ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

By Rajeev Nambiar

കാറുകള്‍ക്ക് വന്‍ വിലക്കിഴിവ് ഒരുക്കി ടാറ്റ. കമ്പനി പുതുതായി അവതരിപ്പിച്ച നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് കീഴില്‍ ഓഫര്‍ ആനുകൂല്യങ്ങളോടെ പുതിയ ടാറ്റ കാര്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ഹെക്‌സ, നെക്‌സോണ്‍, ടിഗോര്‍, ടിയാഗൊ മോഡലുകളിലാണ് പ്രത്യേക എക്‌സ്‌ചേഞ്ച് ഓഫര്‍ ടാറ്റ ലഭ്യമാക്കുന്നത്.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

12.99 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഹെക്‌സ എസ്‌യുവിയില്‍ 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ഒരുങ്ങുന്നു. ഇതിനൊപ്പം 1.14 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. നിലവില്‍ ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവിയാണ് ഹെക്‌സ.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും യാതൊരു കുറവും ഹെക്‌സയ്ക്കില്ല. വിപണിയില്‍ മഹീന്ദ്ര XUV500 -യുമായാണ് ടാറ്റ ഹെക്‌സയുടെ മത്സരം. നെക്‌സോണിന്റെ കാര്യമെടുത്താല്‍ 25,000 രൂപ വരെ എസ്‌യുവിയില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ഒരുങ്ങുന്നു.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

ഇതിനുപുറമെ 79,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ വേറെയും. നിലവില്‍ 6.36 ലക്ഷം രൂപ മുതലാണ് നെക്‌സോണിന് വിപണിയില്‍ വില. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറെന്ന വിശേഷണം നെക്‌സോണിനുണ്ട്.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

അടുത്തിടെ നടന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാറും നേടിയാണ് നെക്‌സോണ്‍ പുറത്തുവന്നത്. നെക്‌സോണിലും ഫീച്ചറുകളുടെ ധാരാളിത്തം ടാറ്റ ഉറപ്പുവരുത്തിയിട്ടുണ്ട്. നെക്‌സോണിന് താഴെയുള്ള ടാറ്റ ടിഗോറില്‍ 25,000 രൂപ വരെയാണ് ലഭ്യമായ എക്‌സ്‌ചേഞ്ച് ഓഫര്‍.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

69,000 രൂപ വരെയുള്ള മറ്റാനുകൂല്യങ്ങളും സെഡാനില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 5.42 ലക്ഷം രൂപ മുതലാണ് ടിഗോറിന് വില. ഡിസൈന്‍ മികവിനും അകത്തള വിശാലതയ്ക്കും ടിഗോര്‍ സുപ്രസിദ്ധമാണ്.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

4.21 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ടിയാഗൊ ഹാച്ച്ബാക്കിലും സമാനമായ എക്‌സ്‌ചേഞ്ച് ഓഫര്‍ ടാറ്റ നല്‍കുന്നുണ്ട്. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ടിയാഗൊയില്‍ ലഭിക്കും. 54,000 രൂപ വരെ മറ്റാനുകൂല്യങ്ങളും. പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ നിര്‍ണായക മോഡലാണ് ടിയാഗൊ.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

ഇന്ധനക്ഷമതയിലും പ്രകടനക്ഷമതയിലും ടിയാഗൊ ഹാച്ച്ബാക്ക് ഒരുപോലെ മികവ് കാട്ടുന്നു. അടുത്തകാലത്തായി ടാറ്റ കാറുകള്‍ സുരക്ഷയുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്ന കാര്യം നിരവധി അവസരങ്ങളില്‍ വിപണി കണ്ടുകഴിഞ്ഞു.

ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് തുടക്കമായി

ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ മാത്രമെ നാഷണല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പയിന് കീഴിലുള്ള ഓഫറുകള്‍ ലഭ്യമാവുകയുള്ളൂ. എക്‌സ്‌ചേഞ്ച് ഓഫറുകള്‍ക്ക് പുറമെ വിറ്റുതീരാത്ത പഴയ 2018 മോഡല്‍ കാറുകളിലും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ടാറ്റ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.

Source: Financial Express

Most Read Articles

Malayalam
English summary
Tata ‘National Exchange Campaign’. Read in Malayalam.
Story first published: Wednesday, February 6, 2019, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X