വില 10 കോടിക്ക് മുകളിൽ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങി അംബാനി

പ്രൈവറ്റ് ജെറ്റുകളുടേയും റോൾസ് റോയ്‌സ്, ബെന്റ്ലി, ലാൻഡ് റോവർ, ലംബോർഗിനി പോലുള്ള വില കൂടിയതും അത്യഅപൂർവവുമായ ആഡംബ കാറുകളുടേയും വലിയ ശേഖരമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോശീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനിയുടെ പക്കലുള്ളത്. വിലകൂടിയ വാഹനങ്ങളോടുള്ള അംബാനി കുടുംബത്തിന്റെ ഇഷ്ടവും സമാനതകളില്ലാത്തതാണെന്നു വേണം പറയാൻ.

പക്ഷേ ഇവരുടെയെല്ലാം യാത്രകൾ വലിയ അകമ്പടിയോടെയാണെന്നത് ഓർക്കുമ്പോൾ പലർക്കും കൌതുകമായിരിക്കും. സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന കാറുകളിൽ ഒന്നും ഇത്തരക്കാർക്ക് യാത്ര ചെയ്യാനുമാവില്ല. കോടീശ്വരനായ വ്യവസായികൾ സുരക്ഷാ കാരണങ്ങളാൽ പലപ്പോഴും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് ഉപയോഗിക്കാറുള്ളത്. കൂടാതെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾക്കായി വലിയൊരു വാഹനവ്യൂഹത്തിന്റെ അകമ്പടിയും ഇവരോടൊപ്പം എപ്പോഴുമുണ്ടാവും.

Mukesh Ambani

ഇതിന് വലിയൊരു ഉദാഹരണമാണ് മുകേഷ് അംബാനിയുടെ യാത്രകൾ. എപ്പോഴും വലിയ അകമ്പടിയോടെ യാത്ര ചെയ്യുന്ന വീഡിയോകൾ ഇന്റർനെറ്റിലെ വലിയ വാർത്തയാണ്. വലിയ വാഹന ശേഖരുമുള്ള അംബാനി കുടുംബം അടിക്കടി തങ്ങളുടെ ഗരാജ് പുതുക്കാനും പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ഒരു മോഡൽ കൂടി കടന്നുവന്നിരിക്കുകയാണ്. വളരെക്കാലമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ യാത്രകൾക്കായി തന്റെ കാറിൽ ചെറിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.

ഇനിയുള്ള യാത്രകൾക്കായി ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ബെൻസ് S680 ഗാർഡ് സെഡാനാണ് മുകേഷ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. ഈ മോഡലിന്റെ പുതിയ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. റേഞ്ച് റോവർ, എംജി ഗ്ലോസ്റ്റർ, മെർസിഡീസ് ബെൻസ് V-ക്ലാസ് എംപിവി, ഫോർഡ് എൻഡവർ എന്നിവ ഉൾപ്പെടുന്നതാണ് ഈ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് അകമ്പടി നൽകുന്നത് എന്നതും രസകരമായൊരു കാഴ്ച്ചയാണ്.

Mukesh Ambani

ഇതാദ്യമായല്ല അംബാനി ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് സെഡാൻ വാങ്ങുന്നത്. പുതിയ S680 വാങ്ങുന്നതിനു മുമ്പ് S600 ഗാർഡായിരുന്നു മുകേഷ് അംബാനി ഉപയോഗിച്ചിരുന്നത്. ഇതിന് ഏകദേശം 10 കോടി രൂപയോളമാണ് ചെലവു വരുന്നത്. S680 ഗാർഡിനെ സംബന്ധിച്ചിടത്തോളം, ഈ സെഡാന്റെ കൃത്യമായ വില വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. വാഹനം വാഗ്ദാനം ചെയ്യുന്ന കസ്റ്റമൈസേഷനെയും പരിരക്ഷണ നിലവാരത്തെയും ആശ്രയിച്ചാണ് വിലവരുന്നത്. ഈ കാറിന് VPAM VR 10 സ്പെസിഫിക്കേഷൻ ഉണ്ടെന്നതാണ് ഹൈലൈറ്റ്.

