കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

കണക്റ്റഡ് സവിശേഷതയുള്ള രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ വിപണിയിൽ എത്തിച്ച് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൈജോയുടെ കീഴിലുള്ള പെഡലീസ് ബ്രാൻഡ്. 79,999 മുതൽ 86,499 രൂപ വരെ വിലയുള്ള O2, C2, H2 എന്നീ മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

ഹബ് മോട്ടോർ ഉപയോഗിക്കുന്ന മിക്ക പെഡൽ സഹായത്തോടെയുള്ള ഇലക്ട്രിക് സൈക്കിളുകളിൽ നിന്നും വ്യത്യസ്തമായി ഡൈജോ ലൈനപ്പ് 80 Nm ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മിഡ്-മൗണ്ട്ഡ് 250W യൂണിറ്റുമായാണ് വരുന്നത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

ഈ മോട്ടോർ ബ്രാൻഡിന്റെ അഡാപ്റ്റീവ് പവർ ഡ്രൈവ് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നതും. ഇ-ബൈക്കുകളുടെ നിലവിലെ ശ്രേണി കേഡൻസ് സെൻസിംഗ് ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. പെഡലിംഗ് ആരംഭിക്കുമ്പോഴും നിർത്തുമ്പോഴും ഇത് പ്രവർത്തിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

അതേസമയം സഹായത്തിന്റെ തോത് സ്വമേധയാ തെരഞ്ഞെടുക്കേണ്ടതുണ്ട്. പെഡലീസ് സൈക്കിളുകളുടെ തനതായ ടോർഖ് അസിസ്റ്റഡ് പെഡലിംഗ് ആവശ്യമായ സഹായത്തിന്റെ അളവിൽ മാറ്റം വരുത്താൻ പ്രയോഗിക്കുന്ന ശക്തി മനസിലാക്കിയാണ് പ്രവർത്തിക്കുന്നത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

എല്ലാ ഇ-ബൈക്കുകളിലും പെഡലിംഗ് എളുപ്പമാക്കുന്നതിന് 7 സ്പീഡ് ഷിമാനോ ഡെറില്ലറും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ പെഡലീസ് ഇ-ബൈക്കുകളിൽ 7Ah (C2, O2), 8.6Ah (H2) സാംസങ് സോഴ്‌സ്ഡ് ലിഥിയം അയൺ റിമൂവബിൾ ബാറ്ററി പായ്ക്കുകളാണ് ഇടംപിടിച്ചിരിക്കുന്നതും.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

റൈഡറും വെഹിക്കിൾ ടെലിമാറ്റിക്സും പരിശോധിക്കുന്നതിന് എല്ലാ ഇ-ബൈക്കുകളും പെഡലീസ് ആപ്പ് വഴി ഒരു സ്മാർട്ട്‌ഫോണിലേക്ക് കണക്റ്റുചെയ്യാനാകും. ഈ സൈക്കിളുകളെ വ്യത്യസ്‌തമാക്കുന്ന ഏറ്റവും പ്രധാന സവിശേഷതയാണിത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

ആകർഷകമായ ഹാർഡ്‌വെയറാണ് പെഡലീസ് ഇ-ബൈക്കുകളുടെ മറ്റൊരു പ്രത്യേകത. ഫ്രെയിമിനുള്ള കരുത്തുറ്റ അലുമിനിയം 6061 അലോയ് ഉപയോഗിച്ചാണ് മൂന്ന് മോഡലുകളും നിർമിച്ചിരിക്കുന്നത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

റിമ്മിനായി H2, O2 എന്നിവയ്ക്ക് മഗ്നീഷ്യം അലോയ് യൂണിറ്റുകൾ ലഭിക്കുമ്പോൾ C2 ലളിതമായ വയർ-സ്‌പോക്ക് സജ്ജീകരണവുമായാണ് വരുന്നത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ സസ്പെൻഷനായി രണ്ട് അറ്റത്തും ഡിസ്ക്കുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

പ്രീലോഡായി ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ഫോർക്കുകളാണ് ഇലക്ട്രിക് സൈക്കിളുകളുടെ സസ്പെഷൻ സംവിധാനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇവ ഹാർഡ്‌ടെയിൽ ഇ-ബൈക്കുകളാണെങ്കിലും സീറ്റ് പോസ്റ്റിന് തന്നെ ഒരു സസ്‌പെൻഷൻ ഉണ്ട്.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

അതിനാൽ വലിയ ബമ്പുകൾ വരെ എളുപ്പത്തിൽ ചാടിക്കടക്കാൻ ഇവ പ്രാപ്‌തമാണ്. പെഡലീസ് ഇ-ബൈക്കുകൾ അവരുടെ വെബ്‌സൈറ്റ് വഴിയോ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ ലഭ്യമായ റീട്ടെയിലർമാർ വഴിയോ വാങ്ങാം.

കണക്റ്റഡ് സവിശേഷതയുള്ള ആദ്യത്തെ ഇലക്ട്രിക് സൈക്കിൾ; പരിചയപ്പെടാം പെഡലീസ് മോഡലുകളെ

ഇമോടോറാഡ്, ഹീറോ ലെക്ട്രോ എന്നിവയിൽ നിന്നുള്ള ഇ-ബൈക്കുകളുമായാണ് ഇവ വിപണിയിൽ മാറ്റുരയ്ക്കുന്നത്. എന്നിരുന്നാലും മോട്ടോർ, സവിശേഷതകൾ എന്നിവയിൽ പെഡലീസ് ഇ-ബൈക്കുകൾ കൂടുതൽ മികവുറ്റതാണ്.

Most Read Articles

Malayalam
English summary
Pedaleze Introduced Three New Electric Cycle Models With Smartphone Connectivity Feature And More. Read in Malayalam
Story first published: Friday, July 23, 2021, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X