മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ഇന്ത്യന്‍ എസ്‌യുവി ലോകത്ത് മഹീന്ദ്രയായിരുന്നു ഒരുകാലത്ത് രാജാക്കന്മാര്‍. മഹീന്ദ്രയുടെ ജീപ്പ് മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ വിരാജിച്ചു. പില്‍ക്കാലത്ത് കമ്പനി അവതരിപ്പിച്ച ബലെറോയും സ്‌കോര്‍പിയോയും പുതുതലമുറ എസ്‌യുവികള്‍ക്ക് നിര്‍വചനം നല്‍കി. പക്ഷെ ചിത്രം മാറാന്‍ കാലമേറെ വേണ്ടിവന്നില്ല. നികുതി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി എസ്‌യുവികള്‍ നാലു മീറ്ററുകളിലേക്ക് ചുരുങ്ങാന്‍ തുടങ്ങിയതോടെ മഹീന്ദ്രയ്ക്ക് കണക്കുകൂട്ടലുകള്‍ പിഴച്ചു.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

പുതിയ മത്സരത്തില്‍ ക്വാണ്ടോ, നുവോ സ്‌പോര്‍ട് മോഡലുകള്‍ മഹീന്ദ്രയ്ക്ക് സംഭവിച്ച താളപ്പിഴകളായി മാറി. എന്നാല്‍ കേവലം ഒരൊറ്റ മോഡല്‍ കൊണ്ടുതന്നെ കോമ്പാക്ട് എസ്‌യുവി ശ്രേണി കൈയ്യേറാന്‍ മാരുതിക്ക് കഴിഞ്ഞു. ഇന്ന് മാരുതി വിറ്റാര ബ്രെസ്സയാണ് കോമ്പാക്ട് എസ്‌യുവികളിലെ താരം. XUV300 -യുമായി പഴയ മത്സരത്തിലേക്ക് മഹീന്ദ്ര തിരിച്ചുവരുമ്പോള്‍ വിപണിക്ക് ലഭിക്കുന്ന പ്രതീക്ഷകള്‍ —

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ഡിസൈന്‍

പയറ്റിത്തെളിഞ്ഞ സാങ്‌യോങ് മോഡലുകളെ പകര്‍ത്താനാണ് അടുത്തകാലത്തായി മഹീന്ദ്രയ്ക്ക് താത്പര്യം. സാങ്‌യോങ് G4 റെക്സ്റ്റണ്‍, ആള്‍ട്യുറാസ് G4 ആയതുപോലെ ടിവോലിയുടെ ഇന്ത്യന്‍ പരിവേഷമാണ് XUV300. രൂപഭാവത്തില്‍ മുതിര്‍ന്ന XUV500 -യെ പുതിയ XUV300 ഓര്‍മ്മപ്പെടുത്തും. ഗ്രില്ലില്‍ മഹീന്ദ്രയുടെ തനത് ഡിഎന്‍എ കാണാം.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ഗ്രില്ലിന് മുകളില്‍കൂടി കടന്നുപോകുന്ന ക്രോം വര ഹെഡ്‌ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് യൂണിറ്റാണ് എസ്‌യുവിയില്‍. ഫോഗ്‌ലാമ്പുകളിലേക്ക് വന്നിറങ്ങുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ഫോഗ്‌ലാമ്പുകള്‍ക്ക് തൊട്ടുതാഴെയാണ് മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍. വലിയ എയര്‍ഡാമുള്ള ബമ്പര്‍ ഫോഗ്‌ലാമ്പുകള്‍ക്കും ഇടം നല്‍കുന്നു. XUV300 -യുടെ മസ്‌കുലീന്‍ പ്രഭാവത്തില്‍ വെട്ടിവെടിപ്പാക്കിയ ബോണറ്റിനുള്ള പങ്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

വശങ്ങളില്‍ വീല്‍ ആര്‍ച്ചുകളുടെ വലുപ്പം ക്യാരക്ടര്‍ ലൈനുകളിലൂടെ കമ്പനി വരച്ചുകാട്ടുന്നുണ്ട്. 17 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെ. കറുത്ത C പില്ലര്‍ മേല്‍ക്കൂരയ്ക്ക് ഒഴുകിയിറങ്ങുന്ന ശൈലി സമര്‍പ്പിക്കും.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

അതേസമയം നാലു മീറ്ററില്‍ താഴെ XUV300 -യെ നിലനിര്‍ത്താന്‍ കമ്പനി നടത്തിയ ശ്രമം വശങ്ങളില്‍ കാഴ്ച്ചക്കാരന് അനുഭവപ്പെടും. എസ്‌യുവി പരുക്കനാണെന്ന് ബോധ്യപ്പെടുത്താന്‍ ബോഡിയിലുടനീളം കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് മഹീന്ദ്ര നല്‍കുന്നുണ്ട്. വശങ്ങളിലേക്ക് വളച്ചുകെട്ടിയ വിധമാണ് ടെയില്‍ലാമ്പ് ഘടന.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

രജിസ്‌ട്രേഷന്‍ പ്ലേറ്റിന് മുകളില്‍ മഹീന്ദ്ര ബാഡ്ജ് നിലകൊള്ളുന്നു. ബൂട്ട് ലിഡിലാണ് മോഡല്‍ ബാഡ്ജിംഗ് പതിയുന്നത്. സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റ് കേവലം കാഴ്ച്ചഭംഗി മാത്രമെ ലക്ഷ്യമിടുന്നുള്ളൂ.

