ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ ഒരു ഐതിഹാസിക 4×4 എസ്‌യുവിയാണ് മാരുതി സുസുക്കി ജിപ്‌സി. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമായിരുന്നു 1985-ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായി ജിപ്‌സി മാറുകയും ചെയ്‌തു. ഇന്നും ഓഫ് റോഡ് പ്രേമികൾക്കിടയിൽ സജീവമായി നിൽക്കുന്ന ഈ ഇതിഹാസത്തെ മോഡിഫൈ ചെയ്യാനും വാഹന പ്രേമികൾക്ക് താത്പര്യമാണ്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

മലിനീകരണത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും മാറ്റത്തെത്തുടർന്നാണ് കോംപാക്‌ട് എസ്‌യുവിയായിരുന്ന ജിപ്‌സിയെ മാരുതി നിർത്തലാക്കുന്നത്. സായുധ സേനകൾ പോലും വർഷങ്ങളോളം ഇത് അവരുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ച പെരുമയും ജിപ്‌സിക്ക് അവകാശപ്പെട്ടതാണ്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭംഗിയായി പരിഷ്‌ക്കരിച്ച മാരുതി ജിപ്‌സിയുടെ നിരവധി ഉദാഹരണങ്ങളുമുണ്ട്. ജിപ്‌സിയുടെ പിൻഗാമിയായി രാജ്യാന്തര വിപണിയിൽ ലഭ്യമായ ജിംനിയെ വിദേശ വിപണികൾ ഇതിനകം സ്വീകരിക്കുകയും ചെയ്‌തു. ഇന്ത്യയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും നോർത്ത് ഈസ്റ്റ് മോട്ടോർസിൽ നിന്നുള്ള പരിഷ്‌ക്കരിച്ച മാരുതി ജിപ്‌സിയുടെ ഒരു വീഡിയോയാണ് ഇപ്പോഴത്തെ താരം.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

ഓൾ ഇൻ വൺ എന്റർടെയ്ൻമെന്റ് ആണ് തങ്ങളുടെ യൂട്യൂബ് ചാനലിൽ മോഡിഫൈ ചെയ്‌ത മാരുതി ജിപ്‌സിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എസ്‌യുവിയിൽ വരുത്തിയ എല്ലാ പരിഷ്‌ക്കരണങ്ങളെക്കുറിച്ചും വീഡിയോ വിശദമാക്കുന്നുണ്ട്. പെയിന്റിൽ നിന്ന് പറഞ്ഞു തുടങ്ങിയാൽ വാഹനത്തിന്റെ ബോഡി പ്രീമിയം സാറ്റിൻ ഗ്രേ കളർ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മറ്റ് ഘടകങ്ങൾ മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാതും സ്പോർട്ടിയർ ഭാവം വർധിപ്പിക്കുന്നുണ്ട്. ഗ്രേ, മാറ്റ് കറുപ്പ് എന്നിവയുടെ സംയോജനം എസ്‌യുവിയിൽ മികച്ചതായി കാണപ്പെടുന്നവെന്ന് നിസംശയം പറയാം. ജിപ്‌സിയിൽ സ്ഥാപിച്ചിട്ടുള്ള മിക്ക പാനലുകളും നോർത്ത് ഈസ് മോട്ടോർസ് അവരുടെ വർക്ക്‌ഷോപ്പിൽ തന്നെ നിർമിച്ചവയാണെന്ന വസ്‌തുതയും ശ്രദ്ധേയം.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

മുൻവശത്ത്, ജിപ്‌സിയിലെ സ്റ്റോക്ക് ഫ്രണ്ട് ഗ്രില്ലിന് പകരം ഒരു കസ്റ്റം മേഡ് യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ ഗ്രിൽ ഒരു ചതുരാകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഹെഡ്‌ലാമ്പുകൾ അതിൽ സംയോജിപ്പിച്ചിരിക്കുന്നു. എസ്‌യുവിക്ക് കസ്റ്റമൈസ് ചെയ്‌ത ബമ്പറും സമ്മാനിച്ചിട്ടുണ്ട്. ഈ ജിപ്‌സിയുടെ ബോണറ്റിന് ഹുഡ് സ്‌കൂപ്പ് ലഭിക്കുകയും അതിൽ വെന്റിലേഷനും നൽകിയിട്ടുണ്ട്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

