നമുക്ക് എന്ത് അംബാനി, എന്ത് ബുള്ളറ്റ് പ്രൂഫ് കാർ! സുരക്ഷാ ഉദ്യോഗസ്ഥനോട് ചൂടായത് ആരെന്ന് നോക്കിക്കേ

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ (Mukesh Ambani) ഭാര്യ എന്നതിലുപരിയായി സംരംഭക, സാമൂഹിക പ്രവർത്തക, അധ്യാപക തുടങ്ങി നിരവധി വേഷങ്ങളിൽ തിളങ്ങി നിൽക്കുന്നയാളാണ് നിത അംബാനി (Nita Ambani). ഐപിഎല്ലിലൂടെയും ഐഎസ്എല്ലിലൂടെയുമെല്ലാം കായിക പ്രേമികൾക്കിടയിൽ വരെ ഫാൻസുള്ള ലേഡി അംബാനി വാർത്തകളിൽ പലപ്പോഴും ഇടംപിടിക്കാറുണ്ട്. ഒരേസമയം ആഡംബരം കൊണ്ടും, ലാളിത്യം കൊണ്ടും അമ്പരപ്പിച്ചിട്ടുള്ള നിത ലോകത്തെ ഏറ്റവും സമ്പന്നവും, സ്വാധീനവുമുള്ള വനിതകളില്‍ ഒരാൾ കൂടിയാണ് കേട്ടോ. ഏകദേശം 23,000 കോടി രൂപയോളമാണ് കക്ഷിയുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ദിവസം മെർസിഡീസ് ബെൻസിന്റെ ബുള്ളറ്റ് പ്രൂഫ് കാറിൽ നിത അംബാനി സാരി ഷോപ്പിംഗിന് എത്തിയത് വരെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വലിയ സായുധ സുരക്ഷാ വാഹന വ്യൂഹത്തിനൊപ്പം ബെംഗളൂരുവിൽ സാരി വാങ്ങാൻ വന്നിറങ്ങുന്ന നിതയുടെ വീഡിയോ സോഷ്യൽ മീഡികളിലും ട്രെൻഡായിരുന്നു. ഏകദേശം 10 കോടി രൂപ വിലയുള്ള ഈ കാർ നിരവധി സുരക്ഷാ സംവിധാനങ്ങളോടെയാണ് വരുന്നത്.

Nita Ambani s Bullet Proof Car Blocks Road

Z പ്ലസ് സുരക്ഷയൊരുക്കിയുള്ള ലേഡി അംബാനിയുടെ യാത്രകളും അൾട്രാ ലക്ഷ്വറി കാറുകളും നിരത്തുകൾക്ക് എപ്പോഴും ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കാറുള്ളത്. എന്നാൽ ബെംഗളൂരു സന്ദർശനത്തിലെ മറ്റൊരു രസകരമായ വിഷയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നിത അംബാനിയുടെ വരവിനോട് അനുബന്ധിച്ച് റോഡിൽ തടസം നിന്ന ആയുധധാരികളായ അംഗരക്ഷകരോട് തർക്കിക്കുന്ന ഒരു സ്ത്രീയുടെ ക്ലിപ്പാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

രസകരമായ അഭിപ്രായങ്ങളുമായി നെറ്റിസൺസ് സംഗതി ആഘോഷിക്കുകയാണ്. ഒരു കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിത അംബാനിയുടെ മെർസിഡീസ് S600 ബുള്ളറ്റ് പ്രൂഫ് കാർ വീഡിയോയിൽ കാണാം. Z പ്ലസ് പരിരക്ഷയ്ക്ക് കീഴിലുള്ള ഒരാൾക്ക് ആകെ 55 രക്ഷിതാക്കൾ ഉണ്ടായിരിക്കുമെന്ന് പലർക്കും അറിയാമായിരിക്കുമല്ലോ. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) കമാൻഡോകൾ വരെ ഇത്തരക്കാർക്ക് സുരക്ഷയൊരുക്കാൻ എത്താറുണ്ട്.

