സാക്ഷാൽ അനിരുദ്ധിനെ വരെ ഫാനാക്കിയ മലയാളി, ഭാര്യക്ക് പുതിയ എസ്‌യുവി വാങ്ങിക്കൊടുത്ത കക്ഷിയെ പിടികിട്ടിയോ

ദിബു നൈനാന്‍ തോമസ് ഈ പേര് കേൾക്കാത്ത സിനിമപ്രേമികൾ ഉണ്ടാവില്ല അല്ലേ. ഇനി മനസിലാകാത്തവരുണ്ടെങ്കിൽ അവരൊന്നും സിനിമ കാണാത്തവരാണെന്ന് പറയേണ്ടി വരും. ഊം... അ... അ... ആ എന്ന തമിഴ് പാട്ടിന് തലയാട്ടാത്തവരായി ഇവിടെ ആരും തന്നെയുണ്ടാവില്ലെന്നതാണ് സത്യം. സമൂഹമാധ്യമത്തിൽ അടുത്തിടെ വൈറലായ ഈ പാട്ടിന്റെ നിരവധി റീലുകൾ നാം കണ്ടുപോയിട്ടുണ്ടാവാം. അടുത്തിടെ തമിഴിലും മലയാളത്തിലുമായി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച മലയാളിയായ സംഗീത സംവിധായകനാണ് ദിബു. ടൊവിനോ തോമസിന്റെ എആർഎം എന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ സംഗീതം നിർവഹിച്ചതും ദിബുവായിരുന്നു.

വൈക്കം വിജയലക്ഷ്മിയുടെ ശബ്‌ദത്തിൽ മുഴങ്ങിയ അങ്ങ് വാന കോണില് എന്ന പാട്ടൊന്നും നാവിൻ തുമ്പിൽ നിന്നും അത്രവേഗം ഇറങ്ങിപ്പോവാൻ യാതൊരു സാധ്യതയുമില്ല. അങ്ങനെ ഈ രണ്ട് ഗാനങ്ങളൊന്നുമല്ല ദിബുവിന്റെ ഹിറ്റ്ലിസ്റ്റിലുള്ളത്. ബാച്ചിലർ, ചിത്താ, കനാ തുടങ്ങിയ സിനിമകളിലെ തംരഗം സൃഷ്ടിച്ച മിക്ക പാട്ടുകളുടേയും ഈണങ്ങൾ തിട്ടപ്പെടുത്തിയ കക്ഷി മലയാളിയാണെന്ന കാര്യം നമുക്കെല്ലാം അഹങ്കരിക്കാൻ കഴിയുന്ന കാര്യമാണ്.

Music Director Dhibu Ninan Thomas Gifts Hyundai Creta SUV To His Wife

തമിഴിൽ വിലപിടിപ്പുള്ള സംഗീത സംവിധായകനായി ഓടിനടക്കുന്ന ദിബു നൈനാന്‍ തോമസ് തന്റെ പ്രിയതമയ്ക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ്. ചിഞ്ചുവിന്റെ ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു എസ്‌യുവി വാങ്ങി നൽകിയിരിക്കുകയാണ് ദിബു. ഏതാണെന്നല്ലേ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ഹ്യുണ്ടായി ക്രെറ്റയാണ് ഭാര്യയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുന്നത്.

ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പം ഷോറൂമിലെത്തി ക്രെറ്റയുടെ ഡെലിവറി സ്വീകരിക്കുന്ന ദിബുവിന്റേയും ഫാമിലിയുടേയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. സംഗീത സംവിധായൻ തന്നെയാണ് പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദുബു അവിടെ തന്നെയാണ് പുതിയ കാറും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Music Director Dhibu Ninan Thomas Gifts Hyundai Creta SUV To His Wife

E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് 11.11 ലക്ഷം രൂപ മുതൽ 20.50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ക്രെറ്റയുടെ ഏത് മോഡലാണ് ഭാര്യയ്ക്ക് വാങ്ങി നൽകിയിരിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ല. മിക്കവാറും ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റാവുമെന്നാണ് വിശ്വാസം.

ചെന്നൈ പോലൊരു തിരക്കേറിയ നഗരത്തിൽ പ്രത്യേകിച്ച് സ്ത്രീകൾ ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാനാവും ഇഷ്‌ടപ്പെടുക. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയായ സെൻഷ്യസ് സ്പോർട്ടിനെസ് അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ ക്രെറ്റയുടെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. മുൻവശത്തെ വലിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ, വലിയ അലോയ് വീലുകൾ എന്നിവയെല്ലാം ഗംഭീരമാണ്.

Music Director Dhibu Ninan Thomas Gifts Hyundai Creta SUV To His Wife

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി പ്രീമിയമാക്കി നിലനിർർത്താൻ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിംഗ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 ADAS തുടങ്ങിയ മോഡേൺ ഫീച്ചറുകളെല്ലാം ക്രെറ്റയുടെ ഭാഗമാണ്.

6 എയർബാഗുകൾ, ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ പോലുള്ള സേഫ്റ്റി ഫീച്ചറുകളും കോർത്തിണക്കിയിരിക്കുന്നതിനാൽ ക്രെറ്റ വാങ്ങുന്നവർക്ക് സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.

Music Director Dhibu Ninan Thomas Gifts Hyundai Creta SUV To His Wife

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കാനാവുക. 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഹ്യുണ്ടായി ക്രെറ്റയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

More from DriveSpark

Article Published On: Tuesday, July 1, 2025, 12:41 [IST]
English summary
Music director dhibu ninan thomas gifts hyundai creta suv to his wife
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X