പെട്രോള്‍ പമ്പ് തുടങ്ങാന്‍ പിടിവലി — നാലുലക്ഷം കവിഞ്ഞ് അപേക്ഷകള്‍, ആകെ ഒഴിവ് 78,500
രാജ്യത്തെ വ്യവസായ സംരഭകര്‍ക്കെല്ലാം താല്‍പ്പര്യമുള്ള മേഖലയായി പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകള്‍ മാറുന്നു. അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ 78,500 പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ ലഭിച്ചത് നാല് ലക്ഷം അപേക്ഷകളാണ്.

കുറഞ്ഞ റിസ്‌ക്കില്‍ ലാഭകരവും സുരക്ഷിതവുമായ ബിസിനസ് എന്ന ചിന്തയാണ് മിക്ക സംരഭകരെയും ഇത് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡീലര്‍ഷിപ്പുകളിലേക്കുള്ള ആകെ അപേക്ഷകളില്‍ പകുതിയോളം ക്ഷണിച്ചത് ഇന്ത്യന്‍ ഓയിലും ബാക്കി പകുതി ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികളുമാണ്.
Most Read:മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് - മഹീന്ദ്ര XUV300 റിവ്യു

പരസ്യം ചെയ്തവയില്‍ 95 ശതമാനത്തോളം ഡീലര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ലഭിച്ചു. ഇതില്‍ 56 ശതമാനം പമ്പുകള്‍ക്കും ഒന്നിലധികം ഡീലര്‍ഷിപ്പ് അപേക്ഷകള്‍ ലഭിച്ചപ്പോള്‍, 36 ശതമാനം പമ്പുകള്‍ക്ക് ഓരോ അപേക്ഷകള്‍ വീതമാണ് ലഭിച്ചത്.

ഇതിന് മുമ്പ് 2014-15 വര്‍ഷത്തിലാണ് പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്. അന്ന്, നിശ്ചിത സാമ്പത്തിക ശേഷിയോ അപേക്ഷിക്കുന്ന സ്ഥലത്തിന്‍ മേലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ചോ ഉള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാര്‍ക്കശ്യമായിരുന്നു.

അതുകൊണ്ട് തന്നെ അന്ന് പകുതി അപേക്ഷകള്‍ മാത്രമെ ലഭിച്ചിരുന്നുള്ളൂ. എന്നല്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇത്തവണ ഇളവ് വന്നതോടെയാണ് ഇത്രയും അധികം അപേക്ഷകള്‍ വരാന്‍ കാരണമായത്.

പക്ഷേ, സ്ഥല സംബന്ധമായും മറ്റുമുള്ള ക്ലിയറന്‍സുകള്‍ പിന്നിടേണ്ടി വരുമ്പോള്‍ ഇപ്പോള്‍ കിട്ടിയ അപേക്ഷകളുടെ എണ്ണത്തില്‍ കുറവ് വന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ലഭിച്ച അപേക്ഷകളില്‍ 17 ശതമാനം മാത്രമാണ് അവസാനഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളൂ.

ഈ കണക്കുകള്‍ പ്രകാരം 13,000 പമ്പുകളുടെ കാര്യത്തില്‍ മാത്രമെ ഉറപ്പുള്ളൂ. സാധാരണഗതിയില്‍ ലൈസന്‍സ് ലഭിച്ചതിന് ശേഷം ചുരുങ്ങിയത് മൂന്ന് വര്‍ഷക്കാലയളവെങ്കിലും എടുക്കും ഒരു പമ്പ് തുടങ്ങാന്‍.
Most Read:ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

നിരവധി ക്ലിയറന്‍സുകള്‍ കിട്ടണമംന്നുള്ളതാണ് ഈ കാലതാമസത്തിന് കാരണം.
പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ ഗവണ്‍മെന്റ് കാര്യമായ നിബന്ധനകളൊന്നും വയ്ക്കാത്തത് കൊണ്ട് തന്നെ ഡീലര്‍ഷിപ്പുകളെ നിയമിക്കുന്നത് കമ്പനിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ്.

പമ്പ് സ്ഥാപിക്കാനായി രണ്ട് തരത്തിലുള്ള മാര്‍ഗങ്ങളാണ് കമ്പനി സ്വീകരിക്കുന്നത്, ലേലത്തിലൂടെയും നറുക്കെടുപ്പിലൂടെയും. ലേലത്തിലൂടെ ഡീലര്‍ഷിപ്പ് സ്വന്തമാക്കുന്ന വ്യക്തി പമ്പ് സ്ഥാപിക്കാനായുള്ള മുഴുവന്‍ ചെലവും വഹിക്കേണ്ടി വരുമ്പോള്‍ നറുക്കെടുപ്പിലൂടെ ഇത് സ്വന്തമാക്കുന്നവരുടെ ചെലവുകള്‍ കമ്പനികളാണ് വഹിക്കുന്നത്.
Source: ET Auto


Click it and Unblock the Notifications