2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം

Written By:

അമേരിക്കന്‍ പ്രസിഡണ്ടിന്റെ കാര്‍ കാഡില്ലാക് ലിമോസിനാണെന്ന് നമുക്കെല്ലാമറിയാം. പ്രസിഡണ്ട് സഞ്ചരിക്കുന്ന വിമാനം ഏതെന്ന് ചോദിച്ചാലോ? കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ബരാക് ഒബാമ ഇന്ത്യയിലെത്തിയത് പ്രസിഡണ്ടിനായി പ്രത്യേകം നിര്‍മിച്ച വിമാനത്തിലായിരുന്നു.!

ഇന്ധനം മാറിയൊഴിച്ചാല്‍ ഒബാമയുടെ കാറും ഓടില്ല!

എയര്‍ ഫോഴ്‌സ് വണ്‍ എന്ന പ്രത്യേക വിമാനത്തിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇത്തരം യാത്രകള്‍ക്ക് പോകാറുള്ളത്. എയര്‍ ഫോഴ്‌സ് വണ്ണിനെക്കുറിച്ചാണ് താഴെ താളുകളില്‍ ചര്‍ച്ച ചെയ്യുന്നത്.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

താളുകളിലൂടെ നീങ്ങുക.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

മുന്‍കാലങ്ങളില്‍ അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ സാധാരണ വിമാനങ്ങളെയാണ് യാത്രകള്‍ക്കായി ആശ്രയിച്ചിരുന്നത്. താരതമ്യേന സുരക്ഷാപ്രശ്‌നങ്ങള്‍ കുറഞ്ഞ കാലത്തെ സ്ഥിതിയാണിത്. എയര്‍ ഫോഴ്‌സ് വണ്‍ എന്ന കാള്‍ സൈന്‍ ആദ്യമായി ഉഫയോഗിക്കുന്നത് എയ്‌സന്‍ഹോവര്‍ പ്രസിഡണ്ടായിരുന്ന കാലത്താണ്.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

അത്യാധുനികമായ ആശയവിനിമയ സംവിധാനങ്ങള്‍ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലുണ്ട്. 87 ടെലിഫോണുകളും 19 ടെലിവിഷനുകളും ഈ വിമാനത്തില്‍ ചേര്‍ത്തിരിക്കുന്നു.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

ഈ വിമാനത്തിന് അകമ്പടിയായി സമാനമായ സന്നാഹങ്ങളുള്ള രണ്ട് വിമാനങ്ങള്‍ കൂടി പറക്കും. ഓഫീസ് സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ വിമാനങ്ങളിലുണ്ടാവുക.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

എല്ലാത്തരത്തിലും സ്വയം പര്യാപ്തമാണ് പ്രസിഡണ്ടിന്റെ വിമാനം. പ്രസിഡണ്ടിനാവശ്യമായ ഭക്ഷണം പാകം ചെയ്യുന്നതും ഈ വിമാനത്തിലാണ്.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

സര്‍വ്വസജ്ജമായ ഒരു മെഡിക്കല്‍ സംഘം എയര്‍ ഫോഴ്‌സ് വണ്ണിലുണ്ടായിരിക്കും. ഓപ്പറേഷന്‍ ടേബിള്‍, അടിയന്തിര ശുശ്രൂഷാ സവിധാനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയും വിമാനത്തില്‍ സജ്ജീകരിക്കും. മൂന്ന് വിമാനത്തിലും ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരിക്കും.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

അതിശക്തമായ ആശയവിനിമയ സംവിധാനങ്ങളാണ് വിമാനത്തിലുള്ളത്. ഇതിനായി വിമാനത്തിനകത്ത് നടത്തിയിട്ടുള്ള വയറിങ് സംവിധാനങ്ങള്‍ക്ക് 386 കിലോമീറ്റര്‍ നീളം വരും. അണുസ്‌ഫോടനം സംഭവിച്ചാല്‍ പോലും മികച്ച രീതിയില്‍ ആശയവിനിമയം സാധ്യമാകുന്ന വിധത്തിലാണ് സജ്ജീകരണങ്ങളുള്ളത്.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

വിമാനത്തിലിരുന്ന രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ പ്രസിഡണ്ടിന് സാധിക്കും.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

ടെലി കോണ്‍ഫറന്‍സിനുപയോഗിക്കാനായി ഒരു പ്ലാസ്മാ സ്‌ക്രീന്‍ ടെലിവിഷന്‍ സജ്ജമാക്കിയിട്ടുണ്ട് എയര്‍ ഫോഴ്‌സ് വണ്ണിനകത്ത്.

2000 കോടി വിലയുള്ള പറക്കുന്ന വൈറ്റ് ഹൗസ്

വിമാനത്തിനു നേരെ സഞ്ചരിക്കുന്ന മിസൈലുകളെ വഴിതിരിച്ചുവിടാന്‍ ശേഷിയുള്ള സംവിധാനങ്ങളുണ്ടിതില്‍. എയര്‍ ഫോഴ്‌സ് വണ്ണില്‍ നിന്നും സഞ്ചരിച്ചെത്തുന്ന ഇന്‍ഫ്രീറെഡ് ബീമുകള്‍ മിസൈല്‍ ഗൈഡന്‍സ് സിസ്റ്റത്തില്‍ ഇടപെടുകയാണ് ചെയ്യുക.

വിമാനത്തിന്റെ വിശദാംശങ്ങള്‍

വിമാനത്തിന്റെ വിശദാംശങ്ങള്‍

  • ടൈപ്പ്: ബോയിങ് 747-200ബി
  • ക്ര്യൂ: രണ്ട് പൈലറ്റുമാരടക്കം 26 പേര്‍
  • ശേഷി: 78 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം
  • ലെങ്ത്: 70.6 മീറ്റര്‍
  • വിങ്‌സ്പാന്‍: 59.8 മീറ്റര്‍
വിമാനത്തിന്റെ വിശദാംശങ്ങള്‍

വിമാനത്തിന്റെ വിശദാംശങ്ങള്‍

  • ഉയരം: 19.3 മീറ്റര്‍
  • ഭാരം: 3,75,000 കിലോഗ്രാം
  • പരമാവധി വേഗത: 925 കിലോമീറ്റര്‍
  • റേയ്ഞ്ച്: 13,000 കിലോമീറ്റര്‍
വില

വില

എതാണ്ട് 2000 കോടി രൂപ ചെലവിട്ടാണ് ഒബാമയുടെ വിമാനം നിർമിച്ചത്.

കൂടുതല്‍... #celebrity car #off beat #auto facts
English summary
Air Force One, Barack Obama Aircraft.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark