ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ഈ വര്‍ഷം ആദ്യം തന്നെ നിര്‍മ്മാതാക്കളെല്ലാം ബിഎസ് VI മാനദണ്ഡങ്ങളിലേക്ക് മാറിയെങ്കിലും ചില മോഡലുകളുടെ വില്‍പ്പന ബ്രാന്‍ഡുകള്‍ നിര്‍ത്തലാക്കി. ബിഎസ് VI മാനദണ്ഡങ്ങളിലേക്ക് അപ്ഡേറ്റുചെയ്ത മോഡലുകള്‍ വില്‍പ്പന തുടര്‍ന്നു.

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ചിലര്‍ക്ക് ബിഎസ് VI -ലേക്ക് മാറാനുള്ള പദ്ധതികളുണ്ടായിരുന്നുവെങ്കിലും കൊവിഡ് മഹാമാരി കാരണം ഇതിന് സാധിച്ചില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന 2020 ഓട്ടോ എക്സ്പോയില്‍ തങ്ങളുടെ ബിഎസ് VI ട്രാക്സ് മോഡലുകളെ ഫോഴ്‌സ് അവതരിപ്പിച്ചെങ്കിലും വിപണിയില്‍ എത്തിച്ചിരുന്നില്ല.

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ഇപ്പോഴിതാ പൂനെ ആസ്ഥാനമായുള്ള കമ്പനി ബിഎസ് VI ട്രാക്‌സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു. 10.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ട്രാക്സ് ക്രൂയിസര്‍, ട്രാക്സ് ക്രൂയിസര്‍ ഡീലക്സ്, ട്രാക്സ് ടൂഫാന്‍, ട്രാക്സ് ടൂഫാന്‍ ഡീലക്സ് എന്നിങ്ങനെ നാല് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.

MOST READ: ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ബിഎസ് VI എഞ്ചിന്‍ ലഭിക്കുന്നതിന് പുറമേ, അപ്ഡേറ്റ് ചെയ്ത ട്രാക്‌സ് വകഭേദങ്ങളില്‍ കൂടുതല്‍ ശക്തമായ എഞ്ചിന്‍, പുതിയ നീളവും വീതിയുമുള്ള ബോഡി, പ്രീമിയം ഇന്റീരിയറുകള്‍, എബിഎസ് വിത്ത് ഇബിഡി പോലുള്ള പുതിയ സുരക്ഷാ സവിശേഷതകള്‍ എന്നിവ ലഭിക്കുന്നു.

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

രൂപകല്‍പ്പനയും അളവുകളും കണക്കിലെടുക്കുമ്പോള്‍, നാല് വകഭേദങ്ങളും ഒരുപോലെയാണ്. 5,120 mm നീളം, 1,818 mm വീതി, 2,027 mm ഉയരം എന്നിങ്ങനെയാണ് അളവുകള്‍. 3,050 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. 160 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ലഭിക്കുന്നു. 63.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

MOST READ: യൂറോപ്യൻ വിപണിയിലേക്കും ഉടൻ, വെബ്സൈറ്റിൽ ഇടംപിടിച്ച് ജാവ ക്ലാസിക് 300

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

നിലവില്‍ വിപണിയിലുള്ള മോഡലിന്റെ അതേ ബോക്സി ഘടന തന്നെയാണ് പുതിയ വാഹനത്തിനും. അതേസമയം പുതിയ ലൈനുകളും ബോഡി ഡെക്കലുകളും ഉപയോഗിച്ച് ഡോറുകള്‍ കമ്പനി പരിഷ്‌കരിച്ചു.

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

പുതുക്കിയ ഗ്രില്ലും, പുതിയ ബമ്പറും ഹെഡ്‌ലാമ്പ് ക്ലാസ്റ്ററും 2020 ട്രാക്സിന്റെ പുതുമയാണ്. പുതിയ എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ടെയില്‍ ലാമ്പുകളും നവീകരണത്തിന് വിധേയമായിട്ടുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

മുന്‍ഭാഗം വളരെ ചരിഞ്ഞതാണ്. അതോടൊപ്പം തന്നെ പരിഷ്‌ക്കരിച്ച സുരക്ഷാ ചട്ടങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാഹ്യ അളവുകള്‍ നിലവിലുള്ള ട്രാക്‌സ് മോഡലിന് സമാനമാണെന്ന് തോന്നുന്നു. പുതിയ ഡാഷ്ബോര്‍ഡ് പുതിയ വാഹനത്തിന്റെ സവിശേഷതയാണ്.

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ഡ്യുവല്‍ ടോണ്‍ കളര്‍ തീമിലാണ് അകത്തളം ഒരുങ്ങുന്നത്. പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിന്റെ പുതുമയാണ്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന് എയര്‍ കണക്ടര്‍, സെന്റര്‍ കണ്‍സോള്‍ ഘടിപ്പിച്ച പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, ഡ്യുവല്‍ ടോണ്‍ ബീജ് അപ്ഹോള്‍സ്റ്ററി എന്നിവയും 2020 ട്രാക്‌സ് ക്രൂയിസറിന്റെ സവിശേഷതയാണ്.

MOST READ: ഗ്ലാൻസയെ സ്റ്റാർലെറ്റ് നെയിംപ്ലേറ്റിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ബിഎസ് VI ട്രാക്സ് ക്രൂയിസര്‍, തൂഫാന്‍ മോഡലുകളെ അവതരിപ്പിച്ച് ഫോഴ്‌സ്; വില 10.9 ലക്ഷം രൂപ

ബിഎസ് VI 2.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 3,200 rpm -ല്‍ 90 bhp കരുത്തും 1,400-2,400 rpm -ല്‍ 250 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പരിഗണിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം.

Most Read Articles

Malayalam
English summary
BS6 Force Trax Cruiser and Toofan Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X