ഭിന്നശേഷിക്കായുള്ളവർക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ

വളരെ രസകരവും എന്നാൽ വളരെ ഉപയോഗപ്രദവുമായ ഒരു ഉൽപ്പന്നം നിർമിച്ച് ഐഐടി മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ നിയോ മോഷൻ. സംഭവം ഏതെന്നല്ലേ.. നിയോബോൾട്ട് എന്നു പേരിട്ടിരിക്കുന്ന ഒരു വീൽചെയർ മോട്ടോർസൈക്കിളാണിത്.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

ശാരീരിക വൈകല്യമുള്ളവർക്കും പ്രായമായവർക്കും വേണ്ടി വീൽചെയറുകളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നു കമ്പനി കൂടിയാണിത്. നൂതനവും ഭിന്നശേഷിയുള്ളവരെ കൂടുതൽ സ്വാശ്രയകരാക്കാനും അവരെ ആരെയും ആശ്രയിക്കാതെ നഗരം ചുറ്റി സഞ്ചരിക്കാൻ അനുവദിക്കാനും ലക്ഷ്യമിട്ടാണ് നിയോ മോഷൻ തങ്ങളുടെ നിയോബോൾട്ട് വീൽചെയർ മോട്ടോർസൈക്കിളിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

വീൽചെയറിൽ ഘടിപ്പിച്ച പൂർണമായും പ്രവർത്തനക്ഷമമായ ഇലക്ട്രിക് മോട്ടോർസൈക്കിളാക്കി മാറ്റാൻ കഴിയുന്ന ഒരു യന്ത്രമാണ് നിയോബോൾട്ട്. മെഷീൻ അറ്റാച്ചുചെയ്യുന്ന പ്രക്രിയ വളരെ എളുപ്പവും വേഗമേറിയതുമാണെന്ന് കമ്പനി പറയുന്നു. എന്നിരുന്നാലും നിയോബോൾട്ട് സാധാരണ വീൽചെയറുകളുമായി പൊരുത്തപ്പെടുന്നില്ല. കാരണം അവ പരുക്കൻ ഭൂപ്രദേശത്തിനോ വേഗതയേറിയ വേഗത്തിനോ വേണ്ടി നിർമിച്ചതല്ല എന്നതു തന്നെ കാരണം.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

ഹബ് മോട്ടോറുള്ള ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് നിയോബോൾട്ടിന് തുടിപ്പേകുന്നത്. എന്നിരുന്നാലും ഈ ബാറ്ററി സജ്ജീകരണത്തിന്റെ സവിശേഷതകൾ സ്റ്റാർട്ടപ്പായ നിയോ മോഷൻ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വൈദ്യുത യന്ത്രത്തിന് 25 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ഒറ്റ ചാർജിൽ 30 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

ത്രീ പിൻ ഹോം സോക്കറ്റുമായി പൊരുത്തപ്പെടുന്ന കമ്പനി നൽകുന്ന ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണായും ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയമാണ് വേണ്ടി വരുന്നതെന്നും നിയോ മോഷൻ പറയുന്നു. കൂടാതെ അസമമായ പ്രതലങ്ങളിലും പരുക്കൻ ഭൂപ്രദേശങ്ങളിലും സുഗമമായ സവാരിക്കായി ഈ വീൽചെയർ മോട്ടോർസൈക്കിളിന് മുന്നിൽ ഒരു ടെലിസ്‌കോപ്പിക് സസ്പെൻഷനാണ് ഒരുക്കിയിരിക്കുന്നത്. ഷോക്കുകൾ ആഗിരണം ചെയ്യുന്ന സസ്പെൻഷനുകൾ ഉള്ളതിനാൽ ഇതിൽ സുഖകരമായി യാത്രയും ചെയ്യാം.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

അതിന്റെ ഉപഭോക്താക്കൾക്ക് ശരിക്കും സഹായകമായ ഒരു റിവേഴ്സ് മോഡും നിയോബോൾട്ടിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്നതും സ്വീകാര്യമായ നടപടിയാണ്. ബാറ്ററി ലെവൽ ഇൻഡിക്കേറ്ററോട് കൂടിയ ഡിജിറ്റൽ ഡാഷ്‌ബോർഡ്, സ്പീഡ് ലിമിറ്റർ, ഹോൺ, ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ്, ശബ്ദമുള്ള സൈഡ് ഇൻഡിക്കേറ്ററുകൾ എന്നീ സവിശേഷതകളും ഇലക്ട്രിക് വീൽചെയർ മോട്ടോർസൈക്കിളിനുണ്ട്. ഈ സവിശേഷതകൾ നിയോബോൾട്ടിനെ ഭിന്നശേഷിയുള്ളവർക്ക് വളരെ സൗകര്യപ്രദമായ ഗതാഗത മാർഗമാക്കി മാറ്റാനും സഹായിക്കും.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

നിയോബോൾട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഒരു സൈഡ്‌വേ ആന്റി ടിപ്പറും സ്പീഡ് റെഗുലേറ്ററും ഉപയോഗിച്ചാണ്. അതിനാൽ ഒരു ഭയവുമില്ലാതെ നിങ്ങൾക്ക് ഇഷ്ടമുള്ള വേഗതയിൽ ഡ്രൈവ് ചെയ്യാം. ഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നവീകരണം. ഉദാഹരണത്തിന് പറഞ്ഞാൽ മോട്ടോർസൈക്കിൾ വീൽചെയറിൽ ഒരു കാർഗോ കാരിയർ സജ്ജീകരിക്കാം.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

അത് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യും. ആയതിനാൽ അവർക്ക് തൊഴിലവസരങ്ങൾ തുറക്കാനും ഈ നടപടി ഏറെ സഹായകരമാവും. നിയോബോൾട്ടിന്റെ പ്രാരംഭ വില 94,900 രൂപയാണ്. ഇതിൽ 39,900 രൂപ വിലയുള്ള നിയോഫ്ലൈ വീൽചെയറിന്റെ വിലയും ഉൾപ്പെടുന്നു. ഭിന്നശേഷിക്കാരുടെ ജീവിതം ത്വരിതപ്പെടുത്താൻ ഈ നവീകരണം സഹായിക്കുമെന്ന് പറഞ്ഞ് ആനന്ദ് മഹീന്ദ്ര അടുത്തിടെ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഭിന്നശേഷിക്കാക്കായി ഇലക്‌ട്രിക് വീൽചെയർ മോട്ടോർസൈക്കിൾ നിർമിച്ച് നിയോ മോഷൻ, വില 94,900 രൂപ

വീൽചെയർ ഉപയോക്താക്കൾക്ക് വീടിനുള്ളിലല്ല, ജോലി ചെയ്യാനും ഷോപ്പുചെയ്യാനും എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ സഹായിക്കുന്ന ആത്യന്തികമായ നവീകരണമാണ് നിയോബോൾട്ടെന്ന് കമ്പനി പറയുന്നു. ഇതിനകം വിപണിയിൽ ലഭ്യമായ ഈ വീൽചെയർ മോട്ടോർസൈക്കിളിന് ഇതിനോടകം തന്നെ നിരവധി സംതൃപ്തരായ ഉപഭോക്താക്കളുമുണ്ട്.

Article Published On: Sunday, April 3, 2022, 11:00 [IST]
English summary
Neo motion introduced new wheelchair motorcycle called the neobolt details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X