകരക്കാരനില്ലാത്ത വാഹനമായാണ് ഇതറിയപ്പെടുന്നതും.

Motivational Speaker Anil Balachandran Buys New Toyota Land Cruiser SUV

5 മീറ്ററോളം നീളവും ഒടുക്കത്തെ റോഡ് പ്രെസൻസും ബുച്ച് ലുക്കിംഗുമാണ് എക്കാലവും ലാൻഡ് ക്രൂയിസറുകളെ വേറിട്ടുനിർത്തുന്നത്. 305 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നമുണ്ട്.

ഇതുകൂടാതെ 409 bhp കരുത്തുള്ള ഒരു പുതിയ 3.5 ലിറ്റർ, ട്വിൻ-ടർബോ പെട്രോൾ V6 എഞ്ചിനും യുഎഇ പോലുള്ള രാജ്യങ്ങളിൽ വാഹനത്തിന് ലഭിക്കുന്നുണ്ട്. നൂതനമായ മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം ഉണ്ടെന്നതിനാൽ ഏത് മരുഭൂമിയും താണ്ടാൻ ലാൻഡ് ക്രൂയിസറിന് കഴിവുണ്ട്. വിദേശ വിപണികളിൽ 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനുകളിലാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി വിപണനത്തിന് എത്തിക്കുന്നത്. TNGA അടിസ്ഥാനമാക്കിയുള്ള പുതിയ GA-F പ്ലാറ്റ്‌ഫോമിലാണ് LC300 പണികഴിപ്പിച്ചിരിക്കുന്നതും.

Motivational Speaker Anil Balachandran Buys New Toyota Land Cruiser SUV

ലാഡർ ഫ്രെയിം നിർമാണത്തിലൂടെ എസ്‌യുവിയുടെ ഭാരം കുറയ്ക്കാനും യാത്രാ കംഫർട്ട് ഉയർത്താനും ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. പുത്തൻ ലാൻഡ് ക്രൂയിസറിന് 230 mm ഗ്രൗണ്ട് ക്ലിയറൻസും ഡിപ്പാർച്ചർ ആംഗിൾ 26.5 ഡിഗ്രിയുമാണ്. 4X4 എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 24, 2025, 14:20 [IST]
English summary
Motivational speaker anil balachandran buys new toyota land cruiser suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X