മോഡിയുടെ ബിമ്മറും ഒബാമയുടെ ബീസ്റ്റും: ഒരു താരതമ്യം
ഏറ്റവും വിലകുറഞ്ഞ കാറില്‍തന്നെയാവണം പ്രധാനമന്ത്രി സഞ്ചരിക്കേണ്ടതെന്ന് ചിന്തിക്കുന്നവരായിരുന്നു ഒരു പത്തിരുപത് വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്ത് അധികമാളുകളും. ഗാന്ധിജി കാണിച്ചുതന്ന വഴി ലാളിത്യത്തിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയക്കാരുടെ ആഡംബരത്തെ ജനങ്ങള്‍ തടഞ്ഞുനിറുത്തിയത്. ഗാന്ധിയുടെ സ്ഥാനത്തേക്ക് ഗോഡ്‌സെയും നെഹ്‌റുവിന്റെ സ്ഥാനത്തേക്ക് പട്ടേലും കയറിയിരിക്കുന്ന സാഹചര്യം ഉരുത്തിരിയാന്‍ തുടങ്ങിയപ്പോഴാണ് അംബാസ്സഡര്‍ കാര്‍ വിട്ട് ആഡംബരക്കാറുകളിലേക്ക് രാഷ്ട്രീയക്കാര്‍ കയറുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷാ ആഡംബരങ്ങള്‍ നിറഞ്ഞ കാറില്‍ അമേരിക്കന്‍ പ്രസിഡണ്ട് വരുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയുടെ കാറുമായി അതിനെ ഒന്നു താരതമ്യം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നമ്മളും സഞ്ചരിക്കുന്നത് അങ്ങോട്ടൊക്കെത്തന്നെയാണല്ലോ?

താളുകളിലൂടെ നീങ്ങുക.

ഒബാമയുടെ കാറിന്റെ മൈലേജ് എത്ര?
മണിക്കൂറില്‍ വെറും 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനേ ഒബാമയുടെ ലിമോസിന് സാധിക്കൂ എന്നറിയുക. 8 ടണ്‍ ഭാരമുണ്ട് ഒബാമയുടെ കാഡില്ലാക് ലിമോസിന്. വേഗതയില്‍ സഞ്ചരിക്കുക എന്നത് ഈ വാഹനത്തിന്റെ ഉദ്ദേശ്യമേയല്ല. പരമാവധി സുരക്ഷ നല്‍കുക എന്നതാണ് ഉദ്ദേശ്യം. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 15 സെക്കന്‍ഡ് സമയമെടുക്കും ഈ വാഹനം. 6.5 ലിറ്റര്‍ ശേഷിയുള്ള വാഹനമാണിത്. ഒബാമയുടെ കാറിന്റെ മൈലേജ് ലിറ്ററിന് 3.4 കിലോമീറ്ററാണ്. ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്.

മോഡിയുടെ കാറിന്റെ മൈലേജ് എത്ര?
പ്രസിഡണ്ടിന്റെ കാറിനെ അപേക്ഷിച്ച് പ്രകടനത്തിന്റെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലുമെല്ലാം മെച്ചമാണ് മോഡിയുടെ കാര്‍. അത്രവലിയ ഭാരമൊന്നും വാഹനത്തിനില്ല എന്നതാണ് സംഗതി. 6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. മൈലേജ് ലിറ്ററിന് 6 കിലോമീറ്റര്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.2 സെക്കന്‍ഡ് നേരം മാത്രമേയെടുക്കൂ.

ഒബാമയുടെ കാറിന്റെ വില
പലതും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 8 കോടിക്കും പത്തു കോടിക്കും ഇടയില്‍ വാഹനത്തിന് വില കാണുമെന്നാണ് ഊഹിക്കപ്പെടുന്നത്.

മോഡിയുടെ കാറിന്റെ വില
മോഡിയുടെ കാറിന് അഞ്ചു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ശരിയായ വിവരങ്ങള്‍ ലഭിക്കില്ലെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?

ഒബാമയുടെ കാറിന്റെ ബൂട്ട്
ബൂട്ടിനകം നമ്മള്‍ ലഗേജ് സൂക്ഷിക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്. ഒബാമയുടെ കാറിന്റെ ബൂട്ടിലാണ് അങ്ങോര്‍ക്ക് ശ്വസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പുറത്ത് നമ്മഫള്‍ ശ്വസിക്കുന്ന വായു അതേപടി ഒബാമയ്ക്ക് ശ്വസിക്കാന്‍ അമേരിക്കന്‍ രഹസ്യപ്പോലീസ് അനുമതി നല്‍കിയിട്ടില്ല. ഇവിടെത്തന്നെയാണ് ഒബാമയ്ക്കും കുടുംബത്തിനും ആവശ്യമായ ചോര സൂക്ഷിച്ചിരിക്കുന്നത്. എന്തെങ്കിലും അടിയന്തിരസാഹചര്യമുണ്ടായാല്‍ ഒബാമയ്ക്കു വേണ്ടി ചോര തേടി അലയേണ്ടിവരില്ല.