Nita Ambani s Bullet Proof Car Blocks Road

ഇത്രയും കനത്ത സുരക്ഷാവലയത്തിൽ സാരി എടുക്കാൻ നിത അംബാനി എത്തിയതോടെ പ്രദേശം തന്നെ തിരക്കിലായി. ഇത്രയും വലിയൊരു സെലിബ്രിറ്റി സ്ഥലത്ത് എത്തിയത് അറിയാതെ എൻട്രി കൊടുത്ത വീഡിയോയിലെ ചേച്ചി എന്തായാലും വേറെ ലെവലാണ്. ഷോപ്പിംഗ് കഴിഞ്ഞ് നിത അംബാനി കാറിലേക്ക് തിരികെയെത്തിയ സമയത്ത് അതുവഴി വന്ന ചേച്ചിയുടെ വഴി തടസപ്പെടുത്തിയത് പുള്ളിക്കാരിക്ക് അങ്ങ് ഇഷ്‌ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്.

അതിനാൽ തോക്ക് പിടിച്ചുനിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് ചേച്ചി തട്ടിക്കയറുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. കാറിൻ്റെ തൊട്ടടുത്ത് നിന്നുകൊണ്ട് ഈ സ്ത്രീ തോക്ക് പിടിച്ച സെക്യൂരിറ്റി ജീവനക്കാരുമായി തർക്കിക്കുന്നത് രസകമായ കാഴ്ച്ചയാണ്. ഇരുവരും എന്താണ് സംസാരിച്ചതെന്ന് അറിയില്ലെങ്കിലും ചൂടായതാണെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. കാറിൽ കയറിയത് ആരാണെന്ന് ചോദിച്ചതാവാം മറ്റൊരു സാധ്യത.

Nita Ambani s Bullet Proof Car Blocks Road

ഒരു സാധാരണക്കാരിയായ വീട്ടമ്മയ്ക്ക് നിത അംബാനിയെ കണ്ടാൽ തിരിച്ചറിയണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ. Z പ്ലസ് സുരക്ഷ ക്യാറ്റഗറിയിൽ പെടുന്ന ഒരാളുടെ വാഹനത്തിനടുത്തേക്ക് പോവാൻ അങ്ങനെയാർക്കും അനുവാദമില്ല. ഇക്കാരണത്താൽ ചേച്ചിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതാവാനാണ് സാധ്യത. എന്തായാലും തനിക്ക് നോന്നിയ അസ്വസ്ഥയും ദേഷ്യവും തോക്കേന്തിയ ആളുടെ അടുത്ത് പ്രകടിപ്പിക്കാൻ കാണിച്ച മാസ് അംഗീകരിച്ചേ മതിയാവൂ.

റോഡ് ബ്ലോക്ക് ചെയ്‌ത തടസം നിന്നത് ചോദ്യം ചെയ്ത സ്ത്രീയുടെ പ്രവൃത്തിയെ പലരും അഭിനന്ദിച്ച് മുമ്പോട്ട് വന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇത്തരം ആളുകളുടെ സന്ദർശനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്തായാലും നിത അംബാനിയുടെ ബെംഗളൂരു സന്ദർശനം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. പുള്ളിക്കാരി വന്നിറങ്ങുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് മെർസിഡീസ് ബെൻസ് S600 ഗാർഡ് പണ്ട് മുകേഷ് അംബാനി ഉപോഗിച്ചിരുന്നതാണ്.

W222 മെർസിഡീസ് ബെൻസ് S600 ഗാർഡിന് VR10 ലെവൽ പരിരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആയതിനാൽ 2.0 മീറ്റർ അകലെ നിന്ന് 15 കിലോഗ്രാം TNT സ്ഫോടനം പോലും നേരിടാൻ ഈ സെഡാന് കഴിയും. ഒപ്പം റേഞ്ച് റോവർ, എംജി ഗ്ലോസ്റ്റർ, മെർസിഡീസ് ബെൻസ് V-ക്ലാസ് എംപിവി, ഫോർഡ് എൻഡവർ എന്നിവ സുരക്ഷാ വാഹനവ്യൂഹവും ഇവരുടെ കാറിനൊപ്പം അകമ്പടിയേകാറുണ്ട്.

More from DriveSpark

Article Published On: Thursday, December 19, 2024, 18:34 [IST]
English summary
Nita ambanis bullet proof car blocks road bangalore aunty fights with armed security guard
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X