വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലയി വാഹനപ്രിയനാര് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ. അത് നമ്മുടെ മുൻനായകനായ ക്യാപ്റ്റൻ കൂൾ മഹീന്ദ്ര സിങ് ധോണിയാണ്. പ്രത്യേകിച്ച് വിന്റേജ് വണ്ടികളോടാണ് താരത്തിന് പ്രിയം കൂടുതൽ.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

എന്നിരുന്നാലും സ്പോർട്‌സ് സെലിബ്രിറ്റിയുടെ ഗാരേജിൽ ആഢംബര മോട്ടോർസൈക്കിളുകളുടെയും കാറുകളുടെയും ഒരു വലിയ ശേഖരം തന്നെയുണ്ട്. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് താരത്തിന്റെ വിവാഹ വാർഷികമാണ്.

View this post on Instagram

Major Mahi missing @mahi7781 !

A post shared by Sakshi Singh Dhoni (@sakshisingh_r) on

കാരണം മറ്റൊന്നുമല്ല, പതിനൊന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഭാര്യ സാക്ഷിക്ക് ധോണി സമ്മാനിച്ച വിന്റേജ് കാറു തന്നെയാണ്. തന്റെ പുതിയ കാറിന് നന്ദി പറഞ്ഞ് സാക്ഷി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതോടെയാണ് സമ്മാനം വാർത്തകളിൽ നിറഞ്ഞത്.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

സ്കൈ ബ്ലൂ-വൈറ്റ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ എന്ന ഐതിഹാസിക മോഡലാണ് സാക്ഷിക്ക് ധോണി സമ്മനമായി നൽകിയിരിക്കുന്നത്. ജർമൻ ബ്രാൻഡിൽ നിന്നും 1930 കളിൽ‌ പുറത്തിറങ്ങിയ മോഡലാണ് ബീറ്റിൽ.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

മാത്രമല്ല 1960 കളിലെ ചലനാത്മകതയുടെ പ്രതീകമായിരുന്നു ബീറ്റിൽ എന്ന ഈ വാഹനം. എന്നാൽ കാർ ഏതു വർഷത്തെ മോഡലാണ് എന്ന് വ്യക്തമല്ല. ശരിക്കും ഒരു മോട്ടോർസൈക്കിൾ പ്രേമിയായ മുൻതാരം തന്റെ വ്യക്തി ജീവിതം രഹ്യമായി സൂക്ഷിക്കാൻ താത്പര്യപ്പെടുന്ന ആളാണ്.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

പുതിയ വിവാഹ വാർഷിക സമ്മാനത്തിന്റെ ചിത്രം കൂടാതെ ധോണിയുടെ ഗാരേജിന്റെ വീഡിയോയും ഭാര്യ സാക്ഷി പങ്കുവച്ചിട്ടുണ്ട്. മസ്താങ്ങും റോൾഡ് റോയ്സ് സിൽവർ ഷാഡോ തുടങ്ങിയ വാഹനങ്ങളും താരത്തിന്റെ ശേഖരങ്ങളിൽ മിന്നിത്തിളങ്ങി കിടപ്പുണ്ട്.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

ധോണിയുടെ മോട്ടോർസൈക്കിൾ ശേഖരത്തിൽ കവസാക്കി നിഞ്ച H2 മുതൽ ഹാർലി-ഡേവിഡ്സൺ ഫാറ്റ് ബോയ് വരെയും ഡ്യുക്കാട്ടി 1098 മുതൽ കോൺഫെഡറേറ്റ് X132 ഹെൽ‌കാറ്റ് വരെയുമുണ്ട്.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

ഇവ കൂടാതെ റോയൽ എൻ‌ഫീൽഡ് മാച്ചിസ്മോ, സുസുക്കി ഷോഗൺ, യമഹ RD350, യമഹ YZF 600R, ബി‌എസ്‌എ ഗോൾഡ്സ്റ്റാർ, ഹാർലി-ഡേവിഡ്‌സൺ അയൺ 883, രണ്ട് നോർട്ടൺസ് എന്നിവയും ധോണിയുടെ ഗാരേജിലുണ്ട്.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

ധോണിയുടെ ആഢംബര കാറുകളുടെ ശേഖരം ഒരുപോലെ അസൂയാവഹമാണ്. അതിൽ നിസാൻ 4WD 73 മോഡലും ഉൾപ്പെടുന്നു. ജോംഗ 1 ടൺ, ഹമ്മർ H2, റോൾസ് റോയ്‌സ് സിൽവർ ഷാഡോ സീരീസ് 1, ആദ്യ തലമുറ ഔഡി Q7, മെർസിഡീസ് ബെൻസ് ജിഎൽഇ, ലാൻഡ് റോവർ ഫ്രീലാൻഡർ 2, മിത്സുബിഷി പജേറോ SFX എന്നിവയും താരത്തിന്റെ പക്കലുണ്ട്.

വിവാഹ വാർഷികത്തിലും ക്ലാസിക് ടച്ച്; സാക്ഷിക്ക് വിന്റേജ് ബീറ്റിൽ സമ്മാനിച്ച് ധോണി

6.2 ലിറ്റർ V8 എഞ്ചിൻ ഉള്ള ഗ്രാൻഡ് ചെറോക്കി ട്രാക്ക്‌ഹോക്കിന്റെ ആദ്യ, ഏക ഉടമ കൂടിയാണ് അദ്ദേഹം. ഒരു വർഷം മുമ്പ് താരം 1970 മോഡൽ വിന്റേജ് പോണ്ടിയാക് ഫയർബേർഡ് ട്രാൻസ് ആം എന്ന മസിൽ കാറും സ്വന്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
MS Dhoni Gifted A Vintage Car On 11th Wedding Anniversary To His Wife Sakshi. Read in Malayalam
Story first published: Tuesday, July 6, 2021, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X