നയൻസിന്റെ പുത്തൻ ലക്ഷ്വറി കാർ ഇതാണ്, പ്രിയതമന്റെ സമ്മാനത്തിൽ യാത്ര ആരംഭിച്ച് ലേഡി സൂപ്പർസ്റ്റാർ

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടെ പുതിയ പിറന്നാൾ സമ്മാനമായിരുന്നു ഇക്കഴഞ്ഞ ദിവസങ്ങളിൽ സിനിമാ മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ ചർച്ചയായ വിഷയം. തമിഴ് സിനിമാ സംവിധായകനും നയന്‍താരയുടെ ജീവിതപങ്കാളിയുമായ വിഗ്നേഷ് ശിവൻ നൽകിയ കോടികൾ വിലമതിക്കുന്ന ആഡംബര കാർ ഏതാണെന്ന് തിരഞ്ഞ് ആരാധകരെല്ലാം പാഞ്ഞ് നടക്കുകയായിരുന്നു.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ മെയ്‌ബാക്കാണെന്ന് നേരത്തെ തന്നെ പുറത്തുവിട്ട ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നുവെങ്കിലും ഏത് മോഡലാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പങ്കാളിയിൽ നിന്നും കിട്ടിയ സമ്മാനം പുറംലോകം അറിയുന്നത് ഇൻസ്റ്റഗ്രാമിലെ നയൻസിന്റെ പോസ്റ്റിലൂടെയായിരുന്നു. മെർസിഡീസ് മെയ്ബാക്കിന്റെ ലോഗോയുടെ ചിത്രങ്ങളും കുറിപ്പുമാണ് നയന്‍താര സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

nayanthara mercedes maybach gls

പുതിയ അഴകിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ മാധുര്യമുള്ള പിറന്നാള്‍ സമ്മാനം. പ്രിയതമന് നന്ദി എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇപ്പോൾ പൊതുപരിപാടിയിൽ പുത്തൻ കാറിലെത്തിയതോടെ ഏതു വണ്ടിയാണ് ഗരാജിൽ എത്തിയതെന്ന കാര്യവും ആരാധകർക്ക് മനസിലായി. മെയ്‌ബാക്ക് GLS 600 എസ്‌യുവിയാണ് വിഗ്നേഷ് നടിക്ക് സമ്മാനിച്ചിരിക്കുന്നത്.

അന്നപൂരണി എന്ന നയൻസിന്റെ പുത്തൻ പടത്തിന്റെ പ്രീമിയം ഷോയ്ക്ക് എത്തിയതിനു ശേഷം ഈ ആഡംബര എസ്‌യുവിയിൽ താരം കയറി പോവുന്ന വീഡിയോ ഇൻസ്റ്റയിൽ വൈറലാണ്. TN 01 CD 0009 എന്ന ഫാൻസി നമ്പരാണ് ലേഡി സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ ലക്ഷ്വറി കാറിന് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 3,65 കോടി രൂപയോളമാണ് വണ്ടിയുടെ ചെന്നൈയിലെ ഓൺ-റോഡ് വില വരുന്നത്.

nayanthara mercedes maybach gls 600

വിദേശത്ത് നിര്‍മിച്ചെത്തുന്ന ഈ വാഹനം പല സെലിബ്രിറ്റകളുടെയും പ്രിയങ്കരമായ വാഹനങ്ങളിൽ ഒന്നാണ്. 3.2 ടണ്ണോളം ഭാരം വരുന്ന ഈ ആഡംബര എസ്‌യുവിക്ക് 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 4.0 ലിറ്റർ V8 ട്വിൻ-ടർബോ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 550 bhp പവറിൽ പരമാവധി 730 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ മെർസിഡീസിന്റെ 4MATIC ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ഇതിൽ സ്റ്റാൻഡേർഡായി തന്നെ വരുന്നുണ്ട്.

ആഡംബര എസ്‌യുവിക്ക് hjcebOf 250 കിലോമീറ്റർ വേഗതയാണ് പുറത്തെുടുക്കാനാവുക. ഇന്റീരിയറിലും തീർത്തും ആഡംബരത്തം നൽകുന്ന ഫീച്ചറുകളാണ് ജർമൻ വാഹന നിർമാതാക്കൾ കോർത്തിണക്കിയിരിക്കുന്നത്. Ha] സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക്കായി നീളുന്ന സൈഡ് സ്റ്റെപ്പുകൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ പോലുള്ളവ യാത്രകളെ ആനന്ദകരമാക്കും.

nayanthara mercedes maybach gls 600

കഴിഞ്ഞില്ല, സീറ്റുകൾക്കയുള്ള മെമ്മറി ഫംഗ്‌ഷൻ, മസാജ് സീറ്റുകൾ, റിയർ സീറ്റ് ടാബ്‌ലെറ്റ്, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 22 ഇഞ്ച് അലോയ് വീലുകൾ, MBUX സംവിധാനമുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകൾ, കൂടാതെ മറ്റു പല സവിശേഷതകളും നയൻസിന്റെ പുത്തൻ മെർസിഡീസ് ബെൻസ് GLS 600 എസ്‌യുവിയിൽ ലഭ്യമാണ്. അങ്ങനെ മുടക്കുന്ന കോടികൾക്ക് ശരിക്കും മൂല്യവത്തായ വണ്ടിയാണിതെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

ഓപ്ഷണൽ എക്സ്ട്രാകളിൽ ഉൾപ്പെടുന്ന ഇ-ആക്ടീവ് ബോഡി കൺട്രോൾ ആക്റ്റീവ് എയർ സസ്‌പെൻഷൻ, ഫോൾഡിംഗ് റിയർ ടേബിളുകൾ, റിയർ-സീറ്റ് എന്റർടെയ്ൻമെന്റ്, ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന വ്യക്തിഗത പിൻസീറ്റുകൾ, റെഫ്രിജറേറ്റഡ് കമ്പാർട്ട്‌മെന്റ്, ഷാംപെയ്ൻ ഫ്ലൂട്ട് ഹോൾഡർ മുതലായവയും മെയ്‌ബയുടെ ആഡംബരത്തം വർധിപ്പിക്കുന്നുണ്ട്.

nayanthara mercedes maybach gls 600

സ്റ്റിയറിംഗ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ തുടങ്ങിയവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനങ്ങൾ സേഫ്റ്റി വർധിപ്പിക്കാനായി GLS 600 മെയ്‌ബയിൽ ഉപയോഗിച്ചിട്ടുമുണ്ട്. അടുത്തിടെ ഷാരൂഖ് ഖാനൊപ്പം ജവാനിൽ നായികയായതോടെ നയൻസിന് പാൻ ഇന്ത്യൻ പരിവേഷവും ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരസുന്ദരി നയൻതാര തന്റെ 39-ാം പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ഭാഗമായാണ് ലക്ഷ്വറി കാർ സമ്മാനമായി താരത്തിന് ഭർത്താവ് സമ്മാനിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, December 2, 2023, 16:37 [IST]
English summary
Nayanthara spotted in new mercedes maybach gls 600 worth rs 3 65 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X