Most Read: ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

അകത്തളം

കറുപ്പും ഇളം തവിട്ടും ഇടകലര്‍ന്നാണ് ഉള്ളിലെ ഒരുക്കങ്ങള്‍. ഡാഷ്‌ബോര്‍ഡ് ശൈലി ആകര്‍ഷണീയമാണ്. എന്നാല്‍ ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിന് നടുവില്‍ സ്ഥാപിച്ച എയര്‍ വെന്റുകള്‍ ഉടമകളെ തൃപ്തിപ്പെടുത്തണമെന്നില്ല. പിന്‍ സീറ്റുകളില്‍ എസി വെന്റുകളെ കമ്പനി നല്‍കിയിട്ടില്ല. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക് താഴെയാണ് ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകള്‍.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

തുകല്‍ ആവരണമുള്ള സ്റ്റീയറിംഗ് വീല്‍ XUV300 -യുടെ പ്രീമിയം വിശേഷങ്ങളില്‍പ്പെടും. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ക്രൂയിസ് കണ്‍ട്രോളും നിയന്ത്രിക്കാന്‍ പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിംഗിലുണ്ട്. നിറംമാറ്റാവുന്ന ഡയലുകളും മോഡലില്‍ പരാമര്‍ശിക്കണം.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ട്രിപ്പ് മീറ്റര്‍, ശരാശരി വേഗം, ഡ്രൈവിംഗ് സമയം തുടങ്ങിയ വിവരങ്ങള്‍ക്കായി 3.5 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ എസ്‌യുവിയിലുണ്ട്. ടയര്‍ ദിശയും ഇതേ ഡിസ്‌പ്ലേ വെളിപ്പെടുത്തും. 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എസ്‌യുവിയുടെ മാറ്റ് കൂട്ടും.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂ സെന്‍സ് കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്. ബ്ലുടൂത്ത്, AUX, യുഎസ്ബി ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്. സ്മാര്‍ട്ട്‌വാച്ച് മുഖേന ഓഡിയ, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ നിയന്ത്രിക്കാന്‍ മഹീന്ദ്ര ബ്ലൂ സെന്‍സ് കണക്ടിവിറ്റി സഹായിക്കും. 3D മാപ്പുള്ള സാറ്റലൈറ്റ് നാവിഗേഷനും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയുടെ സവിശേഷതയാണ്.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

പ്രായോഗികത

ദീര്‍ഘദൂര യാത്രകള്‍ക്കും ദൈനംദിന യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാകും വിധമാണ് XUV300 -യെ മഹീന്ദ്ര രൂപകല്‍പ്പന ചെയ്യുന്നത്. മുന്‍ സീറ്റുകള്‍ക്ക് വലുപ്പം ധാരാളം. സുഖകരമായ യാത്ര ഉറപ്പുവരുത്താന്‍ സീറ്റുകള്‍ക്ക് കഴിയും. അതേസമയം തിരക്കുള്ള റോഡില്‍ കാഴ്ച്ച മറയ്ക്കുന്ന A പില്ലര്‍ നിരാശയ്ക്ക് വക ഒരുക്കുന്നുണ്ട്.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

പിറകില്‍ എസി വെന്റുകളില്ലെന്നത് പോരായ്മയാണെങ്കിലും ആവശ്യമായ ലെഗ്‌റൂമും ഹെഡ്‌റൂമും ഉറപ്പുവരുത്താന്‍ പിന്‍ സീറ്റുകള്‍ക്ക് സാധിക്കുന്നു. പിന്‍നിരയില്‍ മൂന്നുപേര്‍ക്ക് സുഖമായിരിക്കാം. നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് നിരയില്‍ സണ്‍റൂഫ് ലഭിക്കുന്ന രണ്ടാമത്തെ മോഡലാണ് XUV300.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

മോഡലിന്റെ ബൂട്ട് ശേഷി മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും കൂടുതല്‍ ബൂട്ട് സ്‌പേസ് വേണമെന്നുള്ളപ്പോള്‍ 60:40 അനുപാതത്തില്‍ പിന്‍ സീറ്റുകള്‍ വിഭജിക്കാവുന്നതാണ്.

