3,65 കോടിയുടെ വണ്ടി, പ്രിയതമന്റെ സമ്മാനം സ്വീകരിച്ച് നയൻസ്; മെയ്‌ബാക്ക് ഡെലിവറി വീഡിയോയും ഹിറ്റ്

ജവാൻ സിനിമയിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ താരറാണിയായിരുന്ന നമ്മുടെ സ്വന്തം നയൻതാര. മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന് പിന്നീട് തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടിക്ക് അടുത്തിടെ ലഭിച്ച പിറന്നാൾ സമ്മാനം ഏറെ ചർച്ചയായിരുന്നു. കോടികൾ വിലമതിക്കുന്ന മെർസിഡീസിന്റെ ആഡംബര കാർ ഗിഫ്റ്റ് നൽകിയത് പങ്കാളിയായ വിഘ്നേഷ് ശിവനാണ്.

ഒരു ചിത്രത്തിന് 10 കോടി പ്രതിഫലം കൈപ്പറ്റുന്ന താരമാണ് നയൻ‌താര. ഭർത്താവ് വിഘ്നേഷ് ശിവനും പ്രതിഫല തുകയുടെ കാര്യത്തിൽ ഒട്ടും മോശമല്ല. അടുത്തിടെ ഭാര്യക്ക് പിറന്നാൾ സമ്മാനമായി ആഡംബര കാർ വാങ്ങി നൽകിയപ്പോൾ വിക്കിയെ കളിയാക്കാനും ചിലർ അവസരം മുതലെടുത്തിരുന്നു. എന്നാൽ സംവിധാനയന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകളും ഇതിനു പിന്നാലെ ഇന്റർനെറ്റിലെ ചൂടൻ വാർത്തയായിരുന്നു. ഭാര്യയെ പോലെ തന്നെ 10 കോടി തന്നെയാണ് വിഘ്നേഷും വാങ്ങുന്നത്.

Nayanthara Taking Delivery Of New Mercedes Maybach GLS600 Luxury SUV Video

ഇതിനു പിന്നാലെ നയൻസിന് വിക്കി സമ്മാനിച്ച കാറിന്റെ ഡെലിവറി വീഡിയോയും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. മെർസിഡീസ് ബെൻസ് ടൈറ്റാനിയം മോട്ടോർസ് ഡീലർഷിപ്പാണ് കാർ ഡെലിവറി ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മെയ്‌ബാക്ക് GLS 600 എസ്‌യുവിയാണ് താരത്തിന്റെ പുത്തൻ പിറന്നാൾ സമ്മാനം. ഏകദേശം 3,65 കോടി രൂപയോളമാണ് വണ്ടിയുടെ ചെന്നൈയിലെ ഓൺ-റോഡ് വില വരുന്നത്.

TN 01 CD 0009 എന്ന ഫാൻസി നമ്പരാണ് നയൻതാരയുടെ ഏറ്റവും പുതിയ ലക്ഷ്വറി കാറിന് കിട്ടിയിരിക്കുന്നത്. റുബെലൈറ്റ് റെഡ് കളർ ഓപ്ഷനിലുള്ള മെർസിഡീസ് മെയ്‌ബാക്ക് GLS 600 എസ്‌യുവിയാണ് താരത്തിന്റെ യാത്രകൾക്കായി കൂടെക്കൂടിയിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്. മെയ്ബാക്ക് മോഡലുകളുടെ സിഗ്നേച്ചർ ലക്ഷ്വറി ഡിസൈൻ ഭാഷ്യമാണ് നയൻസിന്റെ കാറിനെയും സവിശേഷമാക്കുന്നത്.

ലംബമായി അടുക്കിയ ഒരു കൂറ്റൻ ക്രോം-ഡിപ്പ്ഡ് ഗ്രില്ലാണ് മുൻവശത്തെ ഏറ്റവും വലിയ ആകർഷണം. ഒപ്പം ബോണറ്റിൽ മെയ്‌ബാക്ക് ലോഗോയും ഇടംപിടിച്ചിരിക്കുന്നത് കാണാം. ബി-പില്ലറിലെ ക്രോം ഇൻസെർട്ടുകളും ഡി-പില്ലറിലെ മെയ്ബാക്ക് ലോഗോയും വാഹനത്തിലെ മറ്റൊരു ശ്രദ്ധേയമായ ഘടകങ്ങളാണ്. GLS600 എസ്‌യുവി നാല് അല്ലെങ്കിൽ അഞ്ച് സീറ്റർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. നയൻതാരക്ക് ലഭിച്ച സമ്മാനം ഇതിൽ ഏത് മോഡലാണെന്ന് ഇപ്പോഴും വ്യക്തമല്ല.

