വാഹനം വാങ്ങാൻ വരട്ടെ, കാറുകൾക്കും ബൈക്കുകൾക്കും വില കുറയും! ജിഎസ്‌ടി കുറയ്ക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ

ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുത്തനെ കുറയ്ക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനും സർക്കാർ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണിപ്പോൾ. സംഭവം നടപ്പിലായാൽ ദീപാവലിയോടെ കാറുകളും ബൈക്കുകളുമെല്ലാം കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും. ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് സുപ്രധാനമായ ഈ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആഭ്യന്തര ആവശ്യം വർധിപ്പിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ജിഎസ്ടിയിലെ ഘടനാപരമായ പരിഷ്ക്കരണത്തിന്റെ ഭാഗമായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം അടുത്ത യോഗം ചേരുമ്പോൾ ജിഎസ്ടി കൗൺസിലിൽ പാസാക്കിയേക്കും.

അങ്ങനെ വന്നാൽ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള പാസഞ്ചർ കാറുകളുടെയും മുച്ചക്ര, ഇരുചക്ര വാഹനങ്ങളുടെയും ടാക്‌സ് ഉത്സവ സീസണോടെ കുത്തനെ കുറഞ്ഞേക്കും. നിലവിൽ മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും സർക്കാർ 5, 12, 18, 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. പുതിയ ജിഎസ്ടി പരിഷ്ക്കാരങ്ങളിലൂടെ ഇത് സ്റ്റാൻഡേർഡ്, മെറിറ്റ് - 5, 18 ശതമാനം എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി ലളിതമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

Passenger Cars And Two-wheelers Could Become Cheaper Soon

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിലവിൽ 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് 18 ശതമാനമായി കുറയ്ക്കാൻ കഴിയും. ഈ കുറവ് കാരണം ഉപഭോക്താവിന് വാഹന വിലയിൽ ഏകദേശം 5 മുതൽ 10 ശതമാനം വരെ ലാഭിക്കാം. ഈ നീക്കം ബഹുജന വിപണി വിഭാഗങ്ങളിൽ പ്രത്യേകിച്ച് എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളിലും 10 ലക്ഷത്തിൽ താഴെയുള്ള സബ് കോംപാക്‌ട് കാറുകളിലും വിൽപ്പന വർധിപ്പിക്കാൻ സഹായിക്കും.

മാത്രമല്ല, ഈ നീക്കം വാഹന ഘടകങ്ങളുടെ വില കുറയ്ക്കാനും സഹായിക്കുമെന്നാണ് അനുമാനം. അങ്ങനെ വാഹന നിർമാതാക്കൾക്ക് അവരുടെ ഉത്പാദനം കൂടുതൽ ന്യായയുക്തമാക്കാനാവും. ജിഎസ്ടി കുറയ്ക്കുന്നതിന്റെ ഗുണം ഓട്ടോ സ്പെയറുകൾക്കും ലഭിക്കണം. ഇതുവഴി ഉപഭോക്താക്കൾക്ക് മെയിന്റനെൻസ് ചെലവിലും ലാഭം കണ്ടെത്താനാവും. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങൾക്കുള്ള ജിഎസ്ടി കുറയ്ക്കൽ വളരെക്കാലമായി വാഹന നിർമാണ കമ്പനികൾ കാത്തിരുന്ന ഒന്നാണ്.

Maruti Alto K10

ICE കാറുകൾക്കാവും വില കുറയൽ ബാധകമാവുക. അതേസമയം ഇലക്ട്രിക് വാഹനങ്ങൾ 5 ശതമാനം നികുതി സ്ലാബിൽ തുടരാൻ സാധ്യതയുണ്ട്. പുതിയ ജിഎസ്ടി വ്യവസ്ഥയിൽ ആഡംബര കാറുകൾക്ക് നിലവിലുള്ള നികുതി ഘടന തുടരാം. മാത്രമല്ല പാസഞ്ചർ വാഹനങ്ങൾക്ക് നഷ്ടപരിഹാര സെസ് ബാധകമാക്കുന്നത് സർക്കാർ തുടരാനും സാധ്യതയുണ്ട്. ജിഎസ്‍ടി കൗൺസിൽ വരാനിരിക്കുന്ന യോഗത്തിൽ പുതിയ നിർദേശങ്ങൾ ചർച്ച ചെയ്യുമെന്നും വേഗത്തിൽ നടപ്പിലാക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഈ വർഷം ദീപാവലിയോടെ പുതിയ നികുതി മാനദണ്ഡങ്ങൾ നടപ്പിലാക്കുമെങ്കിൽ കാറുകൾ കുറഞ്ഞ വിലയിൽ വീട്ടിലെത്തിക്കാം. ഒക്ടോബർ അവസാനമോ നവംബറോ ആകുമ്പോഴേക്കും വിലയിൽ മാറ്റം വരുത്തുമെന്ന് സൂചന നൽകുന്നത്. നിലവിൽ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ കച്ചോടം നടക്കുന്ന മാസങ്ങളാണിത്. ആയതിനാൽ വില വെട്ടിക്കുറയ്ക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ഉപകാരമാവും.

നിലവിൽ കാർ എന്ന സ്വപ്‌നം മനസിലിട്ട് നടക്കുന്നവർക്കെല്ലാം കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഗുണകരമാവും. വില കുറയുന്നതോടെ വാഹനങ്ങൾ വാങ്ങാൻ കൂടുതൽ ആളുകൾ മുന്നോട്ട് വന്നേക്കും. നിലവിൽ സെക്കൻഡ് ഹാൻഡ് മാർക്കറ്റിന് ഡിമാന്റ് വർധിക്കുന്നതിന്റെ പ്രധാന കാരണവും പുതിയ കാറുകളുടെ ഉയർന്ന വിലയാണ് ഓരോ വർഷത്തിലും മൂന്നും നാലും തവണയെല്ലാം വില വർധനവ് കമ്പനികൾ പ്രഖ്യാപിക്കാറുണ്ട്. ഇതെല്ലാം ഒറ്റയടിക്ക് കുറപ്പിക്കാൻ ജിഎസ്ടിയിലെ ഘടനാപരമായ പരിഷ്ക്കരണത്തിനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 18, 2025, 13:02 [IST]
English summary
Passenger cars and two wheelers could become cheaper soon centre plan to reduce gst
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X