യൂട്യൂബ് വീഡിയോയുടെ പവറേ... ഇലക്ട്രിക് ഓട്ടോയെ സോളാറിലേക്ക് മാറ്റിയ മിടുക്കൻ

വാഹന വിപണിയുടെ ഭാവിയാണ് ഇലക്‌ട്രിക് മോഡലുകൾ എന്നു വാദിക്കുമ്പോഴും പലകാര്യത്തിലും ആളുകൾക്ക് ഇന്നും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾ വാങ്ങി പെട്ടുപോയവരും നമുക്കിടയിലുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. എന്നാൽ പരമ്പരാഗത ഫോസിൽ ഇന്ധന വാഹനങ്ങളേക്കാൾ ലാഭകരമാണ് ഇവികൾ എന്നതിൽ തർക്കമൊന്നുമില്ല കേട്ടോ. ഇക്കാരണത്താൽ തന്നെ ആളുകൾ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകൾ ഇലക്ട്രിക് ആക്കി മാറ്റുന്ന സംഭവങ്ങൾ നാം പലതവണ കേട്ടിട്ടുണ്ട്.

എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായൊരു കഥയാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാ വിഷയം. ഇലക്ട്രിക് വാഹനത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാഹനമാക്കി മാറ്റിയ സംഭവമാണിത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഒരാൾ ഓട്ടോറിക്ഷയെ സോളാറിലേക്ക് പരിവർത്തനം ചെയ്യുന്നതു തന്നെ. വൈദ്യുതിയിലും ലാഭമില്ലാത്തതിനാലാണ് ത്രീ വീലറിനെ ഇത്തരത്തിൽ ഒരു മാറ്റത്തിന് വിധേയമാക്കേണ്ടി വന്നതെന്നാണ് ഒഡീഷക്കാരനായ ശ്രീകാന്ത് പത്രയെന്ന ഓട്ടോ ഡ്രൈവർ പറയുന്നത്.

Odisha Man Converted Electric Auto-Rickshaw To Solar-Powered Vehicle

കുറഞ്ഞ റേഞ്ചും ചാർജിംഗ് പ്രശ്നങ്ങളുമാണ് തന്റെ ഓട്ടോറിക്ഷ ഇലക്ട്രിക്കിൽ നിന്നും സോളാറിലേക്ക് മാറ്റാൻ പ്രേരണയായതെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ യൂട്യൂബ് വീഡിയോകൾ കണ്ട് ശ്രീകാന്ത് പത്ര സ്വയമാണ് ഈ കൺവേർഷൻ ചെയ്‌തതെന്ന് പറഞ്ഞാൽ ആരായാലും ഒന്നുഞെട്ടും. വൈദ്യുത വാഹനത്തെ എങ്ങനെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാഹനമാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള ആശയം ലഭിക്കാൻ പത്ര യൂട്യൂബ് വീഡിയോകളുടെ സഹായമാണ് തേടിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിന് സമീപമുള്ള നയാഗർ ജില്ലയിൽ താമസിക്കുന്ന 35 കാരനായ ഈ ഓട്ടോ ഡ്രൈവർക്ക് സ്വന്തമായി ഡീസൽ ഓട്ടോറിക്ഷ ഉണ്ടായിരുന്നു. "താൻ കഴിഞ്ഞ 15 വർഷമായി ഡീസൽ ഓട്ടോറിക്ഷ ഓടിക്കുന്നയാളായിരുന്നു. എന്നാൽ ഇതിൽ നിന്നും പ്രതിദിനം വെറും 300 മുതൽ 400 രൂപ വരെ മാത്രമാണ് വരുമാനം നേടാനായിരുന്നതെന്ന് ശ്രീകാന്ത് പത്ര വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഉയർന്ന ഇന്ധനച്ചെലവ് കാരണം ഡീസൽ മോഡൽ വിൽക്കുകയും പണം ലാഭിക്കാമെന്ന് കരുതി പത്ര ഒരു ഇലക്ട്രിക് ത്രീ വീലർ വാങ്ങുകയുമായിരുന്നു. പക്ഷേ ഇതും കാര്യമായ ലാഭം നേടിത്തന്നില്ലെങ്കിലും ഏകദേശം ഒന്നര വർഷത്തോളം ഇലക്ട്രിക് ഓട്ടോറിക്ഷ നഗരത്തിൽ ഓടിച്ചു. പര്യാപ്തമല്ലാതിരുന്ന റേഞ്ചും ചാർജിംഗും ഓരോ ദിവസവും വലിയ ആശങ്കയായി മാറുകയുമായിരുന്നുവെന്ന് ശ്രീകാന്ത് പത്ര വെളിപ്പെടുത്തി.

പിന്നീട് ആറാം ക്ലാസിൽ പഠിക്കുന്ന പത്രയുടെ മകളാണ് ഇലക്ട്രിക് ഓട്ടോറിക്ഷയെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒന്നാക്കി മാറ്റുന്നതിന് യൂട്യൂബ് വീഡിയോകളുടെ സഹായം നേടാൻ നിർദ്ദേശിച്ചത്. അങ്ങനെയാണ് ഇതിനുള്ള ആശയം ലഭിച്ചതെന്നും സോളാറിലേക്കുള്ള പരിവർത്തനം സാധ്യമായതെന്നും പത്ര പറയുന്നു. ഇപ്പോൾ ഇന്ധനം നിറയ്ക്കൽ, റേഞ്ച് ആശങ്കകൾ അല്ലെങ്കിൽ ചാർജിംഗ് പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് താൻ സ്വതന്ത്രനാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Odisha Man Converted Electric Auto-Rickshaw To Solar-Powered Vehicle

ഈ ഓട്ടോറിക്ഷ മലിനീകരണ രഹിതമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. പകൽ സമയത്ത് വാഹനം സ്വയം ചാർജ് ചെയ്യുന്നതിനാൽ ഒരു പകൽ മുഴുവൻ ഓട്ടോ ഓടാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യും. ശ്രീകാന്ത് പത്ര സ്വയം നിർമിച്ച സോളാറിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയ്ക്ക് ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് വലിയ ഹൈലൈറ്റുകളിൽ ഒന്ന്.

തന്റെ വരുമാനം ഇപ്പോൾ പ്രതിദിനം 1300-1500 രൂപയായി ഉയർന്നുവെന്നും ഇത് തന്റെ കുടുംബത്തെ പോറ്റാൻ സഹായിക്കുന്നുവെന്നും പത്ര പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് എട്ടാം ക്ലാസിനുശേഷം പത്ര പഠനം ഉപേക്ഷിച്ചിരുന്നു. യൂട്യൂബ് വീഡിയോകൾ നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഈ സംഭവവും വിരൽ ചൂണ്ടുന്നു. മാത്രമല്ല സോഷ്യൽ മീഡിയയെ എങ്ങനെ വേണ്ടവിധത്തിൽ വിനിയോഗിക്കാമെന്നും ഒഡീഷയിൽ നിന്നുള്ള ശ്രീകാന്ത് പത്ര കാണിച്ചുതരുന്നു.

More from DriveSpark

Article Published On: Wednesday, July 19, 2023, 14:40 [IST]
English summary
Odisha man converted electric auto rickshaw to solar powered vehicle with the help of youtube videos
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X