2.40 കോടിയുടെ പുത്തൻ ആഡംബര കാർ സ്വന്തമാക്കി ആൾദൈവം, കക്ഷി ആരാണെന്ന് മനസിലായോ

ആൾദൈവങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടെ ഇന്ത്യ. വിശ്വാസം വിറ്റ് ഇതുപോലെ കാശുണ്ടാക്കുന്ന മറ്റൊരു മേഖലയുണ്ടോയെന്ന് വരെ സംശയമാണ്. ധ്യാനം, സ്‌നേഹം, സ്വതന്ത്രജീവിതം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്തമായ ദര്‍ശനങ്ങള്‍ കൊണ്ട് ആഗോളപ്രശസ്തനായ ആത്മീയാചാര്യനാണ് ഓഷോ. തന്റെ കൗമാരകാലം മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിലായിരുന്നു ഓഷോ ചെലവഴിച്ചിരുന്നത്. മോഹൻലാലിനെ വരെ സ്വാധീനിച്ച ആൾദൈവം ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഓരുപാട് പേർ ഇന്ന് സമൂഹത്തിലുണ്ട്. അതിൽ പ്രമുഖനാണ് മധ്യപ്രദേശിൽ നിന്നുള്ള സ്വാമി പ്രേം പരസ്. പണ്ടേ കാറുകളോട് പ്രത്യേക പ്രണയം തന്നെയുള്ള ഓഷോയുടെ അതേ പാതയാണ് ഇദ്ദേഹവും പിന്തുടരുന്നത്.

ഓഷോയുടെ ശിഷ്യൻ ദേ പുതുതായി വാങ്ങിയിരിക്കുന്നത് മെർസിഡീസ് മെയ്‌ബാക്ക് EQS 680 ആഡംബര എസ്‌യുവിയാണ്. ഹമാര ജബൽപൂർ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഓഷോ ബാബ പുത്തൻ വാഹനം വാങ്ങിയ വിവരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജബൽപൂരിലെ ആദ്യത്തെ EQS 680 ആണിതെന്നാണ് അവരുടെ അവകാശവാദം. സ്വാമി പ്രേം പരസിന്റെ ജബൽപൂരിലെ ഭേദാഘട്ടിലുള്ള വസതിയിൽ വെച്ചാണ് ലക്ഷ്വറി കാറിന്റെ ഡെലിവറി നടത്തിയിരിക്കുന്നത്.

New Osho Baba Swami Prem Paras Buys Mercedes Maybach EQS 680 Luxury Electric SUV

മധ്യപ്രദേശിലെ ജബൽപൂരിലെ ഭേദാഘട്ടിൽ സ്ഥിതി ചെയ്യുന്ന ഓഷോ ഹോം ആശ്രമത്തിന്റെ സ്ഥാപകനാണ് സ്വാമി പ്രേം പരസ്. യൂറോപ്പിൽ 10 വർഷത്തോളം ഇദ്ദേഹം ധ്യാനം സൗജന്യമായി പഠിപ്പിച്ചിട്ടുണ്ട്. ബോളിവുഡിലും ഏതാനും സിനിമകളിലും ടിവി ഷോകളിലും ആത്മീയ ഗുരു പ്രവർത്തിച്ചിട്ടുണ്ടെന്നതും രസകരമായ കാര്യമാണ്. ഇനി കാറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ നിലവിൽ ബ്രാൻഡിൽ നിന്ന് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും പ്രീമിയം ആഡംബര ഇലക്ട്രിക് എസ്‌യുവിയാണ് മെർസിഡീസ് മെയ്‌ബാക്ക് EQS 680.

680, നൈറ്റ് സീരീസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേതിന് 2.40 കോടി രൂപയും രണ്ടാമത്തേതിന് 2.63 കോടി രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മെയ്‌ബാക്ക് സിഗ്നേച്ചർ ഗ്രിൽ, ഫ്രണ്ട് ബമ്പറിന്റെ അറ്റത്തുള്ള ചെറിയ മെയ്‌ബാക്ക് ലോഗോകൾ, ക്ലാസി-ലുക്കിംഗ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ, 22 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഈ ആഡംബര എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്.

