ഡെലിവറിയെടുത്ത കാർ നിമിഷങ്ങൾക്കകം അപകടത്തിൽ പെട്ടു, റോഡിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് ഉടമ; വൈറൽ വീഡിയോ

പുതിയൊരു കാർ വാങ്ങുന്ന നിമിഷം സ്വപ്‌നം കാണുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ. ആഡംബര വസ്‌തുവിൽ നിന്നും ആവശ്യ വസ്‌തുവായി കാറുകൾ മാറിയതോടെ ഇന്ന് കാർ സ്വന്തമായില്ലാത്ത വീടുകളിലെന്ന് വേണം പറയാൻ. എങ്കിലും കഠിനമായ പരിശ്രമത്തിലൂടെ ഈ സ്വപ്‌നം നേടിയെടുക്കാൻ കാത്തിരിക്കുന്നവരും അനേകമാണ്. കാർ ഡെലിവറിയെടുക്കാൻ ഷോറൂമിൽ പോവുമ്പോഴുള്ള ആനന്ദം ചെറുതൊന്നുമല്ല. പുതിയ വാഹനത്തിന്റെ താക്കോൽ വാങ്ങി സ്റ്റാർട്ട് ചെയ്‌ത് വീട്ടിലേക്ക് ഓടിച്ചുകൊണ്ട് പോവുമ്പോൾ കിട്ടുന്ന സംതൃപ്‌തി വേറെ ലെവലാണ്. പക്ഷേ ഡെലിവറിയെടുത്ത അന്ന് തന്നെ പുതിയ കാർ അപകടത്തിൽ പെടുന്ന ചില സംഭവങ്ങളും നാം കേട്ടിട്ടുണ്ടാവുമല്ലോ.

സോഷ്യൽ മീഡിയ വളരെ സജീവമായതിനാൽ ഇത്തരം സംഭവങ്ങൾ നാം അടിക്കടി കേൾക്കാറുമുണ്ട്. ഡ്രീം കാർ ഡെലിവറി എടുത്ത അതേ ദിവസം തന്നെ അപകടത്തിൽപ്പെടുന്ന ഒരു സാഹചര്യത്തെക്കുറിച്ച് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. ഒരു ജീവിതത്തിന്റെ അദ്ധ്വാനം മുഴുവൻ ഒരു നിമിഷം കൊണ്ട് നശിച്ച് പോവുന്ന സംഭവം താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

New Nissan Magnite Crashes Right After Delivery Owner Breaks Down Viral Video

ഇപ്പോൾ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പക്ഷേ അപകടമുണ്ടാവുന്ന വീഡിയോ അല്ല കേട്ടോ. അപകടത്തിന് ശേഷം വാഹന ഉടമയ്ക്കുണ്ടായ വിഷമമാണ് ഇതിൽ കാണിക്കുന്നത്. പുതിയ നിസാൻ മാഗ്നൈറ്റ് ഡെലിവറിയെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. ഈ കാഴ്ച്ച ഉടമയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

തുടർന്ന് നിസാൻ മാഗ്നൈറ്റിന്റെ ഉടമ റോഡരികിൽ കരയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കുൽക്ക് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കണ്ണുനിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഈ സംഭവം അരങ്ങേറിയത്. വീഡിയോയിൽ കാണുന്നത് പോലെ തിരക്കേറിയ നഗരവീഥിയിലൂടെ അപകടം കഴിഞ്ഞ പുതിയ നിസാൻ എസ്‌യുവി ഓടിവരികയാണ്.

New Nissan Magnite Crashes Right After Delivery Owner Breaks Down Viral Video

തുടർന്ന് സൈഡിൽ പാർക്ക് ചെയ്‌തതിന് ശേഷം പുറത്തിറങ്ങി ദയനീയമായ ആ കാഴ്ച്ച കണ്ട് ഉടമയുടെ കണ്ണുനിറയുന്നതാണ് ചെറിയ വീഡിയോ ക്ലിപ്പിലുള്ളത്. മുൻവശത്തെ ബമ്പറും ഇടതുവശത്തെ ഹെഡ്‌ലാമ്പും അപകടത്തിൽ തകർന്നിട്ടുണ്ട്. എന്തായാലും ഡെലിവറി കിട്ടിയ ഉടൻ തന്നെ കാർ അപകടത്തിൽപ്പെട്ടതിൽ ഉടമ അനുഭവിച്ചിരിക്കാവുന്ന വേദന നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

വീഡിയോയ്ക്ക് കീഴിലുള്ള മിക്ക കമന്റുകളും ഉടമയെ ആശ്വസിപ്പിക്കുന്നതായിരുന്നു. വിഷമിക്കേണ്ട, സർ, എല്ലാം ശരിയാകും എന്ന തരത്തിലുള്ള കന്റുകളെല്ലാം ഉടമയ്ക്ക് ആശ്വാസം പകരുന്നതാണ്. അടുത്തിടെയാണ് നിസാൻ മാഗ്നൈറ്റിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നത്. മുൻഗാമിയിൽ നിന്നും കാര്യമായ പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും മോശമാക്കാത്ത രീതിയിലാണ് മുഖംമിനുക്കി എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്.

New Nissan Magnite Crashes Right After Delivery Owner Breaks Down Viral Video

പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് 5.99 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്‌സ്ഷോറൂം വില വരുന്നത്. ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളാണ് കോംപാക്‌ട് എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറാണ് അകത്തളത്തിലെ പ്രത്യേകത.

പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ്സ് ഓട്ടോ-ഡിം IRVM, 36-ഡിഗ്രി ക്യാമറ പോലുള്ള അത്യാധുനിക ഫീച്ചറുകളും നിസാൻ മാഗ്നൈറ്റിന്റെ ഇന്റീരിയറിൽ കോർത്തിണക്കിയിട്ടുണ്ട്. എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. മൊത്തത്തിൽ 55 തരത്തിലുള്ള സുരക്ഷാ ഫീച്ചറുകളാണാണ് മുഖംമിനുക്കിയ മാഗ്നൈറ്റിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, January 30, 2025, 11:07 [IST]
English summary
New nissan magnite crashes right after delivery owner breaks down viral video
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X