500 കോടി ആസ്‌തിയുള്ള അച്ഛന്റേയും അമ്മയുടേയും മകൾ! താരപുത്രിക്ക് കറങ്ങാൻ 1.57 കോടിയുടെ ആഡംബര കാറും ബോഡിഗാർഡും
നെപ്പോട്ടിസം ഏറ്റവും കൂടുതലുള്ള മേഖലയാണ് ബോളിവുഡ് സിനിമ രംഗം. സൂപ്പർസ്റ്റാറുകളുടെ മക്കൾ സൂപ്പർസ്റ്റാറുകൾ ആവുന്ന കാലം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും കഴിവില്ലാത്തവരെ ഒരിക്കലും വളർത്താത്തവരാണ് പ്രേക്ഷകർ. അതിപ്പോൾ അങ്ങ് ഹിന്ദിയിലായാലും ഇവിടെ മലയാളത്തിലായാലും സംഗതി അങ്ങനെ തന്നെയാണ്. ബി-ടൌണിൽ താരപുത്രൻമാരും താരപുത്രികളുടേയും പാതപിന്തിടുർന്ന് സിനിമിലേക്കുള്ള അരങ്ങേറ്റം കുറിക്കാൻ പോവുന്നത് അടുത്ത കഥാപാത്രമായാരിക്കും നൈസ ദേവ്‌ഗൺ (Nysa Devgn). മലയാളികൾക്ക് കക്ഷിയെ പിടികിട്ടിയില്ലെങ്കിലും പേരിന്റെ വാല് കേട്ടപ്പോഴേ ഇത് ആരുടെ മകളാവുമെന്ന് മനസിലായിട്ടുണ്ടാവും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പദികളായ കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മൂത്തപുത്രിയാണ് നൈസ.
മോഡലിംഗിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായ നൈസ അധികം വൈകാതെ ബോളിവുഡിലെ പുതിയ നായികയായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. 500 കോടിയോളം ആസ്‌തിയുള്ള അച്ഛന്റേയും അമ്മയുടേയും മകളായ താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ X7 എസ്‌യുവിയിൽ നൈസ ദേവ്ഗൺ വന്നിറങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു സ്വകാര്യ കെട്ടിടത്തിലേക്ക് വന്നുനിൽക്കുന്ന കാറിൽ നിന്നും അംഗരക്ഷകനാണ് ആദ്യം വന്നിറങ്ങുന്നത്. പിന്നാലെ ബോഡിഗാർഡ് പിൻഡോർ തുറന്ന് കൊടുക്കുകയും താരപുത്രി വേഗം പുറത്തിറങ്ങി കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോവുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
മാധ്യമങ്ങൾ നൈസയെ പിന്നിൽ നിന്നും വിളിക്കുന്നുണ്ടെങ്കിലും മുഖംകൊടുക്കാതെ താരപുത്രി അകത്തേക്ക് നടന്നുകയറുകയുമാണ് ചെയ്‌തിരിക്കുന്നത്. 3.08 മില്യൺ സബ്സ്ക്രൈബേഴ്‌സുള്ള ടെല്ലിടോക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങൾ സ്വന്തമായുള്ള താരങ്ങളുടെ ജീവിതവും വലിയ ആഡംബരമാണെന്നത് ഊഹിക്കാമല്ലോ. വീഡിയോയിൽ കാണുന്നത് 1.57 കോടി രൂപയോളം ഓൺ-റോഡ് വില വരുന്ന ബിഎംഡബ്ല്യു X7 എസ്‌യുവിയാണ്.

ബിഎംഡബ്ല്യു X7 എസ്‌യുവി xDrive40i M സ്പോർട്ട്, xDrive40d M സ്‌പോർട്ട് എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. മോഡലിന്റെ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഡീസൽ വേരിയന്റ് 340 bhp പവറിൽ 700 Nm torque നൽകും. 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ വാഹനം കാര്യക്ഷമവുമാണ്.
കാഴ്ച്ചയിലും അഡാറ് ലുക്കാണ് വണ്ടിക്കുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂറ്റൻ കിഡ്‌നി ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അത്യാഡംബരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡാഷ്‌ബോർഡിൽ ഡ്യുവൽ സ്‌ക്രീനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ ആദ്യത്തെ പ്രത്യേകത. ഇതിൽ ഒന്ന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റൊന്ന് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമായാണ് പ്രവർത്തിക്കുന്നത്. പനോരമിക് സൺറൂഫ്, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ കീ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ആഡംബര ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ ജർമൻ കാർ.
പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, സീറ്റ് വെന്റിലേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) തുടങ്ങിയ സവിശേഷതകളും നൈസ ദേവ്‌ഗൺ വന്നിറങ്ങിയ ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ADAS സേഫ്റ്റി ഫീച്ചറും ബിഎംഡബ്ല്യു എസയുവിയുടെ ഭാഗമാണ്. ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി എസ്‌യുവി സെഗ്മെന്റിലെ മെർസിഡീസ് ബെൻസ് GLS, ഔഡി Q7, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി പോലുള്ള എതിരാളികളുമായാണ് X7 മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








