ഇത് കേരളത്തിലെ ആദ്യ ഡിഫെൻഡർ V8! വാങ്ങിയത് മൂന്നാറിലെ റിസോർട്ട് മുതലാളി, പൊടിച്ചത് 3.30 കോടി രൂപ

ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നത് മലയാളികളുടെ വീക്ക്‌നെസുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ലക്ഷ്വറി വാഹന ബ്രാൻഡുകൾ ഏറ്റവും കൂടുതൽ പണംവാരുന്ന വിപണികളിൽ ഒന്നായി നമ്മുടെ കൊച്ചുകേരളം മാറിയിട്ടുണ്ട് എന്നതിൽ സംശയമൊന്നും വേണ്ട. യുവസംരംഭകരുടെ വളർച്ചയും സെലിബ്രിറ്റികളുടെ വണ്ടിഭ്രാന്തുമെല്ലാമാണ് ഇത്രയും ലക്ഷ്വറി കാറുകൾ നമ്മുടെ നിരത്തുകളിൽ പ്രത്യക്ഷപ്പെടാൻ കാരണമായിരിക്കുന്നത്. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവുമെല്ലാം കഴിഞ്ഞാൽ ഏവർക്കും പ്രിയപ്പെട്ട വണ്ടിക്കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ് ലാൻഡ് റോവറുകൾ. റോഡുകളിൽ കൂടി മാത്രമല്ല, ഏത് കുന്നും മലയും കയറിപ്പോവാൻ കഴിയുന്ന തരത്തിലുള്ള എസ്‌യുവികളാണ് ബ്രിട്ടീഷ് ബ്രാൻഡിന്റെ ആയുധം.

റേഞ്ച് റോവറുകൾ, ഡിഫെൻഡർ എന്നിവ വാങ്ങാനാണ് ഇവിടെ ആളുകൾ കൂടുതലുമുള്ളത്. അതിന് ഉദാഹരണമാണ് കേരളത്തിലെ ആദ്യ ഡിഫെൻഡർ V8 എസ്‌യുവിയുടെ ഡെലിവറി. വാങ്ങിയതാരണെന്ന് അറിയണോ, മൂന്നാറിലെ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമയായ ഷെമി മുസ്തഫയാണ് ഈ പുതുപുത്തൻ യമണ്ടൻ ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ലാൻഡ് റോവർ ഡീലർമാരായ മുത്തൂറ്റ് മോട്ടോർസിൽ നിന്നുമാണ് ഇദ്ദേഹം വണ്ടിയെടുത്തിരിക്കുന്നത്.

Munnar Grand Cliff Resorts MD Shemi Musthafa Buys Kerala s First Defender V8 SUV Worth Rs 3 30 Crore

മുത്തൂറ്റ് മോട്ടോർസിൽ നിന്നും ഷെമി വാങ്ങുന്ന അഞ്ചാമത്തെ വാഹമാണിത് എന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ലാൻഡ് റോവർ ഡിഫെൻഡർ ഒക്‌ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 2.59 കോടി രൂപ എക്സ്ഷോറൂം വിലയിലെത്തുന്ന ആഡംബര എസ്‌യുവി കൊച്ചിയിൽ ഓൺ-റോഡിലിറക്കാൻ ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളും എല്ലാമായി ഏകദേശം 3.30 കോടി രൂപയോളോം വേണ്ടിവരുമെന്നാണ് കണക്കുകൾ.

ലാൻഡ് റോവർ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും പവർഫുൾ ഡിഫെൻഡർ കൂടിയാണ് ഒക്‌ട. 110 5-ഡോർ ബോഡി സ്റ്റൈലിൽ മാത്രമായാണ് മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇതിന് സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് ഒന്നിലധികം മാറ്റങ്ങൾ ലഭിക്കുന്നുണ്ട്. ഇതോടൊപ്പം വലിപ്പിത്തിന്റെ കാര്യത്തിലും ചില നവീകരണങ്ങൾ വണ്ടിക്ക് കിട്ടിയിട്ടുണ്ട്. ഡിഫെൻഡർ ഒക്ടയുടെ റൈഡ് ഹൈറ്റ് 28 മില്ലീമീറ്ററും വീതി 68 മില്ലീമീറ്ററും വർധിപ്പിക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്.

