ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഇലക്‌ട്രിക് യുഗത്തിന് ഇന്ത്യയിലും തിരികൊളുത്തിയിട്ട് കുറച്ചു കാലമായെങ്കിലും സംഭവം ആളിപടരാൻ തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ഏഥറും, ചേതക്കും, ഐക്യൂബും കളംപിടിച്ച് മുന്നേറിയെങ്കിലും ഓലയുടെയും സിമ്പിൾ എനർജിയുടെയും പ്രഖ്യാപനമാണ് ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി ശ്രദ്ധനേടാൻ കാരണമായത്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ചുരുങ്ങിയ ചെലവിൽ കൂടുതൽ ദൂരം എന്നതായിരുന്നു ഈ രണ്ട് കമ്പനികളുടെയും മുദ്രാവാക്യം. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വാഹന വിപണിയുടെ നാഴികക്കല്ലായി മാറുന്നതിനായി രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളെയും ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഓല ഇലക്ട്രിക് പുതിയ S1 ഇ-സ്കൂട്ടർ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചപ്പോൾ എതിരാളിയായ സിമ്പിൾ എനർജി സിമ്പിൾ വൺ ഇ-സ്കൂട്ടറിനെയും വിപണിക്കായി പരിചയപ്പെടുത്തി. രണ്ട് സ്കൂട്ടറുകളും 150 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയമാകുന്ന കാര്യവും.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഇത്രയും വലിയ റേഞ്ചിനൊപ്പം താങ്ങാനാവുന്ന വിലയുമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളെ വ്യത്യസ്‌തരാക്കുന്നത്. രാജ്യത്തെ ഇരുചക്ര വാഹന വിഭാഗത്തിന് പുതുമാനങ്ങൾ സൃഷ്‌ടിക്കാനെത്തിയ ഓല എസ് 1, സിമ്പിൾ വൺ ഇ-സ്കൂട്ടറുകളുടെ വില, റേഞ്ച്, സവിശേഷതകൾ, ഉയർന്ന വേഗത, സവിശേഷതകൾ എന്നിവ തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

വില

ഓല ഇലക്ട്രിക് സ്കൂട്ടർ S1, S1 പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് വിപണിയിൽ എത്തുന്നത്. ആദ്യത്തെ S1 പതിപ്പിന് ഒരു ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം മറുവശത്ത് മോഡലിന്റെ S1 പ്രോ വേരിയന്റിന് 1.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഫെയിം II, ഡൽഹി സർക്കാരിന്റെ സബ്‌സിഡി എന്നിവ ഉപയോഗിച്ച് ഓല ഇ-സ്‌കൂട്ടറിന്റെ വില ഗണ്യമായി കുറക്കാനും സഹായിക്കും. ഡൽഹിയിൽ S1, S1 പ്രോ എന്നിവയുടെ വില യഥാക്രമം 85,099 രൂപയും 1,10,149 രൂപയുമാണ്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഇനി സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ കാര്യത്തിലേക്ക് വന്നാൽ ഒരൊറ്റ വേരിയന്റിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലിന് 1,09,999 രൂപയാണ് എക്സ്ഷോറൂം വില. ഇത് ഓല S1 പ്രോ പതിപ്പിനേക്കാൾ വിലകുറഞ്ഞതാക്കുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

കൂടാതെ ഫെയിം II, സബ്സിഡി എന്നിവ ഉപയോഗിച്ച് ഇ-സ്കൂട്ടറിന്റെ വില ഒരു ലക്ഷം രൂപയിൽ താഴെയാവുകയും ചെയ്യും. അതായത് വിലയുടെ കാര്യത്തിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ തന്നെയാണ് കേമനെന്ന് പറയാം.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

റേഞ്ചും ഉയർന്ന വേഗതയും

11 bhp കരുത്തിൽ 58 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 'ഹൈപ്പർഡ്രൈവ് മോട്ടോർ' നൽകുന്ന 2.98 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഓല S1 വേരിയന്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് 3.6 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ 90 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും വാഗ്‌ദാനം ചെയ്യും. ഓല S1 വേരിയന്റിന് നോർമൽ, സ്പോർട്സ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുമുണ്ട്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഓല S1 0-60 കിലോമീറ്റർ വേഗത ഏഴ് സെക്കൻഡിനുള്ളിലും കൈയ്യെത്തിപ്പിടിക്കും. പരമാവധി 121 കിലോമീറ്റർ റേഞ്ചാണ് ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നതും. പരമ്പരാഗത ചാർജിംഗ് പോർട്ട് ഉപയോഗിച്ച് 4 മണിക്കൂർ 48 മിനിറ്റിനുള്ളിൽ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യാം. ഹൈപ്പർചാർജർ ഉപയോഗിച്ചാൽ സ്കൂട്ടറിന് വെറും 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ റേഞ്ചും കൈവരിക്കാൻ കഴിയും.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഓല S1 പ്രോയിൽ 3.97 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് 0-40 വേഗത വെറും മൂന്ന് സെക്കൻഡിലും 0-60 കിലോമീറ്റർ വേഗത വെറും അഞ്ച് സെക്കൻഡിലും കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വേരിയന്റിന് പരമാവധി 115 കിലോമീറ്റർ വേഗതയാണുള്ളത്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

