വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

ഡീസൽ കാർ വിൽപ്പനയിൽ തുടർച്ചയായി ഇടിവുണ്ടായിട്ടും ഒരു വിഭാഗത്തിൽ മാത്രം ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഡീസൽ മോഡലുകളാണ്. മറ്റേതുമല്ല, എസ്‌യുവി സെഗ്മെന്റിലെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

തുല്യമായ പെട്രോൾ വേരിയന്റുകളെ അപേക്ഷിച്ച് ഡീസൽ എസ്‌യുവികൾ കൂടുതൽ ശക്തവും ഇന്ധനക്ഷമതയും നൽകുന്നുവെന്നതാണ് ഇവ ഇത്രയും ജനപ്രിയമായി മാറാൻ കാരണമാകുന്നത്. അതിനാൽ ഇന്ത്യൻ വിപണിയിൽ അടുത്തുതന്നെ വരാനിരിക്കുന്ന ചില ഡീസൽ എസ്‌യുവി മോഡലുകളെ ഒന്നു പരിചയപ്പെട്ടിരിക്കാം.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

പുതുതലമുറ മാരുതി വിറ്റാര ബ്രെസ

അടുത്ത 6-9 മാസത്തിനുള്ളിൽ പുതുതലമുറ മാരുതി വിറ്റാര ബ്രെസ നമ്മുടെ നിരത്തുകളിൽ ഓടിത്തുടങ്ങും. പുതിയ റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഈ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയിൽ ഒരു ഡീസൽ എഞ്ചിനും കമ്പനി വാഗ്‌ദാനം ചെയ്തേക്കും.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

പുതുതലമുറ ബ്രെസയ്ക്ക് ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ലഭിക്കാൻ കൂടുതൽ സാധ്യത. മുമ്പുണ്ടായിരുന്ന ബിഎസ്-IV പതിപ്പിൽ ഈ എഞ്ചിൻ 94 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

പുതിയ ഫോഴ്‌സ് ഗൂർഖ

പുതുതലമുറയിലേക്ക് ചേക്കേറിയ ഗൂർഖ എസ്‌യുവിയെ ഫോഴ്‌സ് മോട്ടോർസ് അടുത്തമാസത്തോടു കൂടിയായിരിക്കും വിപണിയിൽ അവതരിപ്പിക്കുക. പുതുക്കിയ ലാഡർ-ഓൺ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡൽ നിലവിലുള്ള ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും വരാനിരിക്കുന്ന കാൽ‌നട സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ശക്തമായ ബോഡിഷെല്ലോടു കൂടിയായിക്കും എത്തുക.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

90 bhp പവറും 280 Nm torque ഉം വികസിപ്പിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുക. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുക്കിയ എഞ്ചിൻ കൂടുതൽ ശക്തമാകും.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സംവിധാനവും ലിവർ വഴി നിയന്ത്രിക്കുന്ന മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളുമായാണ് ലൈഫ് സ്റ്റൈൽ എസ്‌യുവി വരുന്നത്. അതോടൊപ്പം ടു-വീൽ ഡ്രൈവ് സംവിധാനവും പുതിയ ഫോർസ് ഗൂർഖയിൽ ഉണ്ടാകും.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

മാരുതി-ടൊയോട്ട മിഡ് സൈസ് എസ്‌യുവി

മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയിൽ പ്രവർത്തിക്കുകയാണിപ്പോൾ. ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റെയും വിപണി ലക്ഷ്യമാക്കിയാണ് ജാപ്പനീസ് ബ്രാൻഡുകളുടെ പുതുമോഡൽ ഒരുങ്ങുന്നത്.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

ടൊയോട്ടയുടെ കുറഞ്ഞ ചെലവിലുള്ള ഡൈഹത്‌സു ന്യൂ ജനറേഷൻ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്‌യുവി ഒരുങ്ങുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്ന കാര്യം. അതിൽ തന്നെ 1.5 ലിറ്റർ ഡീസൽ എഞ്ചിനാകും ഏറ്റവും ശ്രദ്ധാകേന്ദ്രം.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

മഹീന്ദ്ര XUV700

വിപണിയിൽ തരംഗംതീർത്ത XUV500 എസ്‌യുവിയുടെ പിൻഗാമിയാണ് പുതിയ മഹീന്ദ്ര XUV700. ഫോർ വീൽ ഡ്രൈവ് സംവിധാനമുൾപ്പടെയുള്ള പുതിയ മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഏഴ് സീറ്റർ എസ്‌യുവി പുറത്തിറങ്ങുക.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

ടാറ്റ സഫാരി, ഹ്യുണ്ടായി അൽകസാർ, എം‌ജി ഹെക്ടർ പ്ലസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ മഹീന്ദ്ര XUV700 സ്ഥാനം പിടിക്കുക. പുതിയ 2.2 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് XUV700 അണിയിച്ചൊരുക്കുന്നത്.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

ഇത് 185 bhp കരുത്തിൽ 400 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. പെട്രോൾ പതിപ്പിന് 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ലഭിക്കും. അത് ഏകദേശം 200 bhp പവർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

പുതിയ മഹീന്ദ്ര സ്കോർപിയോ

തലമുറമാറ്റം ലഭിച്ച സ്കോർപിയോ 7 സീറ്റർ എസ്‌യുവി അടുത്ത വർഷം ആദ്യ പാദത്തിൽ വിപണിയിലെത്തുമെന്ന് മഹീന്ദ്ര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ മോഡൽ ലാൻഡർ-ഓൺ-ഫ്രെയിം ചാസിയിലാണ് നിർമിക്കുന്നതും.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

പുതിയ മഹീന്ദ്ര സ്കോർപിയോ വലിപ്പത്തിൽ സമ്പന്നനായിരിക്കും. അതിനാൽ തന്നെ ക്യാബിനുള്ളിൽ കൂടുതൽ ഇടത്തിലേക്ക് ഇത് വിവർത്തനം ചെയ്യും. അതോടൊപ്പം തികച്ചും വേറിട്ടഎഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിയിലുണ്ടാകും.

വിറ്റാര ബ്രെസ മുതൽ സ്കോർപിയോ വരെ; ഇന്ത്യയിൽ ഉടൻ വരാനിരിക്കുന്ന ഡീസൽ എസ്‌യുവികൾ

150 bhp പവറോളം സൃഷ്‌ടിക്കാൻ കഴിവുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 158 bhp കരുത്തുള്ള 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ എന്നിവയായിരിക്കും ശ്രേണിയിലെ ഹൈലൈറ്റ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. എസ്‌യുവിക്ക് ഓൾവീൽ ഡ്രൈവ് അല്ലെങ്കിൽ 4×4 ഓപ്ഷനും ലഭിക്കും.

Most Read Articles

Malayalam
English summary
New Upcoming Top SUV Models With Diesel Engine Options In India. Read in Malayalam
Story first published: Saturday, July 10, 2021, 15:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X