മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

വേനൽക്കാലത്തിനോട് ബൈ പറഞ്ഞ് മഴക്കാലത്തെ സ്വാഗതം ചെയ്യുകയാണ് നമ്മുടെ കേരളം. മൺസൂൺ കാലത്തെ വരവേൽക്കാൻ ആളുകൾ ഒരുങ്ങി കഴിഞ്ഞെങ്കിലും ആ കൂടെ നമ്മുടെ വാഹനങ്ങളെയും ഒരുക്കേണ്ടതായുണ്ട്.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

കൂടാതെ മഴക്കാലത്ത് കാർ യാത്രക്കാരെ സഹായിക്കാൻ കഴിയുന്ന കുറച്ച് ഘടകങ്ങളും നമ്മൾ കരുതേണ്ടതുണ്ട്. അത്തരം ചില മൺസൂൺ കാർ ആക്‌സസറികളെ ഒന്ന് പരിചയപ്പെട്ടാലോ.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

മഡ് ഫ്ലാപ്പുകൾ

ഒരു കാറിലെ ഏറ്റവും അടിസ്ഥാനവും അവശ്യവുമായ ഉപകരണങ്ങളിൽ ഒന്നാണ് മഡ് ഫ്ലാപ്പുകൾ. പിന്നില്‍ വരുന്ന വാഹനങ്ങളെ ചെളിയില്‍ കുളിപ്പിച്ച് നിരത്തുകളിലൂടെ പായുന്ന സംഭവം ഈ സീസണിലെ ഒരു പ്രധാന കാഴ്ച്ച തന്നെയാണ്. വാഹനം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി മഡ് ഗാര്‍ഡും മഡ് ഫ്ലാപ്പും മറ്റും അഴിച്ചുവെക്കുന്നതും ഒരു ട്രെൻഡാണല്ലോ?

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

അതിനാൽ തന്നെ കാലവർഷത്തിൽ കൂടുതൽ ആവശ്യമായ ഈ മഡ് ഫ്ലാപ്പുകൾ എത്രയും വേഗം ഘടിപ്പിക്കേണ്ടതുണ്ട്. മറ്റ് യാത്രക്കാർക്ക് മാത്രമല്ല, നിങ്ങളുടെ കാറുകളെയും ചെളിയിൽ നിന്ന് രക്ഷിക്കാനും ഇവയ്ക്ക് സാധിക്കും.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

പോളിമർ കാർ കവർ

സിന്തറ്റിക് കാർ കവറുകൾ നിങ്ങളുടെ വാഹനത്തെ പൊടിയിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് വെള്ളത്തിൽ നിന്ന് പരിചരണം നൽകാൻ കഴിയില്ല എന്നകാര്യം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

ഒരു പോളിമർ കാർ കവർ വാങ്ങുകയാണെങ്കിൽ നിങ്ങളുടെ കാറിനെ അല്ലെങ്കിൽ വാഹനത്തെ സുരക്ഷിതമായി മഴയത്ത് സംരക്ഷിക്കാൻ കഴിയും. ഇത് വെള്ളം അകത്തേക്ക് ഒഴുകാൻ അനുവദിക്കുന്നില്ല എന്നതു തന്നെയാണ് ശ്രദ്ധേയം.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

പോക്കറ്റ് കാർ കുട

മഴ വന്നാൽ കുട നിർബന്ധമാണല്ലോ. കോം‌പാക്‌ട് വലിപ്പത്തിലുള്ള കുടകൾ ഇന്ന് വിപണിയിൽ സുലഭവുമാണ്. അവ മടക്കിക്കഴിയുമ്പോൾ കാറിന്റെ ഡോർ പോക്കറ്റുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

ശരിക്കും ചില കാറുകൾ ഇത്തരം കുടകൾ സൂക്ഷിക്കാൻ പ്രത്യേകം ഇടം തന്നെ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. അവ ഡോർ പോക്കറ്റുകളിൽ സംയോജിപ്പിച്ചിരിക്കുന്നതും ഏറെ സ്വാഗതാർഹമായ ഒരു തീരുമാനമാണ്.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

റബ്ബർ ഫ്ലോർ മാറ്റുകൾ

ഫാബ്രിക് കാർപെറ്റ് മാറ്റുകൾ മഴക്കാലത്ത് എളുപ്പത്തിൽ നനഞ്ഞ് മലിനമാകും. ഇത് കാറിന്റെ ക്യാബിനെ അനാവശ്യ ഈർപ്പം, ദുർഗന്ധം എന്നിവയിലേക്കും നയിക്കും. അതിനാൽ തന്നെ ഫാബ്രിക് മാറ്റുകൾ നനയാതിരിക്കാനായി റബ്ബർ മാറ്റുകൾ സ്ഥാപിക്കുന്നത് നല്ലതാണ്. മാത്രമല്ല, ഇങ്ങനെ ഉപയോഗിച്ചാൽ മാറ്റിനെ പരിപാലിക്കാനും വളരെ എളുപ്പമാകും.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

റെയ്ൻ ഷൂ കവർ

ഇന്ത്യക്കാർക്കിടയിൽ അത്ര സുപരിചിതമല്ലാത്ത ഒരു ഉൽപ്പന്നമാകാം റെയ്ൻ ഷൂ കവറുകൾ. എന്നാൽ ആക്സസറീസ് വിപണിയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളിലൊന്നാണ് റെയിൻ ഷൂ കവറുകളുടേത്. മഴയത്ത് ഷൂ ഇടാൻ മടി കാണിക്കുന്ന പലർക്കും പരിഗണിക്കാവുന്ന ഒരു ഉൽപ്പന്നം കൂടിയാണിത്.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

ഈ ഷൂ കവറുകൾ സിലിക്കൺ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഷൂസിന് മുകളിലൂടെ ധരിക്കുന്ന ഇത് ഒരു അധിക വാട്ടർപ്രൂഫ് പാളിയാണ് നൽകുന്നത്. ഒരു തരത്തിൽ പറഞ്ഞാൽഷൂസിനുള്ള റെയിൻ‌കോട്ടുകളാണ് ഇവയെന്ന് ചുരുക്കം.

മഴക്കാലത്ത് കാറിൽ കരുതേണ്ട ചില ആക്‌സസറികൾ

മഴക്കാലത്ത് നനയാതെയും മലിനമാകാതെയും ഷൂസിനെ ഇവ സംരക്ഷിക്കുന്നു. റെയ്ൻ ഷൂ കവറുകൾ മടക്കാനും ഡോർ പോക്കറ്റുകളിൽ സൂക്ഷിക്കാനും എളുപ്പമാണ് എന്നതും നിങ്ങളുടെ സൗകര്യം വർധിപ്പിക്കും.

Most Read Articles

Malayalam
English summary
Must Have Car Accessories For The Rainy Season. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X