ഇത് സിവിലിയൻ വാഹനങ്ങൾക്ക് ഏറ്റവും ഉയർന്ന ബാലിസ്റ്റിക് സർട്ടിഫിക്കേഷനാണ്. VPAM VR 10 എന്നത് ബുള്ളറ്റ് പ്രൂഫ് മാത്രമല്ല, ഏതുതരം സ്ഫോടനങ്ങളെയും ചെറുക്കാനുള്ള കഴിവുമാണ് ഇത് അടയാളപ്പെടുത്തുന്നത്. മറ്റേതൊരു ബുള്ളറ്റ് പ്രൂഫ് വാഹനത്തെയും പോലെ, അംബാനിയുടെ പുത്തൻ മെർസിഡീസ് S680 സെഡാൻ പുറമേ നിന്ന് നോക്കുമ്പോൾ ഒരു സാധാരണ സെഡാൻ പോലെ തന്നെയാണ് കാണപ്പെടുന്നത്. അനാവശ്യ ശ്രദ്ധ ഒഴിവാക്കാൻ മനഃപൂർവമാണ് വാഹനം ഇത്തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഒരു സാധാരണ കാറുമായി താരതമ്യപ്പെടുത്തുമ്പോൾ കവച സംരക്ഷണവും മറ്റ് സുരക്ഷാ സവിശേഷതകളും കാരണം S680 ഗാർഡ് വളരെ ഭാരമേറിയതാണ്. ഒരു സാധാരണ സെഡാനെക്കാൾ ഏകദേശം 2 ടൺ അധിക ഭാരമാണ് വാഹനത്തിനുള്ളത്. സ്റ്റാൻഡേർഡ് ബോഡി ഷെല്ലിൽ സംയോജിപ്പിച്ചിട്ടുള്ള സംരക്ഷിത മെറ്റീരിയലുമായാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ ഏകദേശം 3.5-4 ഇഞ്ച് കട്ടിയുള്ള ഒരു ബുള്ളറ്റ്, ബ്ലാസ്റ്റ് പ്രൂഫ്, മൾട്ടി-ലെയർ ഗ്ലാസ് എന്നിവയും കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്പ്ലിന്റർ പ്രൊട്ടക്ഷനായി അകത്ത് ഒരു പോളികാർബണേറ്റ് ലെയറും മെർസിഡീസ് ഉപയോഗിച്ചിട്ടുണ്ട്. ഈ ആഡംബര സെഡാന്റെ ഓരോ ഡോറിനും ഏകദേശം 250 കിലോഗ്രാം ഭാരം വരുമെന്നതും രസകരമായ കാര്യമാണ്. മെർസിഡീസ് ബെൻസ് S680 ഗാർഡിന് 80 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഉറപ്പുള്ള ടയറുകളുമുണ്ട്. ഡ്രൈവറുമായി ആശയവിനിമയം നടത്താൻ ഒരു ഓൺബോർഡ് ഇന്റർകോം സജ്ജീകരണവും കോർത്തിണക്കിയിട്ടുണ്ട്.

പിൻസീറ്റിന് പിന്നിൽ അത്യാവിശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായുള്ള ഒരു ഫയർ എക്സ്റ്റിങ്യൂഷറും കംപ്രസ്‌ഡ് ഫ്രഷ് എയർ ടാങ്കും അംബാനിയുടെ വാഹനത്തിലുണ്ട്. ഇത് ഗ്യാസ് ആക്രമണമുണ്ടായാൽ ഉപയോഗപ്രദമാകും. സാധാരണ S-ക്ലാസ് നൽകുന്ന എല്ലാ പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി ഫീച്ചറുകളും കാർ തുടർന്നും നൽകുന്നു. 612 bhp പവറിൽ ഏതാണ്ട് 830 Nm torque നൽകുന്ന 6.0 ലിറ്റർ V12 എഞ്ചിനാണ് കാറിന്റെ ഹൃദയം.

More from DriveSpark

Article Published On: Monday, July 24, 2023, 13:09 [IST]
English summary
Mukesh ambani buys indias safest bulletproof car worth more than rs 10 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X