ഹെഡ്‌ലാമ്പിനും ഫെൻഡറിനും അടുത്തായി കസ്റ്റമൈസേഷൻ ചെയ്‌ത എൽഇഡി ടേൺ ഇൻഡിക്കേറ്ററും കാണാം. ഈ എസ്‌യുവിയിൽ സ്ഥാപിച്ചിരിക്കുന്ന ഫെൻഡർ ഫ്ലെയറും നോർത്ത് ഈസ്റ്റ് മോട്ടോർസ് സ്വയമേ നിർമിച്ചവയാണ്. സൈഡ് പ്രൊഫൈലിൽ റെക്ടർ 4×4 സ്റ്റിക്കർ കാണാം. ഇതാണ് യഥാർഥത്തിൽ ഈ ജിപ്സി പ്രൊജക്റ്റിന്റെ പേരും. ORVM-കൾ ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളാണ്. എസ്‌യുവി ഇപ്പോൾ 15 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളിലും ഓഫ്-റോഡ് ടയറുകളിലുമാണ് നിരത്തിലെത്തുക.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

ജിപ്‌സിയുടെ സിംഗിൾ ക്യാബിൻ ഡിസൈൻ ഡബിൾ ക്യാബിൻ ഡിസൈനാക്കി മാറ്റിയതും പ്രശംസനീയമാണ്. ഇത് വാഹനത്തിന്റെ പ്രായോഗികത കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുന്നുമുണ്ട്. കാറിന് പിന്നിൽ ഒരു മെറ്റൽ ലിഡ് ഉള്ള ഒരു ചെറിയ ലഗേജ് ഇടവും കണ്ടെത്താൻ മോഡിഫൈ ചെയ്‌തവർക്ക് സാധിച്ചിട്ടുണ്ട്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

റെക്ടർ 4×4 എന്നറിയപ്പെടുന്ന ഈ മാരുതി ജിപ്‌സിയുടെ റൂഫും ഒരു കസ്റ്റം മേഡ് യൂണിറ്റാണ്. ടെയിൽ ഗേറ്റിൽ സ്പെയർ വീൽ ഘടിപ്പിച്ചിരിക്കുന്നു. എസ്‌യുവിയുടെ പിന്നിൽ ഇടതുവശത്തായി ഒരു ജെറി ക്യാൻ ഹോൾഡറും സ്ഥാപിച്ചിട്ടുണ്ട്. ഈ ജിപ്‌സിയിലെ പിൻ ബമ്പറും പരിഷ്ക്കരിച്ചവയാണ്. ആഫ്റ്റർ മാർക്കറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ നൽകിയതോടെ പ്രീമിയം ലുക്കാണ് വാഹനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

കാറിന്റെ മൊത്തത്തിലുള്ള രൂപത്തിനോട് നീതി പുലർത്തുന്നതിനായി ഡാഷ്‌ബോർഡിന് ഒരു കാർബൺ ഫൈബർ ഫിനിഷാണ് സമ്മാനിച്ചിരിക്കുന്നത്.കസ്റ്റം ഫ്ലോർ മാറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എസ്‌യുവിക്ക് കസ്റ്റമൈസ്‌ഡ് സീറ്റ് കവറുകളും ലഭിക്കുന്നു. ജിപ്‌സിക്ക് മുന്നിൽ മാനുവൽ സൺറൂഫും പിന്നിലെ യാത്രക്കാർക്ക് മൂൺ റൂഫുമായി ഒരുക്കിയിരിക്കുന്നത്.

ഓഫ് റോഡ് പ്രേമികളുടെ ഇഷ്‌ട വാഹനം; കിടിലൻ മേയ്ക്കോവറുമായി മാരുതി ജിപ്‌സി

കപ്പ് ഹോൾഡറുകൾ, ആംറെസ്റ്റ്, ഡോർ പാനലുകൾ എന്നിവയെല്ലാം പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ചെയ്തതും പ്രശംസനീയം തന്നെ. ഇത് തങ്ങൾ ചെയ്ത ഒരു പ്രോജക്റ്റ് മാത്രമാണെന്നും ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താമെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. മാത്രമല്ല ഈ ജിപ്‌സിയിലെ എഞ്ചിനിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Neatly modified maruti suzuki gypsy rector 4x4 details
Story first published: Sunday, November 21, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X