ഏത് വേഷമിട്ടാലും എന്തൊരു ഗ്ലാമറണല്ലേ, പൂക്കൾക്കിടയിൽ നിൽക്കുന്ന സുന്ദരി വന്നിറങ്ങിയത് ബെൻസ് കാറിൽ

ദുൽഖർ സൽമാന്റെ ഹിറ്റ് തെലുങ്ക് ചിത്രമായ സീതാരാമത്തിലൂടെ മലയാളികൾക്കിടയിലും വലിയ രീതിയിൽ ആരാധകവൃന്ദമുണ്ടാക്കിയെടുത്ത സുന്ദരിയാണ് മൃണാൽ താക്കൂർ (Mrunal Thakur). നാടൻ പെണ്ണായും മോഡേണായാവും ഒരുപോലെ ഇണങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് കക്ഷി. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കുള്ള താരം പ്രതിഫലത്തിന്റെ കാര്യത്തിലും കോടികളാണ് വാങ്ങുന്നത്. അടുത്തിടെ തെലുങ്കിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പണംവാരിയിരുന്നു. ബോളിവുഡിലും ടോളിവുഡിലുമെല്ലാം നല്ല തിരക്കുള്ള നടിയായി ഓടിനടന്ന് അഭിനയിക്കുന്ന മൃണാളിനെ ലക്കി ചാം എന്ന ഓമനപ്പേരിലാണ് ഫാൻസ് വിളിക്കാറുള്ളത്.

ഏതുവേഷം ധരിച്ചാലും ചേരുമെങ്കിലും ഡ്രസിംഗിലും സ്റ്റൈലിലും സ്വന്തം ശൈലിയുണ്ട് സുന്ദരിക്ക്. സിമ്പിൾ ഡ്രസ് ധരിച്ചാൽ പോലും മാലാഖയെ പോലുള്ള ഭംഗിയാണ് മൃണാലിനുള്ളതെന്ന് പലരും പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വളരെ സുന്ദരിയായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതും പ്രിയപ്പെട്ട ആർക്കോ വേണ്ടി പൂവ് വാങ്ങാനായി എത്തിയതാണ് ലേഡി സൂപ്പർസ്റ്റാർ. ഇൻസ്റ്റൻഡ് ബോളിവുഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് താരത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Mrunal Thakur Spotted Again In Mercedes-Benz S-Class Luxury Sedan

തന്റെ മെർസിഡീസ് ബെൻസ് എസ്-ക്ലാസിലെത്തിയാണ് പൂക്കടയിൽ നിന്നും പൂവ് വാങ്ങുന്നത്. അത്യാഡംബര എസ്‌യുവിയുടെ S450 4മാറ്റിക് വേരിയന്റാണ് നടി ഉപയോഗിക്കുന്നത്. ഇതേ വാഹനത്തിൽ തന്നെ പലതവണ മൃണാൽ എത്തുന്നതും നാം കണ്ടിട്ടുണ്ടാവും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ എസ്-ക്ലാസിന്റെ പെട്രോൾ മോഡലാണ് നടിയുടെ ഗരാജിലുള്ളത്.

1.79 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ആഡംബര സെഡാന് ടാക്‌സും ഇൻഷുറൻസും എല്ലാമായി 2.25 കോടി രൂപയോളം വരും മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. പൂക്കടയുടെ പിന്നിലായി മൃണാലിന്റെ എസ്-ക്ലാസ് കിടക്കുന്നത് കാണാനാവും. എക്സ്റ്റീരിയർ പോലെ തന്നെ ആഡംബര സെഡാനിലെ ഇന്റീരിയറും കിടിലമായാണ് ഒരുക്കിയിരിക്കുന്നതെന്ന് പറയാം.

Mrunal Thakur Spotted Again In Mercedes-Benz S-Class Luxury Sedan

12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, MBUX കണക്റ്റഡ് കാർ സാങ്കേതികവിദ്യ, "ഹേ മെർസിഡീസ്" വോയ്‌സ് അസിസ്റ്റന്റ്, ഫിംഗർപ്രിന്റ് സ്‌കാനർ, പനോരമിക് സണ്‍റൂഫ്, നാപ്പാ ലെതര്‍ ഉള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് മൃണാളിന്റെ എസ്-ക്ലാസിൽ ബെൻസ് വാഗ്‌ദാനം ചെയ്യുന്നത്.

ഇതുകൂടാതെ അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ, പ്രീമിയം ബർമസ്റ്റർ 3D സൗണ്ട് സിസ്റ്റം, അലക്‌സ ഹോം ഇന്റഗ്രേഷൻ, റിക്ലൈൻ ചെയ്യാനാവുന്ന റിയർ സീറ്റ്, പിൻ സീറ്റിൽ കാൽഫ് മസാജ് തുടങ്ങി നിരവധി സവിശേഷതകളും മൃണാൾ താക്കൂറുന്ഫെ മെർസിഡിസ് ബെൻസ് എസ്-ക്ലാസിലുണ്ട്. മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഫോർവീൽ ഡ്രൈവും സ്റ്റാൻഡേർഡായി വരുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്.

9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 362 bhp കരുത്തിൽ പരമാവധി 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും യോഗ്യമാണ് മെർസിഡീസ് ബെൻസിന്റെ എസ്-ക്ലാസ്. അതേസമയം ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായാണ് ജർമൻ വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ബെന്‍സിന്റെ എസ്-ക്ലാസ് കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ ചില കിടിലൻ കാറുകളും മൃണാൾ താക്കൂർ സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും കൂടുത യാത്രാസുഖവും സേഫ്റ്റിയും നൽകുന്ന ഈ ജർമൻ കാറാണ് തന്റെ സഹചാരിയായി താരം എപ്പോഴും ഉപയോഗിക്കാറുള്ളത്. എന്തായാലും കോടികൾ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും താരത്തിന്റെ ഇടപെടലുകളും വളരെ സിമ്പിളാണ്. വീഡിയോ എടുക്കുന്ന വ്യക്തിയോട് വളരെ സൌഹൃദപരമായി സംസാരിക്കുന്നതും കാണാം.

More from DriveSpark

Article Published On: Saturday, July 19, 2025, 17:24 [IST]
English summary
Mrunal thakur spotted again in mercedes benz s class luxury sedan
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X