New Osho Baba Swami Prem Paras Buys Mercedes Maybach EQS 680 Luxury Electric SUV

കണക്റ്റഡ് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽലാമ്പുകളുമാണ് മെർസിഡീസ് ബെൻസ് ഇലക്ട്രിക് എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്. ഇന്റീരിയറിലേക്ക് കയറിലായാലും സംഗതി അടിപൊളിയാണ്. ട്രിപ്പിൾ-സ്‌ക്രീൻ ഡിസ്‌പ്ലേ, പിൻസീറ്റ് യാത്രക്കാർക്കായി രണ്ട് 11.6 ഇഞ്ച് ഡിസ്‌പ്ലേകൾ, റിക്ലൈനബിൾ, ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജിംഗ് ഫങ്ഷനുകളുള്ള റിയർ സീറ്റുകൾ, 15-സ്പീക്കർ ബർമെസ്റ്റർ 4D സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് EQS 680 എസ്‌യുവി വരുന്നത്.

ഇതുകൂടാതെ ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ്, നാപ്പ ലെതർ സീറ്റുകൾ, പവർഡ് കർട്ടനുകൾ തുടങ്ങിയ സംവിധാനങ്ങളും ബെൻസിന്റെ ഇവിയിലുണ്ട്. ആക്‌സിലിലും ഇടംപിടിച്ചിരിക്കുന്ന ഡ്യുവൽ മോട്ടോറുകളാണ് വാഹനത്തിന്റെ ഹൃദയം. 122 kWh ബാറ്ററി പായ്ക്കുമായാണ് മെർസിഡീസ് മെയ്‌ബാക്ക് EQS 680 എസ്‌യുവി വിപണനത്തിന് എത്തുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 658 bhp കരുത്തിൽ പരമാവധി 950 Nm ടോർക്ക് വരെ നിർമിക്കാനാവും.

വളരെയധികം ഭാരമുള്ള ഒരു ആഡംബര ഇലക്ട്രിക് എസ്‌യുവി ആണെങ്കിലും കാല് കൊടുത്താൽ പറപറക്കുന്ന രീതിയിലാണ് ബെൻസ് തങ്ങളുടെ അത്യാഡംബര എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. വെറും 4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഫുൾ ചാർജിൽ ഏകദേശം 600 കിലോമീറ്റർ റേഞ്ചാണ് മെയ്‌ബാക്ക് EQS 680 വാഗ്ദാനം ചെയ്യുന്നത് കേട്ടോ.

സ്വതന്ത്ര രതിയുടെ ആചാര്യൻ എന്ന് ലോകം വിളിച്ച സ്വാമി പ്രേം പരസിന്റെ ഗുരുവായ ഓഷോയ്ക്ക് റോൾസ് റോയ്‌സ് കാറുകളോടായിരുന്നു പ്രിയം. ഒന്നല്ല, ഏതാണ് 93 റോൾസ് റോയ്‌സുകളാണ് തന്റെ ജീവിതകാലയളവിൽ ഈ ആൾദൈവം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. മറ്റ് ആത്മീയ ഗുരുക്കന്മാരിൽ നിന്ന് വ്യത്യസ്തമായി ഓഷോ, ആഡംബരവും ഭൗതികവുമായ കാര്യങ്ങളെ സ്വീകരിച്ചിരുന്നു. ഇതേപാതയാണ് ഓഷോയുടെ ശിഷ്യൻമാരും പിന്തുടരുന്നത്.

More from DriveSpark

Article Published On: Saturday, October 25, 2025, 16:30 [IST]
English summary
New osho baba swami prem paras buys mercedes maybach eqs 680 luxury electric suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X