ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ചില സാഹചര്യങ്ങളിൽ കാറുകളേക്കാൾ രസകരമായ യാത്രകളാണ് മോട്ടോർസൈക്കിളുകൾക്ക് നൽകാനാവുക. മോട്ടോർസൈക്കിളിംഗ് ഹരമായുള്ള നിരവധിയാളുകളും നമുക്കിടയിലുണ്ട്. രസകരവും അവിസ്മരണീയവുമായ ഒരു കൂട്ടം അനുഭവങ്ങളുമായാണ് ബൈക്ക് യാത്രകൾ എപ്പോഴും അവസാനിക്കുക.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ഇരുചക്ര വാഹനങ്ങളിൽ ദീർഘ ദൂരം സഞ്ചരിക്കാൻ ഇഷ്‌ടപ്പെടുന്നവർ കൂടുതലും റോയൽ എൻഫീൽഡ് മോഡലുകളിലേക്കാവും ഉറ്റുനോക്കുക. ശരിക്കും പറഞ്ഞാൽ ദീർഘദൂര യാത്രകൾക്ക് മറ്റൊരു തലം നൽകിയവരാണ് എൻഫീൽഡ് എന്നതിൽ തകർക്കമൊന്നുമില്ലാത്ത കാര്യമാണ്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

എല്ലാ ബൈക്കുകളും മികച്ച ക്രോസ്-കൺട്രി ഡ്രൈവ് അനുഭവം നൽകുന്നതിൽ സമർഥരല്ല കേട്ടോ. ദൈർഘ്യമേറിയ റോഡ് യാത്രകൾക്ക് അനുയോജ്യമായ ചില മോട്ടോർസൈക്കിളുകളെ ഒന്നു പരിചയപ്പെട്ടാലോ?

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ബജാജ് അവഞ്ചർ ക്രൂയിസ് 220

ബജാജ് അവഞ്ചർ ക്രൂയിസ് 220 നിരവധി മോട്ടോർസൈക്കിൾ യാത്രക്കാരുടെ ഹൃദയം കവർന്ന മോഡലായിരുന്നു. ശരിക്കും പറഞ്ഞാ ക്രൂയിസർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ഏറ്റവും വ്യത്യസ്‌തമായ ബൈക്കാണിതെന്നും പറയാം.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ദീർഘദൂര യാത്രകളിൽ സുഖസൗകര്യങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ഈ ലേഡ്ബാക്ക് ക്രൂയിസർ തികച്ചും അനുയോജ്യമാണ്. ബജാജ് അവഞ്ചർ ക്രൂയിസിന് ഏകദേശം 1.22 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. പെട്രോളിൽ പ്രവർത്തിക്കുന്ന ബിഎസ്-VI നിലവാരമുള്ള മോഡലാണിത്. എഞ്ചിനും സുഗമമാർന്ന യാത്രയാണ് പ്രദാനം ചെയ്യുന്നത്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

കെടിഎം 390 ഡ്യൂക്ക്

ഈ കെടിഎം ബൈക്ക് ഇന്ത്യയിൽ ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. 2.58 ലക്ഷം രൂപയാണ് 390 ഡ്യൂക്കിന് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടി വരിക. എന്നിരുന്നാലും 6 സ്പീഡ് മാനുവൽ ഗിയർബോക്സും 373.2 സിസി എഞ്ചിനും മുടക്കുന്ന ഓരോ പൈസക്കും മൂല്യം നൽകുന്ന ഒന്നാണ്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

സിംഗിള്‍ സിലിണ്ടര്‍ 390 സിസി എഞ്ചിനും അതോടൊപ്പം മികച്ച സുരക്ഷയുടെയും സാങ്കേതിക ഫീച്ചറുകളുടെയും നീണ്ട പട്ടിക, മികച്ച ഹാൻഡിലിംഗും റൈഡിംഗ് ഡൈനാമിക്‌സും ചേര്‍ന്ന ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ മോട്ടോർസൈക്കിളാണ് കെടിഎം 390 ഡ്യൂക്ക്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ഹാർലി ഡേവിഡ്സൺ സൂപ്പർലോ

