ഇലക്‌ട്രിക് സൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നഹക് മോട്ടോർസ്
പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഇലക്ട്രിക് സൈക്കിളുകളായ ഗരുഡ, സിപ്പി എന്നിവയുടെ ഹോം ഡെലിവറി പ്രഖ്യാപിച്ച് ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന നഹക് മോട്ടോർസ്.

31,999 രൂപയാണ് നഹക് ഗരുഡയുടെ വില. അതേസമയം സിപ്പിക്ക് 33,499 രൂപയാണ് വില. പാൻ ഇന്ത്യ ഓൺലൈൻ പ്രീ-ബുക്കിംഗിന്റെ ആദ്യ ഘട്ടം 2021 ജൂലൈ രണ്ടു മുതൽ ജൂലൈ 11 വരെ ആരംഭിക്കുമെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഇലക്ട്രിക് സൈക്കിളുകൾ ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. അതിനായി www.nahakmotors.eco എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും അതിനുശേഷം ഇഷ്ടമുള്ള മോഡൽ തെരഞ്ഞെടുക്കാം.

തുടർന്ന് ഫോം പൂരിപ്പിക്കേണ്ടതായുണ്ട്. ഇലക്‌ട്രിക് സൈക്കിളുകൾക്കായി 2999 രൂപയാണ് ബുക്കിംഗ് തുകയായി നൽകേണ്ടത്. ജൂലൈ 13 നകം നഹക് മോട്ടോർസ് ഇ-സൈക്കിളുകൾ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഇലക്‌ട്രിക് സൈക്കിളുകൾ ഡെലിവറി ചെയ്യുകയും ചെയ്യും.

ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം ഹോം ഡെലിവറി 2021 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നീക്കംചെയ്യാവുന്ന ബാറ്ററി, എൽസിഡി ഡിസ്പ്ലേ, പെഡൽ സെൻസർ ടെക് തുടങ്ങി നിരവധി നൂതന സവിശേഷതകളാണ് രണ്ട് മോഡലുകളിലും ഉള്ളത്.

ഇ-സൈക്കിള്‍സ് മിക്‌സഡ് ട്രോണ്‍ ഫ്രെയിമുമായി വരും. ലിഥിയം ബാറ്ററിയാണ് ഇലക്ട്രിക് സൈക്കിളിന് കരുത്ത്. സൈക്കിൾ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ സമയം എടുക്കും.

ചാർജർ സാധാരണ ഹോം പവർ സോക്കറ്റ് വഴി വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. പൂർണ ചാർജിൽ 40 കിലോമീറ്റർ വരെ ഇ-സൈക്കിളുകൾ ഓടിക്കാൻ കഴിയും. കൂടാതെ റോഡുകളിൽ ഈ ഇ-സൈക്കിളുകൾ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസിന്റെ ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്.

ഈ ഇലക്‌ട്രിക് സൈക്കിളുകളുടെ പ്രവർത്തന ചെലവ് ഒരു കിലോമീറ്ററിന് 10 പൈസ മാത്രമാണെന്നാണ് നഹക് മോട്ടോർസ് അവകാശപ്പെടുന്നത്. 2020 ഓട്ടോ എക്സ്പോയില്‍ നഹക് മോട്ടോര്‍സ് തങ്ങളുടെ ഹൈ-സ്പീഡ് സ്പോര്‍ട്‌സ് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു.

കൊവിഡ്-19 മഹാമാരി മൂലം ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തിൽ വളർന്നു വന്ന ട്രെൻഡാണ്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് മുൻഗണന നൽകുന്നതും ആരോഗ്യ കാര്യങ്ങളിൽ ആളുകൾ കൂടുതൽ ശ്രദ്ധ നൽകുന്നതുമാണ് ഇലക്‌ട്രിക് സൈക്കിൾ വിപണിക്ക് കരുത്തായത്.


Click it and Unblock the Notifications








