വലിയ വണ്ടികളുള്ള വീട്ടിലേക്ക് 'മരുമകൾ' കൊണ്ടുവന്ന പോർഷയുടെ ആഡംബര എസ്‌യുവി, കക്ഷി ആരാണെന്ന് മനസിലായോ?

സെലിബ്രിറ്റികൾ കാർ വാങ്ങുന്നതു പോലെ തന്നെ വലിയ വ്യവസായികളും അവരുമായി ബന്ധമുള്ളവരുമെല്ലാം കാർ വാങ്ങുന്ന വാർത്തകളറിയാൻ താത്പര്യമുള്ളവർ ഏറെയാണ്. ലുലു ഗ്രൂപ്പിന്റെ ഉടമയായ എംഎ യൂസഫ് അലിക്കുള്ളതു പോലെ തന്നെ വലിയ ഫാൻബേസുള്ള കേരളത്തിന്റെ സ്വന്തം ബിസിനസ്മാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (Kochouseph Chittilappilly). വി-ഗാര്‍ഡ് എന്ന സ്റ്റെബിലൈസര്‍ കമ്പനിയിലൂടെ അഡ്രസുണ്ടാക്കിയെടുത്ത ഇദ്ദേഹത്തെ മലയാളികൾ വിളിക്കുന്ന ഓമനപ്പേരാണ് കേരള സ്റ്റീവ് ജോബ്‌സ് എന്ന്. ഇക്കഴിഞ്ഞ ദിവസം വി-ഗാർഡ് കുടുംബത്തിന്റെ മുറ്റത്തേക്ക് ഒരു അത്യാഡംബര വാഹനം എത്തിയ വിവരം ഞങ്ങൾ വാർത്തയാക്കിയിരുന്നു.

ഇപ്പോഴിതാ ആ മുറ്റത്തേക്ക് മറ്റൊരു ലക്ഷ്വറി കാർ കൂടി എത്തിയ വിവരമാണ് പുറത്തുവരുന്നത്. മറ്റാരുമല്ല വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്‌ടറായ മിഥുൻ കെ ചിറ്റിലപ്പിള്ളിയുടെ പ്രിയതമ റീന ഫിലിപ്പാണ് പുത്തൻ അതിഥിയെ വരവേറ്റിരിക്കുന്നത്. ഇനി വണ്ടിയേതാണെന്ന് പറയാം. ജർമൻ സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ മകാൻ എന്ന സ്റ്റൈലിഷ് എസ്‌യുവിയാണ് റീന സ്വന്തമാക്കിയിരിക്കുന്നത്.

New Porsche Macan Luxury SUV Added To V-Guard Garage After Lexus LM 350h

ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷയുടെ നിരയിലെ ജനപ്രിയ മോഡലാണ് മകാൻ. സ്റ്റാൻഡേർഡ്, S, GTS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ ഏത് വകഭേദമാണ് വി-ഗാർഡ് വീട്ടിലേക്ക് എത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ഗൾഫ് ബ്ലൂ എന്ന കിടിലൻ വെറൈറ്റി കളർ ഓപ്ഷനാണ് മിഥുൻ കെ ചിറ്റിലപ്പിള്ളിയും ഭാര്യ റീന ഫിലിപ്പും തെരഞ്ഞെടുത്തിരിക്കുന്നത്.

ലക്ഷ്വറി കാറിന്റെ ഡെലിവറിയെടുക്കാൻ ഇരുവരും ഒന്നിച്ചാണ് കൊച്ചിയിലെ പോർഷ ഷോറൂമിലേക്ക് എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് 2.50 കോടി രൂപ വരുന്ന പുതിയ ലെക്‌സസ് LM 350h എംപിവി മിഥുൻ സ്വന്തമാക്കുന്നത്. എന്തായാലും അടുപ്പിച്ച് രണ്ട് ആഡംബര കാറുകൾ ഗരാജിലെത്തിയ സന്തോഷത്തിലാവും റീനയും ഭർത്താവും.

New Porsche Macan Luxury SUV Added To V-Guard Garage After Lexus LM 350h

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 96.05 ലക്ഷം മുതൽ 1.53 കോടി രൂപ വരെയാണ് പോർഷ മകാനായി കൊച്ചിയിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. കണ്ടാൽ ആരും കൊതിക്കുന്ന രൂപമാണ് ജർമൻ എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസൈനിന്റെ കാര്യത്തിൽ പോർഷ കാറുകളുടെ തനിമ അതേപടി നിലനിർത്തിയാണ് മകാനും പണികഴിപ്പിച്ചിരിക്കുന്നത്.

പുറത്തുനിന്ന് കാണുന്നതിനേക്കാൾ ആഡംബര പൂർണമായ അകത്തളമാണ് പോർഷ മകാൻ എസ്‌യുവിയെ വേറിട്ടു നിർത്തുന്നത്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡിന്റെ മുകളിൽ നൽകിയിരിക്കുന്ന സിഗ്നേച്ചർ അനലോഗ് ക്ലോക്ക്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 10.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ആക്റ്റീവ് പാർക്കിംഗ് സപ്പോർട്ട് ഉള്ള പാർക്ക് അസിസ്റ്റ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം കാണാം.

New Porsche Macan Luxury SUV Added To V-Guard Garage After Lexus LM 350h

രണ്ട് പെട്രോൾ എഞ്ചിനുകളിലാണ് പോർഷ മകാൻ ആഡംബര എസ്‌യുവി വിപണിയിലെത്തുന്നത്. പരമാവധി 261 bhp കരുത്തിൽ 400 Nm torque വരെ നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് മകാൻ സ്റ്റാൻഡേർഡ് മോഡലിൽ ഒരുക്കിയിരിക്കുന്നത്. ഇനി മകാൻ S വേരിയന്റിലേക്ക് നോക്കിയാൽ 2.9 ലിറ്റർ ട്വിൻ-ടർബോ V6 യൂണിറ്റുമായാണ് വിപണിയിലേക്ക് എത്തുന്നത്. ഇതിന് 375 bhp പവറിൽ 520 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

അതേസമയം ഉയർന്ന വേരിയന്റായ മകാൻ GTS മോഡലിലും ഇതേ എഞ്ചിനാണ് കൊടുത്തിരിക്കുന്നതെങ്കിലും പെർഫോമൻസ് കണക്കുകൾ വ്യത്യസ്‌തമാണ്. 434 bhp പവറിൽ 550 Nm torque വരെ വികസിപ്പിക്കാൻ കഴിയുന്ന വിധനത്തിലാണ് ഈ എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് പോർഷ മകാനിലെ ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 23, 2024, 6:00 [IST]
English summary
New porsche macan luxury suv added to v guard garage after lexus lm 350h
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X