മഹീന്ദ്രയുടെ ഹോട്ട് ബോയിയെ വാങ്ങിയുള്ള നിൽപ്പ് കണ്ടോ, സിനിമ നടിമാരേക്കാൾ സുന്ദരിയായ കക്ഷി നിസാരക്കാരിയല്ല

ഷഗുൺ ചൗധരി എന്ന പേര് എപ്പോഴെങ്കിലും കേട്ടതായി ഓർക്കുന്നുണ്ടോ നിങ്ങൾ. ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലുമെല്ലാം ഇന്ത്യക്കായി മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള ഷൂട്ടിംഗ് താരമാണ് ഷഗുൺ. ഒളിമ്പിക്‌സ് ട്രാപ്പ് ഷൂട്ടിംഗ് ഇനത്തിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ഷഗുണിന്റെ പേരിലാണുള്ളത്. എന്തായാലും ജീവിതത്തിലെ പുതിയൊരു നേട്ടത്തിലാണ് ഒളിമ്പ്യൻ ഇപ്പോൾ. വാഹന വിപണിയിലെ തരംഗമായ പുത്തൻ വാഹനം സ്വന്തമാക്കിയാണ് ഷഗുൺ ചൗധരി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. അതും മഹീന്ദ്രയുടെ സുന്ദരക്കുട്ടപ്പനായ ഥാർ റോക്‌സ് എസ്‌യുവിയാണ് കായികതാരം തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ മുൻനിര വിതരണക്കാരായ JS4 വീൽ മോട്ടോർസാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷഗുൺ ചൗധരി വാഹനത്തിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം എത്തിയാണ് ഥാർ റോക്‌സിനെ താരം വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്. 5-ഡോർ എസ്‌യുവിയുടെ ബാറ്റിൽഷിപ്പ് ഗ്രേ കളർ ഓപ്ഷനാണ് ഷഗുൺ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Olympian Shagun Choudhary Bought New Mahindra Thar Roxx SUV

ഥാർ റോക്‌സിന്റെ ഏത് വേരിയന്റാണ് ഷൂട്ടിംഗ് താരം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റാവാനാണ് സാധ്യത. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്. നിലവിൽ ഗംഭീര വരവേൽപ്പാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നു. അതായത് ഓരോ സെക്കൻഡിലും മഹീന്ദ്ര ഥാർ റോക്‌സിന്റെ 49 യൂണിറ്റുകളാണ് വിറ്റുപോവുന്നതെന്ന് ചുരുക്കം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

Olympian Shagun Choudhary Bought New Mahindra Thar Roxx SUV

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ ആശാനാവും. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.

Olympian Shagun Choudhary Bought New Mahindra Thar Roxx SUV

മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.

360-ഡിഗ്രി ക്യാമറ, സമർപ്പിത ഓഫ്-റോഡിംഗ് ഡ്രൈവിംഗ് മോഡുകൾ, സ്മാർട്ട് ക്രാൾ അസിസ്റ്റ്, ഇൻ്റലി-ടേൺ എന്നി ഫീച്ചറുകളും മോഡലിൽ കോർത്തിണക്കിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഗേജ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ്, പവർഡ് സീറ്റുകൾ എന്നിവ പോലുള്ള മോഡേൺ സന്നാഹങ്ങളും എസ്‌യുവിയിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 26, 2024, 12:46 [IST]
English summary
Olympian shagun choudhary bought new mahindra thar roxx suv images goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X