മെർസിഡീസ് മെയ്‌ബാക്ക് എസ്‌യുവിയുടെ നാല് സീറ്റർ പതിപ്പിൽ സിൽവർ ഷാംപെയ്ൻ ഫ്ലൂട്ടുകൾക്കൊപ്പം ഷാംപെയ്ൻ കുപ്പികൾ സൂക്ഷിക്കാൻ ഒരു റഫ്രിജറേറ്റർ ഉൾപ്പെടുന്ന സെന്റർ കൺസോളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതോടൊപ്പം ആഡംബരം നൽകാനായി നാപ്പ ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സൺറൂഫ്, വെന്റിലേറ്റഡ് മസാജ് സീറ്റുകൾ എന്നിവയും മറ്റും കാറിന്റെ അകത്തളത്തിൽ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

Nayanthara Taking Delivery Of New Mercedes Maybach GLS600

4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക്കായി നീളുന്ന സൈഡ് സ്റ്റെപ്പുകൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, സീറ്റുകൾക്കയുള്ള മെമ്മറി ഫംഗ്‌ഷൻ, മസാജ് സീറ്റുകൾ, റിയർ സീറ്റ് ടാബ്‌ലെറ്റ്, ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 22 ഇഞ്ച് അലോയ് വീലുകൾ, MBUX സംവിധാനമുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ പോലുള്ള ഹൈ-ടെക് ഫീച്ചറുകൾ വണ്ടിയിലെ യാത്രകളെ ആനന്ദകരമാക്കും.

4.0 ലിറ്റർ V8 എഞ്ചിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്ന കാറിന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ശക്തമാണ് മെയ്ബാക്ക് GLS600. എഞ്ചിൻ പരമാവധി 557 bhp കരുത്തിൽ 730 Nm torque വരെ സൃഷ്ടിക്കാൻ പ്രാപ്‌തമാണെന്നും ജർമൻ ബ്രാൻഡ് പറയുന്നു. ഹൈബ്രിഡ് സിസ്റ്റം ആവശ്യമുള്ളപ്പോൾ 22 bhp, 250 Nm torque എന്നിവ അധിക ബൂസ്റ്റ് നൽകാനെത്തും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Nayanthara Taking Delivery Of New Mercedes Maybach GLS600

കൂടാതെ മെർസിഡീസിന്റെ 4MATIC ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ഇതിൽ സ്റ്റാൻഡേർഡായി തന്നെ വരുന്നുണ്ട്. ആഡംബര എസ്‌യുവിക്ക് പരമാവധി 250 കിലോമീറ്റർ വേഗതയാണ് പുറത്തെുടുക്കാനാവുക. സുരക്ഷയുടെ കാര്യത്തിൽ നയൻതാരയുടെ പുത്തൻ രഥമായ മെർസിഡീസ് മെയ്ബാക്ക് GLS600 ആക്ടീവ് ഡിസ്റ്റൻസ് അസിസ്റ്റ് ഡിസ്‌ട്രോണിക്, ആക്റ്റീവ് ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് എൽഇഡി ടെയിൽ ലാമ്പുകൾ, 8 എയർബാഗുകൾ, ടിപിഎംഎസ്, 360 ഡിഗ്രി ക്യാമറയുള്ള പാർക്കിംഗ് പാക്കേജ്, ഇലക്ട്രോണിക് ട്രാഫിക് കൺട്രോൾ സിസ്റ്റം, ഡൗൺഹിൽ സ്പീഡ് റെഗുലേഷൻ, ഓഫ് റോഡ് ഡ്രൈവിംഗ് മോഡ്, പ്രീ-സേഫ് സിസ്റ്റം, കാർവാഷ് മോഡ്, ശ്രദ്ധാസഹായം, എബിഎസ്, ഇബിഡി, ഡ്രൈവർക്കും യാത്രക്കാരനുമുള്ള സേഫ്റ്റി സ്യൂട്ടുകളും വാഹനത്തിന്റെ സവിശേഷതകളാണ്.

More from DriveSpark

Article Published On: Sunday, December 10, 2023, 11:00 [IST]
English summary
Nayanthara taking delivery of new mercedes maybach gls600 luxury suv video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X