30 കോടിയുടെ സുരക്ഷാ വാഹനങ്ങൾ, അംബാനിയുടെ സെക്യൂരിറ്റി വേറെ ലെവൽ

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാരെന്ന് ചോദിച്ചാൽ രണ്ടാമതൊരു സംശയത്തിന് ഇടകൊടുക്കാതെ നമുക്ക് പറയാനാവുന്ന പേരാണ് അംബാനി കുടുംബത്തിന്റേത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇവർക്കായി രാജ്യം ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ സുരക്ഷാ ഭടന്മാരുടെ വൻ അകമ്പടിയും ഈ ധനികകുടുംബത്തിനുണ്ട്.

ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വം പൗരന്മാരില്‍ ഒരാളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ മുകേഷ് അംബാനി. ആയതിനാൽ തന്നെ ഇവർ ഉപയോഗിക്കുന്ന വാഹനങ്ങളും അത്രയേറെ കേമപ്പെട്ടതാണ്. കുടുംബത്തിലുള്ളവർക്ക് മാത്രമല്ല, സുരക്ഷയൊരുക്കുന്ന സെക്യൂരിറ്റി കാറുകളും വിലകൂടിയ മുന്തിയയിനം മോഡലുകളാണെന്നതും നമ്മുടെ കണ്ണുതള്ളുന്ന കാഴ്ച്ചയാണ്. ബിഎംഡബ്ല്യു X5 എസ്‌യുവികളിൽ തുടങ്ങി ലാൻഡ് റോവർ ഡിസ്‌കവറി, ലാൻഡ് റോവർ റേഞ്ച് റോവറുകൾ പോലുള്ള ലക്ഷ്വറി വാഹനങ്ങളാണ് സെക്യൂരിറ്റി ഫോഴ്‌സ് ഉപയോഗിക്കുന്നത്.

Range Rover Vogue

ഇവയ്ക്കു പിന്നാലെയിതാ ജി-വാഗൺ എന്നറിയപ്പെടുന്ന മെർസിഡീസ് AMG G63 എസ്‌യുവികൾ കൂടി സെക്യൂരിറ്റി വാഹന ശേഖരത്തിലേക്ക് കൊണ്ടുന്നിരിക്കുകയാണ് മുകേഷ് അംബാനി. ഒന്നിൽ കൂടുതൽ എസ്‌യുവികളാണ് അകമ്പടിക്കായി ഒന്നിച്ചുവാങ്ങിയിരിക്കുന്നത്. ഇത്രയും കാറുകൾക്ക് ഏകദേശം 30 കോടിയിലധികം വിലവരുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം നാല് ജി-വാഗണുകൾ അംബാനിക്ക് അകമ്പടിയേകുമ്പോൾ കൂട്ടിന് മൂന്ന് ലാൻഡ് റോവർ റേഞ്ച് റോവർ വോഗും മറ്റ് കാറുകളും കൂട്ടിനുണ്ട്.

ഇതിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ഓരോ അംബാനിക്ക് സെക്യൂരിറ്റി നൽകുന്ന മെർസിഡീസ് AMG G63 എസ്‌യുവികൾക്ക് 3 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ. അങ്ങനെ അംബാനിയുടെ വാഹനവ്യൂഹത്തിന്റെ ആകെ ചെലവ് 21 കോടി രൂപയിലധികം വരും. അതേസമയം മൂന്ന് ലാൻഡ് റോവർ റേഞ്ച് റോവർ വോഗിന്റെ ഓരോ മോഡലിനും 2.50 കോടി രൂപയാണ് വില.

Mercedes-AMG G63s

അതായത് റേഞ്ച് റോവർ എസ്‌യുവികളുടെ ആകെ വില ഏകദേശം 7.50 കോടി രൂപയാണെന്ന് സാരം. മൊത്തം 30 കോടിയോളം രൂപ വില മതിക്കുന്ന വാഹനശേഖരമാണ് ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റി വാഹനങ്ങൾ അംബാനിക്ക് ഒരുക്കുന്നത്. ഇതോടൊപ്പം അംഗരക്ഷകരുടേയും പരിരക്ഷയും രാജ്യത്തെ ഏറ്റവും വലിയ ധനികന് നൽകുന്നുണ്ട്. 2021-ലാണ് മെർസിഡീസ് ബെൻസ് AMG G63-യുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ ഇറക്കുന്നത്.

പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഇതിന് ഏകദേശം 2.20 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. കാഴ്ച്ചയിൽ ഏതൊരാളുടേയും മനംകവരുന്ന ഡിസൈൻ ശൈലിയാണ് ജി-വാഗണുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. വലിയ 21 ഇഞ്ച് അലോയ് വീലുകളാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ബോക്സി രൂപത്തോട് ഇഴുകി ചേരുന്ന ഈ ടയറുകൾക്ക് അതിശയിപ്പിക്കുന്ന ഡിസൈനുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ ഹുഡിൽ ശേഷിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫുൾ-എൽഇഡി സജ്ജീകരണമാണ് കാറിനുള്ളത്.

കൂടാതെ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീലും പരുക്കൻ രൂപം ഉയർത്താൻ സഹായിച്ചിട്ടുണ്ട്. 585 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കുന്ന വിപുലമായ 4.0 ലിറ്റർ ബൈ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് AMG G63 മോഡലിന്റെ ഹൃദയം. 9 സ്പീഡ് AMG സ്പീഡ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി നൽകിയാണ് ജർമൻ ബ്രാൻഡ് എസ്‌യുവിയെ വിപണിയിൽ എത്തിക്കുന്നത്.

വെറും 4.5 സെക്കൻഡിനുള്ളിൽ കാറിന് നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത വരെ എത്തിപ്പിടിക്കാൻ കഴിയും. ജി-വാണിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 220 കി.മീ ആയി മെർസിഡീസ് ബെൻസ് നിയന്ത്രിച്ചിരിക്കുന്നത്. ഒരു ആഡ്-ഓൺ ലിമിറ്ററിന് ഇത് 240 കിലോമീറ്റർ വേഗതയായി ഉയർത്താനും കഴിയും. സെക്യൂരിറ്റി ഒരുക്കുന്നവർക്ക് ഇത്രയും വലിയ ലക്ഷ്വറി വാഹനങ്ങളാണ് അംബാനി വാങ്ങിക്കൊടുത്തിരിക്കുന്നതെങ്കിൽ അദ്ദേഹത്തിന്റെ കാർ കളക്ഷനെ കുറിച്ച് അറിഞ്ഞാൽ നാം ശരിക്കും ഞെട്ടും.

Guard 6

റോള്‍സ് റോയിസ്, മെർസിഡീസ് മെയ്ബാക്ക്, ബെന്റ്ലി ബന്റായ്ഗ, റോള്‍സ് റോയിസിന്റെ എസ്‌യുവി മോഡലായ കലിനൻ തുടങ്ങിയ വമ്പൻ കാറുകളാണ് മുകേഷ് അംബാനിയുടെ ഗരാജിലുണ്ട്. എന്തായാലും രാജ്യത്ത് ഇത്രയും വലിയ സെക്യൂരിറ്റി അകമ്പടിയും വലിയ ആഡംബര വാഹനവ്യൂഹവും ഉള്ള മറ്റൊരു വ്യക്തിയില്ലെന്നു വേണം പറയാൻ.

More from DriveSpark

Article Published On: Tuesday, April 4, 2023, 11:00 [IST]
English summary
Mukesh ambani security cars worth rs 30 crore check details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X