S1 പ്രോ പരമാവധി 181 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ആറ് മണിക്കൂർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 100 ശതമാനം വരെ ചാർജ് ചെയ്യാനാകും. ഓലയുടെ ഈ ടോപ്പ് വകഭേദത്തിന നോർമൽ, സ്പോർട്സ്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണുള്ളതും.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

സിമ്പിൾ വണ്ണിന് 4.8 കിലോവാട്ട് ബാറ്ററി പായ്ക്കും 4.8 കിലോവാട്ട് മോട്ടോറുമാണ് തുടിപ്പേകുന്നത്. ബാറ്ററി വേർപെടുത്താവുന്നതും പോർട്ടബിൾ സ്വഭാവമുള്ളതുമാണ് എന്ന കാര്യം അങ്ങേയറ്റം സ്വാഗതാർഹമായ കാര്യമാണ്. ഇത് വീടിനകത്ത് ഇ-സ്കൂട്ടർ ബാറ്ററി ചാർജ് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കും.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

സിമ്പിൾ വൺ 201 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നല്ല റോഡ് സാഹചര്യങ്ങളിൽ ഈ ശ്രേണി 236 കിലോമീറ്റർ വരെ പോകാം. സ്കൂട്ടർ വെറും 2.95 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും ബ്രാൻഡ് പറയുന്നുണ്ട്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഇത് ഒരു ലളിതമായ ലൂപ്പ് ചാർജറുമായാണ് വരുന്നത്. ഇത് വെറും 60 സെക്കൻഡ് ചാർജ് ചെയ്‌താൽ 2.5 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നതും പ്രത്യേകതയാണ്. സിമ്പിൾ എനർജി അടുത്ത 3-4 മാസത്തിനുള്ളിൽ 300 ലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകൾ രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

സവിശേഷതകൾ

സിമ്പിൾ വൺ 12 ഇഞ്ച് അലോയ് വീലുകളിലാണ് ഒരുങ്ങിയിരിക്കുന്നത്. 110 കിലോഗ്രാം ഭാരമാണ് ഈ ഇലക്ട്രിക് വാഹനത്തിനുള്ളത്. ഒരു വലിയ 30 ലിറ്റർ ബൂട്ട് സ്പേസും മോഡലിന്റെ പ്രത്യേകതായി എടുത്തുപറയാം.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഇത് ഓല S1 വേരിയന്റിനേക്കാൾ 6 ലിറ്റർ കുറവാണെന്നത് ഒരു പോരായ്‌മയായി തോന്നിയേക്കാം. ബ്രേക്കിംഗിനായി സിമ്പിൾ വൺ സ്കൂട്ടറിന് 200 mm ഫ്രണ്ടും 190 mm റിയർ ഡിസ്കും ലഭിക്കും. സവിശേഷതകളുടെ കാര്യത്തിൽ ഇലക്ട്രിക് സ്കൂട്ടറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നുണ്ട്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഇത് നാവിഗേഷൻ, ഫോൺ കോളുകൾ, മ്യൂസിക്, ഡോക്യുമെന്റ് സ്റ്റോറേജ് എന്നിവയ്ക്കും അനുയോജ്യമാണ്. മാത്രമല്ല സിമ്പിൾ വൺ ഇ-സ്കൂട്ടറിൽ ഒടിഎ അപ്ഡേറ്റുകൾ, ജിയോ ഫെൻസിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ ട്രാക്കിംഗ് എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ഓല S1 വേരിയന്റ് 36-ലിറ്റർ ബൂട്ട് സ്പേസാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് രണ്ട് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ പര്യാപ്തമാണ്. ട്യൂബുലാർ ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ സിംഗിൾ ഫോർക്കും പിന്നിൽ മോണോഷോക്ക് യൂണിറ്റും ലഭിക്കും.

ഇലക്‌ട്രിക് നിരയിലെ പുതുമുറക്കാർ; മാറ്റുരയ്ക്കാം ഓല S1, സിമ്പിൾ വൺ മോഡലുകളെ

ബ്രേക്കിംഗിനായി 220 mm ഫ്രണ്ട് ഡിസ്കും പിന്നിൽ 180 mm ഡിസ്ക്കുമാണ് ലഭിക്കുന്നത്. സ്കൂട്ടറിന് പ്രോക്സിമിറ്റി ലോക്ക്/അൺലോക്ക് കൂടാതെ റിമോട്ട് ലോക്ക്/അൺലോക്ക്, കോളുകളും സന്ദേശങ്ങളും ആക്സസ് ചെയ്യുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൺബോർഡ് നാവിഗേഷൻ, റിവേഴ്സ് മോഡ്, ടേക്ക് മി ഹോം ലൈറ്റ് ഫീച്ചർ എന്നിവയുംമുണ്ട്. S1 പ്രോ ഇ-സ്കൂട്ടറിന് ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വോയ്സ് അസിസ്റ്റ് എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Newly launched ola electric vs simple one electric comparison details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X