Munnar Grand Cliff Resorts MD Shemi Musthafa Buys Kerala s First Defender V8 SUV Worth Rs 3 30 Crore

അങ്ങനെ മൊത്തത്തിൽ വ്യത്യസ്തമായ ഐഡന്റിറ്റി സ്വീകരിക്കാനും എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. വാഹനത്തിന്റെ അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിൾ വർധിപ്പിക്കുകയും ഓഫ്-റോഡ് കഴിവുകൾ മെച്ചപ്പെടുത്താനുമായി ഡിഫെൻഡർ ഒക്ടയുടെ മുന്നിലും പിന്നിലും റീഡിസൈൻ ചെയ്ത ബമ്പറുകളാണ് ഒരുക്കിയിരിക്കുന്നത്. ഓഫ് റോഡുകളിലൂടെ മാത്രമല്ല, ഒരു മീറ്റർ വെള്ളത്തിലൂടെയും സഞ്ചരിക്കാൻ എസ്‌യുവിക്ക് കഴിയും. A

ഇത് മറ്റേതൊരു ഡിഫെൻഡറിനേക്കാളും കൂടിയ വാട്ടർ വേഡിംഗ് കപ്പാസിറ്റിയാണ്. സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ ഗ്രില്ലും വലുതാണ്. ഇത് എഞ്ചിൻ ബേയിലേക്കുള്ള വായുപ്രവാഹം വർധിപ്പിക്കുന്നതിനായാണ് ഒരുക്കിയിരിക്കുന്നത്. ഡിഫെൻഡർ ഒക്ടയിൽ 20 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി നൽകുന്നത്. ആവശ്യമുള്ളവർക്ക് 22 ഇഞ്ച് വീലുകളും ഓപ്ഷനലായി തെരഞ്ഞെടുക്കാനാവും.

Munnar Grand Cliff Resorts MD Shemi Musthafa Buys Kerala s First Defender V8 SUV Worth Rs 3 30 Crore

ഡിഫെൻഡർ ഒക്ടയുടെ ഇന്റീരിയർ വളരെ മിനിമലിസ്റ്റിക്കായിട്ടാണ് ഒരുക്കിയിരിക്കുന്നത് കേട്ടോ. 4-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ധാരാളം ഫിസിക്കൽ കൺട്രോളുകൾ, സ്പോർട്സ് ഫ്രണ്ട് സീറ്റുകൾ, 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹാപ്റ്റിക് സീറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 15-സ്പീക്കർ മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, റിയർ വെന്റുകളുള്ള ത്രീ-സോൺ ഓട്ടോ എസി, കീലെസ് എൻട്രിയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

സുരക്ഷയുടെ കാര്യത്തിൽ കോടികൾ വിലയിലുള്ള എസ്‌യുവിയിൽ 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയെല്ലാം ലാൻഡ് റോവർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒക്ടയിൽ ലഭ്യമായ ഒരു പ്രത്യേക സവിശേഷത വേഡ് സെൻസിംഗാണ്. വെള്ളക്കെട്ടിൽ വാഹനം ഇറക്കുമ്പോൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലൂടെ വെള്ളത്തിന്റെ ആഴത്തെക്കുറിച്ച് ഡ്രൈവറെ അറിയിക്കുന്ന സംവിധാനമാണിത്.

5.0 ലിറ്റർ സൂപ്പർചാർജ്‌ഡ് V8 എഞ്ചിനാണ് ലാൻഡ് റോവർ ഡിഫെൻഡർ ഒക്ടയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6000 ആർപിഎമ്മിൽ 518 bhp പവറും 2500 ആർപിഎമ്മിൽ 625 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. 0-100 കിലോമീറ്റർ വേഗത വെറും 5.4 സെക്കൻഡിൽ കൈവരിക്കുന്ന പവർഫുൾ എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 240 കിലോമീറ്ററാണെന്നും ലാൻഡ് റോവർ പറയുന്നു.

More from DriveSpark

Article Published On: Monday, August 4, 2025, 11:36 [IST]
English summary
Munnar grand cliff resorts md shemi musthafa buys keralas first defender v8 suv worth rs 3 30 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X