ഒബാമ ബ്രേക് ഡൗണായതിന് കാരണം?

By Santheep

പ്രസിഡണ്ട് ബാരക് ഒബാമയുടെ വിഖ്യാതമായ സായുധ ലിമോസിന്‍ കഴിഞ്ഞ ദിവസം ഇസ്രാഈലില്‍ വെച്ച് ബ്രേക് ഡൗണായത് വാര്‍ത്തയായിരുന്നു. നമ്മുടെ നാട്ടില്‍ പെട്രോള്‍ ബങ്കുകളിലെ ചില പുതിയ പയ്യന്മാര്‍ പറ്റിക്കാറുള്ള അതേ പണിയാണ് അമേരിക്കന്‍ പ്രസിഡണ്ടിനിട്ടും ആരോ കൊടുത്തത്. ഡീസലൊഴിക്കേണ്ടതിനു പകരം പെട്രോളാണ് പ്രസിഡണ്ടിന്‍റെ ലിമോസിനില്‍ അടിച്ചുകേറ്റിയത്.

ഒബാമയുടെ ആദ്യ ഇസ്രാഈല്‍ സന്ദര്‍ശനത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. സംഗതി ഗുരുതരമായ വീഴിചയാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. കുറെ തടിമാടന്മാര്‍ തോക്കും പിടിച്ച് കാറിന്‍റെ ചുറ്റുമുണ്ടെന്നല്ലാതെ കാറിന്‍റെ ഇന്ധന ടാങ്കില്‍ അടിച്ചുകേറ്റുന്നത് വെളിച്ചെണ്ണയാണോ പച്ചവെള്ളമാണോ എന്നതൊന്നും നോക്കാന്‍ ആരുമുണ്ടായില്ല.

എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചു. നമുക്കറിയേണ്ടത് കാരണമാണ്. പെട്രോള്‍ എന്‍ജിനില്‍ ഡീസലടിച്ചെന്നുവെച്ച് അല്ലെങ്കില്] തിരിച്ചു ചെയ്തെന്നുവെച്ച് വണ്ടിയെന്തിനാണ് നില്‍ക്കാന്‍ പോകുന്നത്? അദായദുത്തമാ, നുമ്മ വിചാരിച്ച പോലൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ്. താഴെ ചിത്രങ്ങളിലൂടെ നീങ്ങിയാല്‍ കാര്യം വ്യക്തമാകും.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ടെല്‍ അവീവിലെ ബെന്‍ ഗുറിയന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ജറുസലേമിലേക്ക് നീങ്ങുകയായിരുന്നു പ്രസിഡണ്ടും കൂട്ടരും. വെടിനോക്കികളായ തടിമാടന്മാരുടെ വന്‍ സംഘം പ്രസിഡണ്ടിന്‍റെ ലിമോസിന് മുമ്പിലും പിന്നിലുമായി നീങ്ങുന്നുണ്ടായിരുന്നു.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

സര്‍വ്വ സന്നാഹങ്ങളും നിറഞ്ഞ ലിമോസിന്‍ പെട്ടെന്ന് നിന്നു. തികച്ചും അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ പ്രസിഡണ്ടും കൂട്ടരും വന്‍തോതില്‍ ഞെട്ടുകയുണ്ടായി.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ഭാഗ്യവശാല്‍ പ്രസിഡണ്ടിന്‍റെ സുരക്ഷയെ മുന്‍നിര്‍ത്തി സീക്രട്ട് സര്‍വീസുകാര്‍ ഒരു ബാക്ക് അപ് ലിമോസിന്‍ കൂടെ കരുതിയിരുന്നു. ഇത് പ്രസിഡണ്ട് പോകുന്നിടത്തെല്ലാം ഇവര്‍ കൊണ്ടുനടക്കാറുണ്ട്. ഒബാമ ആ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

പ്രസിഡണ്ടിന്‍റെ ലിമോസിന്‍ സ്ഥലത്തെ ഒരു ഖലാസി വണ്ടി വന്ന് കയറ്റിക്കൊണ്ടുപോയി.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

പ്രശ്നം ഇവിടെ തീരുന്നില്ല. എന്തുകൊണ്ടാണ് പ്രസിഡണ്ടിന്‍റെ വണ്ടി നിന്നുപോയത്? പെട്രോളായാലും ഡീസലായാലും വണ്ടിക്ക് ഓടിയാലെന്താണ്? പെട്രോള്‍ വണ്ടിയില്‍ ഡീസലൊഴിച്ചാല്‍ അല്ലെങ്കില്‍ ഡീസല്‍ വണ്ടിയില്‍ പെട്രോളൊഴിച്ചാല്‍ എന്താണ് സംഭവിക്കുന്നത്?

