യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

ദംഗൽ എന്ന ആമിർ ഖാന്റെ ഹിന്ദി ചിത്രത്തിന് ശേഷം ഏവർക്കും സുപരിചിതമായ പേരാണ് ഗീത ഫോഗട്ട്. സിനിമയുമായി ബന്ധമില്ലെങ്കിലും തന്റെ ജീവിതകഥ തിരശീലയിൽ എത്തിയപ്പോൾ വൻഹിറ്റായിരുന്നു.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

മഹാവീര്‍ സിംഗ് ഫോഗാട്ടിന്റെ പെണ്‍ മുത്തുകളായ ഗീതാ ഫോഗാട്ടും ബബിത ഫോഗട്ടും ആണ്‍കുട്ടികളെ പോലും മലര്‍ത്തിയടിച്ച ഗ്രാമഗോദകളില്‍ നിന്ന് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ ഗോദകളില്‍ വരെ വെന്നിക്കൊടി പാറിച്ച കഥയാണ് ചിത്രം പറഞ്ഞത്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയില്‍ സ്വർണം നേടുന്ന ആദ്യ വനിതയായിരുന്നു ഗീതാ ഫോഗാട്ട്. ഒപ്പം അടുത്ത ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ സ്ഥാനം നേടുന്ന ഇന്ത്യന്‍ വനിതയുമായി പേരെടുത്തു. ഈ കായികതാരം ഇപ്പോഴിതാ തന്റെ യാത്രകൾക്കായി കൂടെ കൂട്ടിയിരിക്കുകയാണ് പുതുപുത്തൻ സ്കോർപിയോ N എസ്‌യുവിയെ.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

ഡെലിവറി കഴിഞ്ഞ് തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഗീതാ ഫോഗാട്ട്. ജൂലൈ 30 മുതൽ മഹീന്ദ്ര സ്‌കോർപിയോ N മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയ മഹീന്ദ്രയെ കാത്തിരുന്നത് വലിയ ജനാവലിയായിരുന്നു. വെറും 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് എസ്‌യുവി വാരിക്കൂട്ടിയത്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

തുടർന്ന് സ്‌കോർപിയോ N എസ്‌യുവിയുടെ ഡെലിവറികൾ സെപ്റ്റംബർ 26-നാണ് ആരംഭിച്ചത്. "മനോഹരമായ ഒരു സുപ്രഭാതം.. നവരാത്രിയുടെ ആദ്യ ദിനത്തിൽ തങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, ഇത്തരമൊരു അവിശ്വസനീയമായ കാർ പുറത്തിറക്കിയതിന് വളരെ നന്ദി ആനന്ദ് മഹീന്ദ്ര സർ എന്ന അടിക്കുറിപ്പോടെയാണ് വാഹനം സ്വന്തമാക്കിയ വിവരം ഗീതാ ഫോഗാട്ട് ട്വിറ്ററിൽ കുറിച്ചത്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

കുടുംബത്തോടൊപ്പം ഗീത ഡീലർഷിപ്പിൽ നിന്നും പുതിയ സ്കോർപിയോ N എസ്‌യുവിയുടെ ഡെലിവറി ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ആനന്ദ് മഹീന്ദ്രയും റീട്വീറ്റ് ചെയ്‌തിട്ടുണ്ട്. നാപ്പോളി ബ്ലാക്ക് കളർ ഓപ്ഷനിലുള്ള മോഡലാണ് ഒളിമ്പ്യൻ തെരഞ്ഞെടുത്തിരിക്കുന്നത്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

സ്കോർപിയോ N ഡെലിവറിക്കായി മഹീന്ദ്ര ആദ്യം Z8 L വേരിയന്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വർഷം ഡിസംബറോടെ പുതുതലമുറ എസ്‌യുവിയുടെ 25,000 യൂണിറ്റുകളോളം നിരത്തിൽ എത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര സൂചിപ്പിച്ചിരുന്നു. എസ്‌യുവി ബുക്ക് ചെയ്ത ആദ്യത്തെ 25,000 ഉപഭോക്താക്കൾക്കും പ്രാരംഭ വിലയിൽ സ്കോർപിയോ N ലഭിക്കും.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

