43-ാം വയസിൽ ക്രിക്കറ്റ് കളിക്കാൻ വാങ്ങുന്നത് 12 കോടി, പുതുതായി റേഞ്ച് റോവർ വാങ്ങി ഏഴാം നമ്പർകാരൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകൻമാരുടെ പട്ടികയെടുത്താൽ കപിൽ ദേവും സൌരവ് ഗാംഗുലിയുമെല്ലാം പട്ടികയിൽ ഇടംപിടിക്കുമെങ്കിലും നമ്മുടെ തലമുറയ്ക്ക് ഏറ്റവും പരിചതൻ എംഎംസ് ധോണി തന്നെയാണ്. രണ്ട് പതിറ്റാണ്ടിന് മുകളിൽ ഇന്ത്യ കണ്ട ലോകകപ്പ് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ നായകൻ ടി20, ഏകദിന ലോകകപ്പുകൾ ഉൾപ്പടെ തന്നെക്കൊണ്ട് നേടിത്തരാനാവുന്ന എല്ലാ കപ്പുകളും ഷെൽഫിൽ എത്തിച്ചാണ് ദേശീയ ടീമിന്റെ കുപ്പായം ഊരിവെച്ചത്. സച്ചിൻ തെണ്ടുൽക്കറിന് ശേഷം മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ വിരമിക്കലിൽ രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടിട്ടുണ്ടെങ്കിൽ അത് ധോണിയുടേത് മാത്രമായിരിക്കും.

ദേശീയ കുപ്പായം അഴിച്ചുവെച്ചുവെങ്കിലും ഐപിഎല്ലിൽ എംഎസ് ധോണി ഇന്നും സജീവമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സ് നിരയിലെ അമരക്കരനായി ഇത്തവണ കൂടി ടീമിലുണ്ടാവുമെന്നത് ആരാധർക്ക് ദൃശ്യ വിരുന്നാണ്. അതുപോലെ തന്നെ വരുമാനത്തിന്റെ കാര്യത്തിലും താരത്തിന് യാതൊരു കുറവുമില്ല കേട്ടോ, എസ്ബിഐ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായ ധോണിക്ക് 6 കോടിയാണ് ഓരോ വർഷവും ലഭിക്കുന്നത്.

MS Dhoni Buys New Range Rover Autobiography Luxury SUV Worth Rs 3 50 Crore

അതേസമയം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ കളിക്കാൻ ധോണി വാങ്ങുന്നത് 12 കോടി രൂപയോളമാണെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ മറ്റ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനും പ്രതിഫലം വേറെ ലഭിക്കും. ക്രിക്കറ്റു പോലെ തന്നെ ധോണിക്ക് വാഹനങ്ങളും വലിയ പ്രണയമാണുള്ളത്. ഇത്രയും വലിയ വാഹന ശേഖരമുള്ള ഒരു ക്രിക്കറ്റ് താരം ഇന്ത്യയിൽ വേറെയുണ്ടായെന്ന് ചോദിച്ചാൽ ഇല്ലെന്ന് വേണം പറയാൻ.

ക്ലാസിക് കാറുകളോടും ബൈക്കുകളോടുമാണ് താത്പര്യമെങ്കിലും ധോണി ഇപ്പോഴിതാ പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. അതും ബ്രിട്ടീഷ് ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവറാണ് മുൻ ഇന്ത്യൻ നായകന്റെ ഗരാജിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത്. ധോണിയുടെ ഫാംഹൗസിനടുത്തായി ഫ്ലാറ്റ്ബെഡിൽ എസ്‌യുവി എത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്.

ധോണിയുടെ ഫാംഹൗസിന്റെ ഗേറ്റിൽ ഫ്ലാറ്റ്ബെഡിൽ എസ്‌യുവി എത്തിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. വാഹനം പൂർണമായും മറച്ചിരിക്കുകയാണെങ്കിലും ഇതൊരു റേഞ്ച് റോവർ ആണെന്ന് തെളിയിക്കുന്ന ചില ഭാഗങ്ങൾ പുറത്തുകാണാനാവും. റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിലുള്ള ഡയമണ്ട് ടേൺഡ് വിത്ത് ഗ്ലോസ് ബ്ലാക്ക് കോൺട്രാസ്റ്റ് (സ്റ്റൈൽ 7023) വീലുകൾ കൃത്യമായി വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ഇന്ത്യൻ വിപണിയിൽ സ്റ്റാൻഡേർഡ് വീൽബേസ് (SWB), ലോംഗ് വീൽബേസ് (LWB) എന്നിങ്ങനെ രണ്ട് ബോഡി സ്റ്റൈലുകളിലാണ് വരുന്നത്. രണ്ടാമത്തേത് 7 സീറ്റുകളുള്ള മോഡലായും ഉപയോഗിക്കാം. മികച്ച സ്ഥലസൗകര്യം, സുഖസൗകര്യങ്ങൾ, പ്രായോഗികത, ആഡംബരം എന്നിവ കാരണം മിക്ക സെലിബ്രിറ്റികളും ഓട്ടോബയോഗ്രഫിയുടെ LWB പതിപ്പാണ് സ്വന്തമാക്കാറുള്ളത്.

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂ. ഇത് മൈൽഡ് ഹൈബ്രിഡുകളോ പ്ലഗ്-ഇൻ ഹൈബ്രിഡുകളോ ആകാം. ഇതിൽ മൈൽഡ് ഹൈബ്രിഡ് മോഡലുകൾ മാത്രമാണ് ലാൻഡ് റോവർ ഇന്ത്യയിൽ നിർമിക്കുന്നത്. ഹൈബ്രിഡ് പതിപ്പുകൾ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യാറ്.

394 bhp പവറിൽ 550 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഇൻജീനിയം ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മൈൽഡ് ഹൈബ്രിഡ് ടെക്കോടെ വിപണിയിൽ എത്തുന്നത്. ഫോർവീൽ ഡ്രൈവ് സംവിധാനവുമായി വരുന്ന ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും മിന്നുന്ന പെർഫോമൻസ് കാഴ്ച്ചവെക്കാനാവും. വെറും 5.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് കഴിയും.

അതേസമയം പരമാവധി വേഗത മണിക്കൂറിൽ 242 കിലോമീറ്ററായാണ് കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ വില ഏകദേശം 3.50 കോടിയാണ്. ഇതുതന്നെയാവും മഹേന്ദ്ര സിംഗ് ധോണിയും സ്വന്തമാക്കിയിട്ടുള്ളതെന്നാണ് അനുമാനം. എന്തായാലും ഫ്ലാറ്റ്ബെഡിലെത്തിയ താരത്തിന്റെ പുത്തൻ വാഹനത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, March 4, 2025, 19:20 [IST]
English summary
Ms dhoni buys new range rover autobiography luxury suv worth rs 3 50 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X