വില 10 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ ഉപയോഗിക്കുന്നത് ഒരു വനിത! ആരെന്ന് കണ്ടോ?
രാജ്യത്തെ ഏറ്റവും വലിയ ധനിക കുടുംബമാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടേത്. സംരംഭക, സാമൂഹിക പ്രവർത്തക, അധ്യാപക തുടങ്ങി നിരവധി റോളുകളിൽ സജീവമായ ഇദ്ദേഹത്തിന്റെ പത്നി നിത അംബാനിയും ഫേമസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയുടെ അറുപതാം പിറന്നാൾ ആഘോഷമായിരുന്നു ഇക്കഴിഞ്ഞ ദിവസം നടന്നത്.
2016-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നിലയിലൊക്കെ ആദരവ് ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് നിത അംബാനി. 2022 ലെ കണക്കനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ആസ്തി 6.4 ട്രില്യൺ രൂപയാണ്. അതേസമയം നിതയുടെ ആസ്തി 21,000 കോടി രൂപയിലധികമാണെന്ന് റിപ്പോർട്ട്. ഓരോ വർഷവും ശരാശരി 1.65 കോടി രൂപ അവർ സമ്പാദിക്കുന്നുമുണ്ട്.

Z പ്ലസ് സുരക്ഷയൊരുക്കിയുള്ള ഇവരുടെ യാത്രകളും അൾട്രാ ലക്ഷ്വറി കാറുകളും റോഡുകൾക്ക് എപ്പോഴും ഒരു ദൃശ്യവിരുന്നാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ തന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു യമണ്ടൻ കാർ കൂടിയെത്തിയിരിക്കുകയാണ്. ഭാര്യ നിത അംബാനിയുടെ പിറന്നാൾ സമ്മാനമായാണ് പുതിയ റോൾസ് റോയ്‌സ് കലിനൻ അൾട്രാ ലക്ഷ്വറി എസ്‌യുവി മുകേഷ് അംബാനി നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കാറിലായിരിക്കും ഇനി പ്രിയ പത്നിയുടെ യാത്രകൾ. അംബാനി ഗരാജിലേക്ക് എത്തിച്ചിരിക്കുന്ന റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് 8.20 കോടി രൂപയാണ് എക്‌സ്‌ഷോറൂം വിലയായി ചെലവഴിച്ചിരിക്കുന്നത്. എന്നാൽ ഏകദേശം 10 കോടി രൂപയോളം ഓൺ റോഡ് വിലയും നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. അധിക കസ്റ്റമൈസേഷൻ ഓപ്ഷനുകളൊന്നുമില്ലാതെയാണ് ലക്ഷ്വറി എസ്‌യുവി നിത അംബാനിക്കായി എത്തിയിരിക്കുന്നത്.

CS 12 മുകേഷ് അംബാനിയുടെ പുതിയ ടസ്‌കാൻ സൺ കളർ ഓപ്ഷനിലുള്ള റോൾസ് റോയ്‌സ് കലിനനൻ ബ്ലാക്ക് ബാഡ്ജ് എഡിഷന്റെ വീഡിയോ വ്ലോഗ്‌സ് എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിട്ടുണ്ട്. വലിയ സുരക്ഷാ അകമ്പടിയോടെ എത്തുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീക്ഷിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് കലിനനുമായി താരതമ്യപ്പെടുത്തുമ്പോൾ ധാരാളം പുതുമകളും മുടക്കുന്ന കാശിന് കിട്ടുന്നുണ്ട്.
റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് കൂടുതൽ ആധികാരികവും മഹത്തായ സാന്നിധ്യവും നൽകുന്ന "സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി" ഉൾപ്പെടെയുള്ള ഗ്ലോസ് ബ്ലാക്ക് ഹൈലൈറ്റുകളാണ് വണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. എക്സ്റ്റീരിയറിൽ ധാരാളം പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെങ്കിലും എഞ്ചിൻ ഓപ്ഷനെല്ലാ സാധാരണ മോഡലുമായി പങ്കുവെച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

എന്നാൽ റീട്യൂൺ ചെയ്‌താണ് ഈ സ്പെഷ്യൽ പതിപ്പിലേക്ക് എഞ്ചിൻ എത്തിച്ചിരിക്കുന്നത്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജിന് തുടിപ്പേകുന്നത്. ഇത് 600 bhp പവറിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ മോഡൽ പ്രാപ്‌തമാണ്. അതേസമയം സ്റ്റാൻഡേർഡ് മോഡലിൽ 571 bhp കരുത്തിൽ 850 Nm torque ആണ് നൽകുന്നത്. രണ്ട് മോഡലുകളുടേയും ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
പത്തിലും ഭാവത്തിലും കൂടുതൽ ഭംഗിയുള്ള മെറ്റീരിയലുകളാണ് റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. അങ്ങനെ ലോകത്ത് ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പ്രീമിയം എസ്‌യുവികളിലൊന്നായി ഇത് മാറുന്നു. കലിനൻ ബ്ലാക്ക് ബാഡ്‌ജിന്റെ ഇന്റീരിയറിലെ ചില ഘടകങ്ങൾ കാർബൺ ഫൈബറിലാണ് പൂർത്തിയാക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

അതേസമയം വാഹനത്തിന്റെ ലെതർ അപ്‌ഹോൾസ്റ്ററി കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തിത്വമല്ല മുകേഷ് അംബാനി. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ മോഡൽ വാങ്ങിയിരുന്നു. ഫാന്റം VIII, ഗോസ്റ്റ് സെഡാനുകൾ എന്നിവയും ഉൾപ്പെടുന്ന റോൾസ് റോയ്‌സിന്റെ മുൻനിര വാഹനമാണ് കലിനൻ ബ്ലാക്ക് ബാഡ്ജ്.


Click it and Unblock the Notifications