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ ഒഴിച്ചാല്‍ സംഭവിക്കുന്ന കാര്യം വളരെ ലളിതമായി പറഞ്ഞാല്‍ വണ്ടി ഓടില്ല എന്നതാണ്. ഇതിന്‍റെ കാരണം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തിക്കുന്ന രീതിയിലെ വ്യത്യാസമാണ്.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ഡീസലും പെട്രോളും തമ്മിലുള്ള വ്യത്യാസം കണ്ടും തൊട്ടും രുചിച്ചുമൊക്കം നോക്കിയവര്‍ക്ക് അറിയുമായിരിക്കും. ഡീസല്‍ പെട്രോളിനെ അപേക്ഷിച്ച് കുറച്ച് സാന്ദ്രത കൂടിയ ഇന്ധനമാണ്. പെട്രോള്‍ ഇന്ധനം തുറന്നുവെച്ചാല്‍ വളരെ പെട്ടെന്ന് ബാഷ്‍പീകരിച്ച് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കും. എന്നാല്‍ ഡീസലിന്‍റെ കാര്യത്തില്‍ ഇത് പെട്രോളിലേത് പോലെ തീവ്രവാദപരമായി സംഭവിക്കുന്നില്ല. പെട്ടെന്ന് ആവിയാകുന്ന പെട്രോളിന്‍റെ സ്വഭാവത്തെ കൂടി മുതലെടുത്താണ് പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ബാഷ്പീകരിക്കുന്ന പെട്രോള്‍ ഇന്ധനത്തെ ഒരു സ്പാര്‍ക് പ്ലഗ് വഴി തീപ്പൊരി കടത്തിവിട്ട് കത്തിക്കുകയാണ് പെട്രോള്‍ എന്‍ജിനില്‍ ചെയ്യുന്നത്.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ഇങ്ങനെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ എന്‍ജിനിലേക്ക് ഡീസല്‍ കടത്തിവിട്ടാല്‍ എന്താണ് സംഭവിക്കുക? എല്ലാം പതിവിന്‍പടി നടക്കും. ഗാസ് ടാങ്കിലെ ഇന്ധനം ഇന്‍ജക്ടറുകള്‍ വഴി എന്‍ജിന്‍ സിലിണ്ടറുകളിലേക്ക് തള്ളിവിടും. സ്പാര്‍ക് പ്ലഗ്ഗുകള്‍ തീതുപ്പും. പക്ഷെ ഡീസലിന് ഒരനക്കവും സംഭവിക്കില്ല; അത് കത്തുകയില്ല. എന്‍ജിന്‍ പ്രവര്‍ത്തിക്കുകയില്ല. ഇതിന് കാരണം ഡീസല്‍ വേണ്ടമാതിരി ബാഷ്പീകരണത്തിന് വിധേയമാകാത്തതാണ്.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

അപ്പോള്‍ ഡീസല്‍ എന്‍ജിനില്‍ എങ്ങനെയാണ് ഇന്ധനം കത്തിക്കുന്നത്? ഡീസല്‍ എന്‍ജിനുകള്‍ക്ക് സ്പാര്‍ക് പ്ലഗ്ഗുകളില്ല. പിന്നെന്താണ് സംഭവിക്കുന്നത്?

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

നാല് സ്ട്രോക്കുകളില്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിന്ന് മൗലികമായ ഒരു വ്യത്യാസമാണ് ഡീസല്‍ എന്‍ജിനിലുള്ളത്. കംപ്രസ് ചെയ്ത എയറിന്‍റെയും ഇന്ധനത്തിന്‍റെയും ചേരുവയിലേക്ക് തീക്കൊടുക്കുകയാണ് പെട്രോള്‍ എന്‍ജിനില്‍ സംഭവിക്കുന്നത്. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ ഉയര്‍ന്ന തോതില്‍ കംപ്രസ് ചെയ്യപ്പെട്ട് ചൂടായി നില്‍ക്കുന്ന എയറിലേക്ക് ഇന്ധനം കടത്തിവിടുകയാണ് ചെയ്യുന്നത്.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ഇക്കാരണങ്ങളാലാണ് പെട്രോള്‍ എന്‍ജിനില്‍ ഡീസല്‍ (മറിച്ചം) പ്രവര്‍ത്തിക്കാത്തത്. സാധാരണ താപനിലയില്‍ പെട്രോള്‍ ബാഷ്പീകരണത്തിന് വിധേയമാകുന്നതുപോലെ ആവിയാകാത്ത ഡീസല്‍ ഇന്ധനം കത്തിക്കുന്ന രീതിയിലാണ് മൗലികമായ വ്യത്യാസം വരുന്നത്.

ഒബാമയുടെ ലിമോസിന്‍

ഒബാമയുടെ ലിമോസിന്‍

ഇങ്ങനെ അബദ്ധത്തില്‍ സംഭവിച്ചുപോയാല്‍ പണികിട്ടി എന്നുതന്നെ കരുതണം. നിറച്ച ഇന്ധനം പൂര്‍ണമായും ഊറ്റക്കളയേണ്ടി വരും. അബദ്ധം സംഭവിച്ചു എന്നുറപ്പായാല്‍ ഇഗ്നൈറ്റ് ചെയ്യാതിരിക്കുകയാണ് വേണ്ടത്. ചെയ്തുപോയാല്‍ അത് എന്‍ജിന് കേടുവരുത്താനിടയുണ്ട്.

Most Read Articles

Malayalam
English summary
Barack Obama's, the armoured limousine, broke down without warning.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X