ഒരാഴ്ച്ചക്കുള്ളിൽ സ്വന്തമാക്കിയത് 1,000 ബുക്കിംഗുകൾ; ഹിറ്റായി നഹ‌ക് ഇലക്ട്രിക് സൈക്കിളുകൾ

പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഗരുഡ, സിപ്പി ഇലക്ട്രിക് സൈക്കിളുകളുകൾക്ക് വിപണിയിൽ നിന്നും ഗംഭീര പ്രതികരണം ലഭിച്ചതായി നഹ‌ക് മോട്ടോർസ്. കഴിഞ്ഞയാഴ്ച്ച മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ച കമ്പനിക്ക് ഇതുവരെ ലഭിച്ചത് 1,000 ഓർഡറുകളാണ്.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

നഹക് മോട്ടോർസ് ഗരുഡയ്ക്ക് 31,999 രൂപയും സിപ്പിക്ക് ടാഗ് 33,499 രൂപയുമാണ് ഇന്ത്യയിലെ വില. രാജ്യത്തെ ആദ്യത്തെ പൂർണ മെയ്ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് സൈക്കിളുകളാണിവ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

ബുക്കിംഗുകളിൽ ഏകദേശം 38 ശതമാനവും വന്നത് ഇന്ത്യയുടെ തെക്കൻ ഭാഗത്തുനിന്നാണെന്നും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ഉപഭോക്താക്കളിൽ നിന്ന് ഇ-സൈക്കിളുകൾക്ക് നല്ല താൽപ്പര്യം ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

ജർമനി, യുകെ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നൂറോളം ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ആയിരം ഓർഡറുകൾ ലഭിക്കുന്നത് വളരെ പ്രോത്സാഹജനകമാണെന്ന് നഹക് ഗ്രൂപ്പ് ചെയർമാൻ പ്രവാത് നഹക് അഭിപ്രായപ്പെട്ടു.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

ജൂലൈ 11 ന് ബുക്കിംഗ് അവസാനിപ്പിക്കുന്നതിനു മുമ്പ് കൂടുതൽ പ്രീ ബുക്കിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രവാത് നഹക് കൂട്ടിച്ചേർത്തു. താത്പര്യമുള്ള വാങ്ങുന്നവർക്ക് പുതിയ ഇലക്ട്രിക് സൈക്കിളുകൾ ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

നഹക് ഇലക്‌ട്രിക് സൈക്കിളുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് www.nahakmotors.eco വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. തുടർന്ന് ഇഷ്ടമുള്ള മോഡൽ തെരഞ്ഞെടുക്കുകയും ഫോം പൂരിപ്പിച്ചും നൽകണം.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

കൂടാതെ ബുക്കിംഗ് തുകയായി 2999 രൂപ അടയ്ക്കുകയും ചെയ്‌താൽ സൈക്കിളുകൾ പിന്നീട് വീട്ടിലെത്തും. ജൂലൈ 13-നകം ബുക്കിംഗ് പൂർത്തിയാക്കേണ്ടതായുണ്ട്. മുതൽ ഗരുഡ, സിപ്പി ഇലക്ട്രിക് സൈക്കിളുകളുകളുടെ ഹോം ഡെലിവറി 021 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

നീക്കംചെയ്യാവുന്ന ബാറ്ററി, എൽസിഡി ഡിസ്പ്ലേ, പെഡൽ സെൻസർ ടെക് തുടങ്ങി നിരവധി നൂതന സവിശേഷതകളാണ് രണ്ട് മോഡലുകളിലും നഹക് വാഗ്‌ദാനം ചെയ്യുന്നത്. സൈക്കിൾ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് വേണ്ടിവരിക.

ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹ‌ക് മോട്ടോർസ്

ചാർജർ സാധാരണ ഹോം പവർ സോക്കറ്റിലേക്കാണ് പ്ലഗ് ചെയ്യാനാവുക. ഒരു മുഴുവൻ ചാർജിൽ 40 കിലോമീറ്റർ വരെ ഓടിക്കാൻ ഇ-സൈക്കിളുകൾക്ക് കഴിയും. കൂടാതെ റോഡുകളിൽ ഈ ഇ-സൈക്കിളുകൾ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യമില്ല എന്ന കാര്യവും സ്വാഗതാർഹമാണ്.

Most Read Articles

Malayalam
English summary
Nahak Motors Electric Bicycles Received 1000 Bookings. Read in Malayalam
Story first published: Saturday, July 10, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X