പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

കാർ പ്രേമികൾക്കിടയിൽ വളരെ പ്രചാരമുള്ള എസ്‌യുവിയാണ് മാരുതി ജിപ്‌സി. പുതിയ സുരക്ഷ, എമിഷൻ മാനദണ്ഡങ്ങൾ കാരണം മാരുതി ഔദ്യോഗികമായി ജിപ്‌സിയുടെ നിർമ്മാണം നിർത്തലാക്കി.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

എങ്കിലും, ഈ എസ്‌യുവിയുടെ മികച്ച രീതിയിൽ പരിപാലനം ചെയ്തതും പരിഷ്‌കരിച്ചതുമായ നിരവധി ഉദാഹരണങ്ങൾ ഇപ്പോഴും രാജ്യത്ത് ഉണ്ട്. ഓഫ്-റോഡ്, റാലി ഇവന്റുകളിൽ വാഹനം വളരെ സാധാരണമാണ്.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

മഹീന്ദ്ര ഥാറിനെപ്പോലെ, മാരുതി ജിപ്‌സിയ്ക്കും ഒരു വലിയ ആരാധകവൃന്ദമുണ്ട്. പൊലീസ് സേനയിൽ ഉപയോഗിച്ച ഒരു മാരുതി ജിപ്‌സി എങ്ങനെ മനോഹരമായി പുനരുധരിക്കപ്പെടുന്നുവെന്ന് കാണിക്കുന്ന വീഡിയോകളാണ് ഇവിടെ ഞങ്ങൾ പങ്കുവയ്ക്കുന്നത്.

MOST READ: സ്വന്തമായി വാങ്ങിയിലെങ്കിലും സ്വന്തം പോലെ ഉപയോഗിക്കാം; ലീസിംഗ് ഓപ്ഷനുമായി പിയാജിയോ

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

BYC ജമ്മു ഒഫീഷ്യൽ തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജിപ്‌സി ഗരാജിലേക്ക് കൊണ്ടുവരുമ്പോൾ എങ്ങനെയായിരുന്നുവെന്ന് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

വീഡിയോ പ്രകാരം ഈ ജിപ്‌സി 2002 മോഡലാണ്. പൊലീസ് ഉപയോഗിച്ചതിന് ശേഷം ലേലം വഴി വിറ്റതാണിത്. വാഹനത്തിന്റെ പുനരുധാരണ പ്രോജക്റ്റിനായി വലിയ പ്രയത്നം ആവശ്യമായിരുന്നു, മാത്രമല്ല ഇത് പൂർത്തിയായ ഉൽപ്പന്നത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. എല്ലാ ഭാഗങ്ങളും നീക്കം ചെയ്തുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

MOST READ: ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

ഫ്രണ്ട് പാനലുകൾ, ഡോറുകൾ, സോഫ്റ്റ് ടോപ്പ്, സീറ്റുകൾ, ഡാഷ്‌ബോർഡ് എല്ലാം എടുത്തുമാറ്റി, എസ്‌യുവിയിലെ എല്ലാ ഡെന്റുകളും ഫില്ലറുകൾ ഉപയോഗിച്ച് നീക്കംചെയ്‌തു.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

ഉപരിതലം മുഴുവൻ സാൻഡ്പേപ്പറിനാൽ ലെവൽ ചെയ്ത് ബോഡി പെയിന്റ് ചെയ്തു. ഫ്ലോറിൽ ചെറിയ തുരുമ്പുള്ള ഒരു പ്രദേശം ഉണ്ടായിരുന്നു. BYC ആ ഭാഗം നീക്കം ചെയ്യുകയും പകരം ഒരു പുതിയ മെറ്റൽ ഷീറ്റ് സ്ഥാപിക്കുകയും ചെയ്തു.

MOST READ: പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

ചാസി ബോഡിൽ നിന്ന് വേർപെടുത്തിയ ശേഷം പെയിന്റിംഗിനായി പുറത്തെടുത്തു. അതുപോലെ എഞ്ചിനും 4×4 ട്രാൻസ്ഫർ കേസും വൃത്തിയാക്കി തിരികെ ഇൻസ്റ്റാൾ ചെയ്തു.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

ചാസി പെയിന്റ് ചെയ്ത ശേഷം, കാറിന്റെ അണ്ടർബോഡിയും എഞ്ചിൻ ബേ ഉൾപ്പെടെ പെയിന്റ് ചെയ്തു. ഇതിനു ശേഷം ചാസി തിരികെ കൊണ്ടുവന്ന് ബോഡിയുമായി തിരികെ ബന്ധിപ്പിച്ചു.

MOST READ: കറുപ്പിൽ അണിഞ്ഞൊരുങ്ങി എൻഡവർ സ്പോർട്ട് എഡിഷൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

സോഫ്റ്റ് ടോപ്പ് ഉൾപ്പെടെ ഡോറുകൾ, ഗ്ലാസ്, വിൻഡോകൾ, ഹുഡ് തുടങ്ങിയ ഭാഗങ്ങൾ സ്ഥാപിച്ചു. സീറ്റിംഗ് ഘടന മാറ്റിയിട്ടില്ല. പിന്നിലെ യാത്രക്കാർക്ക് ഇപ്പോഴും അഭിമുഖീകരിക്കുന്ന ബെഞ്ച് സീറ്റുകളാണ്.

ഡാഷ്‌ബോർഡ് ഇൻസ്റ്റാളുചെയ്‌തതിനു ശേഷം എല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ ഒരു ടെസ്റ്റ് റണ്ണിനായി കാർ പുറത്തെടുത്തു. വ്ലോഗർ അഭപ്രായത്തിൽ എഞ്ചിന് കൂടുതൽ മൃദുലത അനുഭവപ്പെട്ടു, ഒപ്പം വളരെ നിശബ്ദവുമായിരുന്നു.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

ഉപഭോക്താവ് കാറിൽ വളരെയധികം സന്തുഷ്ടനായിരുന്നു, മാത്രമല്ല ഉൽ‌പാദന നിരയിൽ നിന്ന് കാർ പുറത്തിറങ്ങിയതായി തോന്നുന്നുവെന്ന് പോലും അദ്ദേഹം പറയുന്നു.

പൊലീസ് സേവനത്തിന് ശേഷം മനോഹരമായി പുനരുധരിച്ച മാരുതി ജിപ്സി

കാറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, മാത്രമല്ല കാർ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് പുനരുധരിക്കുകയും ചെയ്യുന്നു. ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ ഏകദേശം ഏഴ് മാസമെടുത്തു.

ഈ കാലതാമസത്തിന് പ്രധാന കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആയിരുന്നു. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ, 3-4 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാമായിരുന്നു.

Most Read Articles

Malayalam
English summary
Old Police Gypsy Restored Beautifully Video. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X