നിരവധി ബൈക്കിംഗ് റോഡ് ട്രിപ്പ് പ്രേമികളുടെ സ്വപ്ന ബൈക്കാണ് ഹാർലി ഡേവിഡ്സൺ സൂപ്പർലോ. ഈ ബൈക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് അതിന്റെ 17 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും ഒരു ലിറ്ററിന് നൽകുന്ന 20 കിലോമീറ്റർ മൈലേജുമാണ്. ഈ അസാധാരണ സവിശേഷതകളെല്ലാം ഒന്നിച്ച് ലഭ്യമാകണമെങ്കിൽ നിങ്ങൾ 5.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ബജാജ് ഡൊമിനാർ 400

ഇന്ത്യൻ നിരത്തുകളിൽ ദുർഘടമായ ദീർഘദൂര യാത്രകൾക്കായാണ് ബജാജ് ഡൊമിനാർ 400 നിർമിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തെ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്താനും ഡൊമിക്ക് സാധിച്ചിട്ടുണ്ട്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

6 സ്പീഡ് മാനുവൽ ഗിയർബോക്സും 373.3 സിസി എയർ-കൂൾഡ് എഞ്ചിനും നിങ്ങളുടെ പ്രതീക്ഷകളേക്കാൾ മികച്ചതായി തന്നെയാണ് നിലനിൽക്കുക. 40 bhp കരുത്തിൽ 35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബജാജ് ഡൊമിനാർ 400 പതിപ്പിന് 1.92 ലക്ഷം മുതൽ 2.23 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

റോയൽ എൻഫീൽഡ് ഹിമാലയൻ

പേരിൽ തന്നെ നിങ്ങൾക്ക് സാഹസികതയും ആവേശവും നൽകുന്ന മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള എവിഡി ബൈക്കും ഇതുതന്നെ. ഏത് റോഡ് സാഹചര്യങ്ങളിലും അങ്ങേയറ്റം മിടുക്കനായി പ്രവർത്തിക്കാനും കഴിവുള്ള മോഡലാണിത്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

റോഡിലേതു പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച രീതിയിൽ ഓഫ്-റോഡിംഗിനും റോയൽ എൻഫീൽഡ് ഹിമാലയൻ പേരുകേട്ടതാണ്. അതിമനോഹരമായ സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിനിലൂടെയാണ് ഈ കഴിവ് മോട്ടോർസൈക്കിൾ നേടിയെടുത്തത്. ഈ ബൈക്കിന് ലിറ്ററിന് പരമാവധി 36.26 മൈലേജ് വരെ ഹൈവേയിൽ നൽകാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

ജാവ പെറാക്ക്

2.06 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് ജാവ പെറാക്ക് വീട്ടിലെത്തിക്കാം. ഈ ഉയർന്ന ഹെവി ബൈക്ക് നിങ്ങൾക്ക് സ്ഥിരമായ യാത്രകൾക്ക് വളരെ ഉത്തമമാണ്. ഇന്ത്യയിലെ ആദ്യത്തെ ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളെന്ന ഖ്യാതിയും ഇതിനു തന്നെയാണ്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന സിംഗിൾ സിലിണ്ടർ 334 സിസി എയർ കൂൾഡ് എഞ്ചിൻ പെറാക്കിന്റെ ചില അനുകൂല സവിശേഷതകളിൽ ഉൾപ്പെടുന്നു. ദീർഘദൂര യാത്രകൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന മിടുക്കനായ മോഡലുകൂടിയാണ് പെറാക്ക്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 മോഡലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ഓയിൽ/എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ്. പാരലൽ-ട്വിൻ 649 സിസി എഞ്ചിനിൽ നിന്ന് നിങ്ങൾക്ക് 47 bhp പവറിൽ 52 Nm torque വരെയാണ് നൽകുന്നത്.

ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 മോഡലിന് 25 കിലോമീറ്റർ മൈലേജ് നൽകാനും പ്രാപ്‌തമാണ്. ഈ സാഹസിക ബൈക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ ക്രോസ്-കൺട്രി യാത്രകൾ അവിസ്മരണീയവും അതുല്യവുമാക്കാൻ സഹായകരമാവും.

More from DriveSpark

Article Published On: Monday, May 30, 2022, 13:45 [IST]
English summary
Motorcycles which are perfect for long drives without any trouble
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X