Most Read: വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

രണ്ടു എഞ്ചിന്‍ ഓപ്ഷനുകള്‍ XUV300 -യിലുണ്ട്; 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസലും. മറാസോ എംപിവിയിലെ എഞ്ചിനാണ് 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ്. 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ കുറിക്കുക 115 bhp കരുത്തും 300 Nm torque ഉം.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് XUV300 ഡീസല്‍ അവകാശപ്പെടുന്നത്. ഡ്രൈവിംഗില്‍ ടോര്‍ഖ് ധാരാളമായി അനുഭവപ്പെടും. അതേസമയം 2,000 rpm -ന് താഴെ ടര്‍ബ്ബോ ലാഗ് കാര്യമായുണ്ടെന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തണം.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

ഒഴുക്കോടെയാണ് ഗിയര്‍ബോക്‌സിന്റെ പ്രവര്‍ത്തനം. വേഗത്തിന് പെട്ടെന്ന് കടിഞ്ഞാണിടാന്‍ നാലു ടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ക്ക് കഴിയും. അതേസമയം ഡെഡ് പെഡലിന്റെ അഭാവം ചിലരെയെങ്കിലും ഡ്രൈവിംഗില്‍ മുഷിപ്പിക്കും.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

സാങ്‌യോങ്ങ് ടിവോലിയിലെ സസ്‌പെന്‍ഷന്‍ സംവിധാനമാണ് XUV300 -യും പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി സ്പ്രിങ്ങുകളിലും ഡാമ്പറുകളിലും കമ്പനി പരിഷ്‌കാരങ്ങള്‍ വരുത്തി. ഉയര്‍ന്ന വേഗത്തിലും റോഡിന് അടിയുറച്ച് കുതിക്കാന്‍ XUV300 -യ്ക്ക് കഴിയും. വളവുകളില്‍ ബോഡി റോളും നാമമാത്രമാണ്. കംഫോര്‍ട്ട്, നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു സ്റ്റീയറിംഗ് മോഡുകള്‍ എസ്‌യുവിയിലുണ്ട്.

മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു
Specification

Petrol Diesel
Capacity 1.2L 1.5L
Power 110 bhp @ 5,000 rpm 115 bhp @ 3,750 rpm
Torque 200 Nm @ 2,000–3,500 rpm 300 Nm @ 1,500–2,500 rpm
Gearbox 6-speed manual
മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു
Length 3,995mm
Width 1,821mm
Height 1,617mm
Wheelbase 2,600mm
Tyre size 215/55 R17
Fuel tank 42 litres
മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

സുരക്ഷ

 • ഏഴു എയര്‍ബാഗുകള്‍
 • ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം
 • ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍
 • ഹില്‍ ഹോള്‍ഡ് അസിസ്റ്റ്
 • ഇഎസ്പി
 • മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍
 • പിന്‍ പാര്‍ക്കിംഗ് ക്യാമറ
 • ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍
 • സീറ്റ് ബെല്‍റ്റ് സെന്‍സറുകള്‍
 • ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍
 • നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്
 • മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

  മറ്റു ഫീച്ചറുകള്‍

  • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍
  • റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍
  • ഇരട്ട സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍
  • ആന്റി പിഞ്ച് വിന്‍ഡോ
  • ക്രൂയിസ് കണ്‍ട്രോള്‍
  • കീലെസ് എന്‍ട്രി
  • മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

   മഹീന്ദ്ര XUV300 വാങ്ങിയാല്‍

   വിശാലമായ അകത്തളം, മസ്‌കുലര്‍ ഡിസൈന്‍, ബില്‍ഡ് ക്വാളിറ്റി, പ്രകടനക്ഷമതയേറിയ എഞ്ചിന്‍ തുടങ്ങിയ ഘടകങ്ങളെല്ലാം മഹീന്ദ്ര XUV300 -യെ വിപണിയില്‍ വിശിഷ്ടമാക്കി മാറ്റും. അതേസമയം വിലയെ അടിസ്ഥാനപ്പെടുത്തിയാകും മോഡലിന്റെ മുന്നോട്ടുള്ള ഭാവി.

   മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് — മഹീന്ദ്ര XUV300 റിവ്യു

   ബജറ്റ് വിലയില്‍ XUV300 വില്‍പ്പനയ്ക്കു വന്നാല്‍ മാരുതി വിറ്റാര ബ്രെസ്സയ്ക്ക് ശക്തമായ ഭീഷണി മുഴങ്ങുമെന്ന കാര്യമുറപ്പ്. ഫെബ്രുവരി 14 -നാണ് XUV300 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരിക. എട്ടു മുതല്‍ 11 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #review #car reviews
English summary
Mahindra XUV300 First Drive Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X