മോഡിയുടെ ബൂട്ട്
മോഡിയുടെ കാറിനുള്ളിലേക്കുള്ള ഓക്‌സിജന്‍ വിതരണസംവിധാനം ഇവിടെ ചേര്‍ത്തിരിക്കുന്നു. അടിയന്തിരസാഹചര്യങ്ങളില്‍ നല്‍കാനുള്ള ഒരേ ഗ്രൂപ്പിലുള്ള ചോരയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഒബാമയുടെ കാബിന്‍
കാറിനകം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാക്കി മാറ്റിയിരിക്കുന്നു. ഇവിടെനിന്ന് അമേരിക്കന്‍ മിലിട്ടറി ആസ്ഥാനത്തേക്ക് പ്രത്യേക ആശയവിനിമയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തേക്കും ഫോണ്‍ ചെയ്യാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട് കാറിനകത്ത്. രാസായുധങ്ങളുടെ പ്രയോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ ഈ കാബിന് സാധിക്കും.

മോഡിയുടെ കാബിന്‍
സാറ്റലൈറ്റ് ടെലിഫോണ്‍ സൗകര്യമുമണ്ട് മോഡിയുടെ കാറില്‍. ബിഎംഡബ്ല്യുവിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ കാറുകളിലുപയോഗിക്കുന്ന അതേ തുകല്‍ സീറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നു ഈ കാറില്‍.

ഒബാമയുടെ കാറിന്റെ വാതിലുകള്‍
ഒബാമയുടെ കാറിന്റെ വാതില്‍ തകര്‍ക്കാന്‍ എകെ 47, ഹാന്‍ഡ് ഗ്രനേഡ് തുടങ്ങിയ സാധനങ്ങള്‍ക്കൊന്നും സാധിക്കില്ല. എട്ടിഞ്ച് കനത്തിലാണ് ഡോര്‍ പണിതിട്ടുള്ളത്.

മോഡിയുടെ കാറിന്റെ ഡോര്‍
വന്‍ ശേഷിയുള്ള തോക്കുകള്‍ക്കൊന്നും മോഡിയുടെ കാറിന്റെ ഡോര്‍ തകര്‍ക്കാന്‍ കഴിയില്ല. മെഴ്‌സിഡിസ്, നാനൂറ് റൗണ്ട് വെടിയുതിര്‍ത്ത് ടെസ്റ്റ് ചെയ്തിട്ടുള്ള സാധനമാണിത്.

ഒബാമയുടെ കാറിന്റെ ജനാലകള്‍
അഞ്ച് വ്യത്യസ്ത അടരുകളിലായിട്ടാണ് കാറിന്റെ ജനാലച്ചില്ല് നിര്‍മിച്ചിട്ടുള്ളത്. അഞ്ച് ഇഞ്ച് കനത്തില്‍ ഇത് കിടക്കുന്നു. വന്‍ ശേഷിയുള്ള തോക്കില്‍നിന്നുതിരുന്ന ബുള്ളറ്റുകള്‍ക്കും ഈ ചില്ലുകളെ ഭേദിച്ചു കടക്കാന്‍ കഴിയില്ല.

മോഡിയുടെ കാറിന്റെ ചില്ലുകള്‍
വന്‍ശേഷിയുള്ള തോക്കുകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് മോഡിയുടെ കാറിന്റെ ചില്ലുകള്‍ക്ക്. രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയൊന്നും ഇവിടെ വിലപ്പോവില്ല.

ഒബാമയുടെ കാറിന്റെ ബോഡി
ഉരുക്ക്, അലൂമിനിയം, ടൈറ്റാനിയം, സെറാമിക് എന്നീ ലോഹങ്ങളുടെ സങ്കരമാണ് ബോഡി നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ പ്രതിരോധശേഷികളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ലാന്‍ഡ് മൈനുകളുടെ ആക്രമണങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുണ്ട് കാറിന്റെ ചാസിക്ക്.

മോഡിയുടെ കാറിന്റെ ബോഡി
ആറ് ഇഞ്ച് കനമുള്ള പ്രതിരോധ ചട്ട ഘടിപ്പിച്ചിരിക്കുന്നു മോഡിയുടെ കാറിന്റെ ബോഡിയില്‍. ഹാന്‍ഡ് ഗ്രനേഡുകള്‍, ബുള്ളറ്റ് തുടങ്ങിയ സാധനങ്ങള്‍ക്കൊന്നും ഇതിനെ തകര്‍ക്കാന്‍ കഴിയില്ല. ചാസി, ലാന്‍ഡ് മൈന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

ഒബാമയുടെ കാറിന്റെ വീല്‍
പങ്ചറാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത വിധത്തില്‍ നിര്‍മിച്ചിരിക്കുന്നു ഈ വാഹനം. ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിന് ഓടാന്‍ സാധിക്കും. ഫ്‌ലാറ്റ് ടയറില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ (ഫുള്‍ സ്പീഡ്!) ഓടാന്‍ വാഹനത്തിന് യാതൊരു പ്രയാസവുമില്ല എന്നറിയുക! ഇങ്ങനെ പരമാവധി 80 കിലോമീറ്റര്‍ വരെ പോകാന്‍ സാധിക്കും വാഹനത്തിന്.

മോഡിയുടെ കാറിന്റെ ടയര്‍
ടയര്‍ പങ്ചറായാല്‍ മുഴുവന്‍ വേഗതയും പുറത്തെടുത്ത് ഓടാന്‍ സാധിക്കില്ല മോഡിയുടെ കാറിന്. മണിക്കൂറില്‍ 90 കിലോമീറ്ററായി വേഗത കുറയും. ഇങ്ങനെ 200 കിലോമീറ്റര്‍ ദൂരം വരെ പോകാന്‍ സാധിക്കും.


Click it and Unblock the Notifications








