ഓടി നടന്ന് പാട്ടുപാടാൻ പുതിയ സാരഥി, 11 ലക്ഷത്തിന്റെ എസ്‌യുവി സ്വന്തമാക്കി നഞ്ചിയമ്മ

സിനിമാ മേഖല എന്നും ഫാന്റസിയായി കാണുന്നവരാണ് പലരുമെങ്കിലും ശരിക്കും ഒരു മനുഷ്യന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ള ശക്തി ഈയൊരു ഫീൽഡിനുണ്ടെന്ന് പറയാതെ വയ്യ. അയ്യപ്പനും കോശിയും എന്ന ഒരൊറ്റ സിനിമയിലൂടെ പ്രശസ്‌തിയുടെ കൊടിമുടി കയറിയ നഞ്ചിയമ്മയുടെ ജീവിതം തന്നെ ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. 'കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്' എന്ന പാട്ടിലൂടെ നഞ്ചിയമ്മയെ ഇന്ത്യ മുഴുവൻ അറിഞ്ഞു.

സിനിമയുടെ കഥാഗതിക്ക് അനുസരിച്ച് പ്രേക്ഷകന്റെ മൂഡും കൊണ്ടുപോകുന്നതില്‍ നഞ്ചിയമ്മ എന്ന ആദിവാസി ഗായിക വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. അട്ടപ്പാടിയിലെ ഒരു സാധാരണ കുടുംബത്തിൽ കൂലിപ്പണി എടുത്ത് ജീവിച്ചിരുന്ന സ്ത്രീയിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ ഗായികയിലേക്കുള്ള നഞ്ചിയമ്മയുടെ വളർച്ച സിനിമാ രംഗത്തിന്റെ സംഭാവനയാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ നഞ്ചിയമ്മയെ ഒരൊറ്റ പാട്ടിലൂടെയാണ് കേരളക്കര നെഞ്ചിലേറ്റിയത്.

National Film Award Winner Nanjiyamma Buys New Kia Sonet SUV

ജീവിതത്തില്‍ വലിയ നേട്ടങ്ങളിലേക്ക് കാലെടുത്ത് വെച്ച നഞ്ചിയമ്മ ദേ ഇപ്പോൾ പുതുപുത്തനൊരു കാർ കൂടി വാങ്ങിയിരിക്കുകയാണ്. അമ്മയുടെ യാത്രകൾക്ക് കൂട്ടിനെത്തുന്നത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ സോനെറ്റ് എസ്‌യുവിയാണ്. പാലക്കാട്ടെ ഇഞ്ചിയോൺ കിയ ഡീലർഷിപ്പിൽ നിന്നും നഞ്ചിയമ്മ വാഹനത്തിന്റെ താക്കോലും ഡെലിവറിയും ഏറ്റെടുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും ഹിറ്റായിട്ടുണ്ട്.

9.64 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന കിയ സോനെറ്റിന്റെ HTK പ്ലസ് പെട്രോൾ വേരിയന്റാണ് ഗായിക കൂടെക്കൂട്ടിയിരിക്കുന്നത്. റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാം കണക്കാക്കുമ്പോൾ എസ്‌യുവിയുടെ ഓൺ-റോഡ് വില ഏകദേശം 11.47 ലക്ഷം രൂപയോളം വരും. KL50 L 0224 നമ്പറാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. സബ്-4 മീറ്റർ സ്പോർട്‌ യൂട്ടിലിറ്റി വാഹനത്തിന്റെ ബ്ലാക്ക് കളർ ഓപ്ഷനാണ് നഞ്ചിയമ്മ യാത്രകൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

National Film Award Winner Nanjiyamma Buys New Kia Sonet SUV

പ്രശസ്തി തേടി വന്നെങ്കിലും, ഇന്നും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിയമ്മയുടെ ജീവിതം മുന്നോട്ടുപോവുന്നത്. എങ്കിലും തന്റെ യാത്രകൾ അൽപം വേഗത്തിൽ ഓടിയെത്താനാണ് ഈ പുത്തൻ കാറിനെ കൂടെക്കൂട്ടിയിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളും വേരിയന്റുകളും കിയ നൽകുന്നുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും, 16 ഇഞ്ച് അലോയ് വീലുകളും കണക്റ്റഡ് ടെയിൽ ലാമ്പുകളുമെല്ലാമാണ് സോനെറ്റിനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ മോഡൽ കൂടിയാണിത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ പോലുള്ള അത്യാവിശ്യ സവിശേഷതകളെല്ലാം കമ്പനി നൽകുന്നുണ്ട്.

4.2 ഇഞ്ച് കളർഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി മൂഡ് ലൈറ്റുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ടർബോ ഡിസിടി പതിപ്പുകൾക്കുള്ള പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും കിയ സോനെറ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇനി സേഫ്റ്റി വശത്തേക്ക് വന്നാലും ആള് പുലിയാണ്. സ്റ്റാൻഡേർഡായി എല്ലാ വേരിയന്റുകളിലും 4 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ് പോലുള്ള ക്രമീകരണങ്ങളും ലഭിക്കും.

ഇതുകൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് ഹിൽ അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയും കിയ സോനെറ്റിൽ ലഭിക്കുന്ന സേഫ്റ്റി ഫീച്ചറുകളാണ്. നഞ്ചിയമ്മ സ്വന്തമാക്കിയ സെൽറ്റോസിന്റെ HTK പ്ലസ് വേരിയന്റിന് തുടിപ്പേകുന്നത് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്.

National Film Award Winner Nanjiyamma Buys New Kia Sonet SUV

ഇത് 81 bhp പവറിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമുതലകൾ നിർവഹിക്കുന്നത്. ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻ മോഡലുകൾ വേണ്ടെന്നു വെച്ചാണ് കിയയുടെ ടൈഗറിനെ നഞ്ചിയമ്മ തെരഞ്ഞെടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, August 22, 2023, 18:48 [IST]
English summary
National film award winner nanjiyamma buys new kia sonet suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X