അടുത്ത വർഷം പുതിയ എസ്‌യുവിയുടെ വില മഹീന്ദ്ര ഉയർത്താനാണ് സാധ്യത. മഹീന്ദ്ര ഥാർ, XUV700 എന്നിവ പോലെ പുതിയ സ്കോർപിയോ N പതിപ്പിനും ഒരു വർഷത്തിലധികം ബുക്കിംഗ് കാലയളവാണ് ഉള്ളത്. Z2, Z4, Z6, Z8, Z8 L എന്നീ വേരിയന്റുകളിലാണ് മഹീന്ദ്ര സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. Z8, Z8 L വേരിയന്റുകൾ 4WD സിസ്റ്റത്തിൽ ഒരു ഓപ്ഷനായി ലഭ്യമാണ്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

മഹീന്ദ്ര സ്‌കോർപിയോ N തികച്ചും ഒരു പുതിയ എസ്‌യുവിയായാണ് പുതുതലമുറയിൽ രൂപമെടുത്തിരിക്കുന്നത്. പഴയ തലമുറ സ്‌കോർപിയോയുമായി പൊതുവായി ഒന്നുമില്ലെന്നതാണ് അതിൽ ഏറ്റവും വലിയ വിജയം. പഴയ മോഡൽ ഇപ്പോഴും വിപണിയിൽ സ്‌കോർപിയോ ക്ലാസിക് എന്ന പേരിൽ വിൽപ്പന തുടരുന്നുമുണ്ട്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

പുതിയ സ്കോർപിയോ N പ്രീമിയം രൂപവും സവിശേഷതകളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, ബ്രൗൺ, ബ്ലാക്ക് ഡ്യുവൽ ടോൺ ഇന്റീരിയറുകൾ, ഡ്യുവൽ-ടോൺ ലെതറെറ്റ് സീറ്റ് കവറുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, രണ്ടാം നിര എസി വെന്റുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിൽ ലഭ്യമാവുക.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

ടാറ്റ ഹാരിയർ, ടാറ്റ സഫാരി, ഹ്യുണ്ടായി ക്രെറ്റ, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ് തുടങ്ങിയ എസ്‌യുവികളോടാണ് മഹീന്ദ്ര സ്‌കോർപിയോ N പ്രധാനമായും മത്സരിക്കുന്നത്. 4WD സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക എസ്‌യുവിയാണിതെന്നതും വലിയ ഹൈലൈറ്റാണ്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

മഹീന്ദ്ര സ്കോർപിയോ N പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 200 bhp കരുത്തിൽ പരമാവധി 380 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനിലാണ് സ്കോർപിയോ N പെട്രോൾ പതിപ്പ് ലഭ്യമാകുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും ഇത് ലഭ്യമാണ്.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

അതേസമയം സ്‌കോർപിയോ N-ന്റെ ഡീസൽ പതിപ്പ് രണ്ട് വ്യത്യസ്‌തമായ ട്യൂൺ അവസ്ഥയിലാണ് വരുന്നത്. 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ താഴ്ന്ന വേരിയന്റുകളിൽ 132 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ഇതേ എഞ്ചിൻ ഉയർന്ന വേരിയന്റുകളിൽ 175 bhp കരുത്തിൽ 400 Nm torque വരെ നൽകും. ഈ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ തന്നെ തെരഞ്ഞെടുക്കാനാവും.

യാത്രകൾക്ക് കൂട്ടായി ഇനി കരുത്തനും കൂടെ! Scorpio N എസ്‌യുവി സ്വന്തമാക്കി ഒളിമ്പ്യൻ ഗീത ഫോഗട്ട്

ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് കമ്പനി 4×4 സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 11.99 ലക്ഷം രൂപയിൽ നിന്നും തുടങ്ങി 23.90 ലക്ഷം രൂപ വരെയാണ് എത്തിനിൽക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Olympian geeta phogat took delivery of her brand new mahindra scorpio n suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X