സൂപ്പർസ്റ്റാറിന്റെ അമ്മയുടെ യാത്രയും കോടികൾ വില വരുന്ന ആഡംബര എസ്‌യുവിയിൽ, ബെൻസിൽ വന്നിറങ്ങുന്ന ഇവർ മുൻനടി

പണ്ട് ഹിന്ദി സിനിമയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജോടിയായിരുന്നു ഋഷി കപൂറും നീതു സിംഗും. മറ്റാരുമല്ലന്നേ, നമ്മുടെ സ്വന്തം ബോളിവുഡ് സൂപ്പർസ്റ്റാറായ രൺബീർ കപൂറിന്റെ അച്ഛനും അമ്മയുമാണിത്. മുമ്പ് നീതു സിംഗ് എന്നായിരുന്നു പേരെങ്കിലും വിവാഹത്തിന് ശേഷം പേരിനൊപ്പം കപൂർ എന്ന് ചേർത്തിരുന്നു ഇവർ. 2020-ലായിരുന്നു ഋഷി കപൂറിന്റെ വിയോഗം. പിന്നീട് ലൈംലൈറ്റിലൊന്നും അധികം പ്രത്യക്ഷപ്പെടാതെ നിൽക്കുകയായിരുന്നു നീതു. ഭര്‍ത്താവിന്റെ മരണശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ തനിക്ക് ട്രോളുകളെ പേടിച്ച് ജോലി ചെയ്യാന്‍ മടിയാണെന്നും നീതു അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോള്‍ മാനസികമായി അല്‍പം കൂടി മെച്ചപ്പെട്ട രൺബീറിന്റെ അമ്മ വെള്ളിത്തിരയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഒന്നും ചെയ്യാതെ വീട്ടിലിരുന്നാല്‍ ഭ്രാന്ത് പിടിക്കുമെന്ന പറഞ്ഞ താരം ഇടയ്ക്കിടയ്ക്ക് കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ മെർസിഡീസ് ബെൻസ് മെയ്ബാക്കിൽ വളരെ സിമ്പിളായി വന്നിറങ്ങുന്ന നീതു കപൂറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറൽ ഭയാനിയെന്ന ഇൻസ്റ്റഗ്രാം പേജിലാണ് രൺബീറിന്റെ അമ്മയുടെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Neetu Kapoor Spotted In Mercedes-Maybach GLS 600 SUV Worth Crores

റോയൽ വീൽസ് ടൈംലെസ് ചാം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള മെർസിഡീസ് ബെൻസിന്റെ മെയ്ബാക്ക് GLS 600 എസ്‌യുവിയിലാണ് നീതു വന്നിറങ്ങുന്നത്. . നിരവധി അനവധി സവിശേഷതകളുള്ള അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് കോടികളാണ് വിലവരുന്നത്.

അത്യാഡംബര ഫീച്ചറുകളാൽ സമ്പന്നമായ കോലിയുടെ വാഹനത്തിലെ യാത്രകൾ സെലിബ്രിറ്റകളെല്ലാം ഇഷ്‌ടപ്പെടുന്ന ഒന്നാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ, ബർമെസ്റ്റർ-സോഴ്‌സ്ഡ് സറൗണ്ട് സൗണ്ട് മ്യൂസിക് സിസ്റ്റം, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം നീതു കപൂർ വന്നിറങ്ങുന്ന എസ്‌യുവിയിൽ ജർമൻ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

Neetu Kapoor Spotted In Mercedes-Maybach GLS 600 SUV Worth Crores

ഇതുകൂടാതെ ഇന്റഗ്രേറ്റഡ് ഫ്രിഡ്‌ജ്, ഷാംപെയ്ൻ ഫ്ലൂട്ടുകൾ, അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, റിയർ ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനുകൾ, 360-ഡിഗ്രി ക്യാമറ ലെവൽ 2 ADAS, പാർക്കിംഗ് അസിസ്റ്റ്, മെയ്ബാക്ക്-നിർദ്ദിഷ്ട ആംബിയൻ്റ് ലൈറ്റിംഗ്, ലെഗ് റെസ്റ്റ്, ഫോൾഡ്-ഡൗൺ ആംറെസ്റ്റിൽ ഒരു സെൻട്രൽ ടാബ്‌ലെറ്റ് തുടങ്ങിയ അത്യാധുനിക സൌകര്യങ്ങളും മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS 600 എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അഡാപ്റ്റീവ് ഡാംപറുകൾ, ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ നിരവധി സേഫ്റ്റി ഫീച്ചറുകളും മെയ്‌ബാക്ക് GLS 600 എസ്‌യുവിയുടെ പ്രത്യേകതകളാണ്. . ഉപഭോക്താക്കൾക്ക് അവരുടെ കാറുകൾ കസ്റ്റമൈസ് ചെയ്യാനും സാധിക്കുന്നതാണ്. എന്നാൽ ഇതിനായും അധികമായി തുക ചെലവാക്കേണ്ടി വരും.

Neetu Kapoor Spotted In Mercedes-Maybach GLS 600 SUV Worth Crores

ഫസ്റ്റ് ക്ലാസ് ലോഞ്ച് സീറ്റുകളും മെയ്ബാക്ക് എസ്‌യുവിയുടെ മറ്റൊരു സവിശേഷതയാണ്. 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS എസ്‌യുവിയുടെ ഹൃദയം. 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ എഞ്ചിന് 550 bhp കരുത്തിൽ പരമാവധി 770 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

ഫോർ വീൽ ഡ്രൈവ് സിസ്റ്റം മെയ്ബാക്ക് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി തന്നെയാണ് വരുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 4.9 സെക്കൻഡിൽ കൈവരിക്കാനാവുന്ന GLS 600 എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററായി മെർസിഡീസ് ബെൻസ് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Sunday, August 3, 2025, 9:00 [IST]
English summary
Neetu kapoor spotted in mercedes maybach gls 600 suv worth crores
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X