വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

ആള്‍ട്യുറാസ് G4 വരുന്നതുവരെ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായിരുന്നു XUV500. കമ്പനിയുടെ എക്കാലത്തേയും വിജയിച്ച മോഡലുകളില്‍ ഒന്ന്. ജീപ്പ് കോമ്പസുമായുള്ള മത്സരത്തില്‍ XUV500 ഇതുവരെ ശക്തമായി പിടിച്ചുനിന്നു. പക്ഷെ ഹാരിയറുമായുള്ള ടാറ്റയുടെ കടന്നുവരവ് മഹീന്ദ്ര ക്യാമ്പില്‍ ആശങ്കപ്പടര്‍ത്തുകയാണ്.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

XUV500 -യെ പുതുക്കിയില്ലെങ്കില്‍ ശ്രേണിയില്‍ മഹീന്ദ്രയ്ക്കുള്ള ആധിപത്യം താമസിയാതെ നഷ്ടപ്പെടും. ഇക്കാര്യം തിരിച്ചറിഞ്ഞ് വേണ്ട മുന്‍കരുതലുകള്‍ മഹീന്ദ്ര ആലോചിച്ചു തുടങ്ങി. അടുത്തവര്‍ഷം XUV500 -യുടെ പുത്തന്‍ തലമുറ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

ജനീവ മോട്ടോര്‍ ഷോയില്‍ സാങ്‌യോങ് അണിനിരത്തുന്ന കൊറണ്‍ടൊ എസ്‌യുവി പുതുതലമുറ XUV500 -യ്ക്ക് പ്രചോദനമാവും. കാഴ്ച്ചയില്‍ സാങ്‌യോങ് അവതരിപ്പിച്ച e-SIV എസ്‌യുവി കോണ്‍സെപ്റ്റുമായി പുതിയ കൊറണ്‍ടൊ കോണ്‍സെപ്റ്റ് സാമ്യത പുലര്‍ത്തുന്നുണ്ട്.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

വലിയ മുന്‍ ഗ്രില്ലും പിന്നിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും ഇരു മോഡലുകളെയും ചേര്‍ത്തുനിര്‍ത്തും. ഇതിനകം പലതവണ പരീക്ഷണയോട്ടത്തിനിടെ കൊറണ്‍ടൊ എസ്‌യുവിയെ ക്യാമറ പകര്‍ത്തി കഴിഞ്ഞു.

Most Read: ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

സാങ്‌യോങ് നിരയില്‍ കോമ്പാക്ട് എസ്‌യുവി ടിവോലിക്കും മുകളില്‍ പുതിയ കൊറണ്‍ടൊ സ്ഥാനം കണ്ടെത്തും. ടിവോലിയെ അടിസ്ഥാനപ്പെടുത്തി മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന മോഡലാണ് XUV300. നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി XUV300 -യുടെ നീളം നാലുമീറ്ററില്‍ താഴെയായി കമ്പനി നിലനിര്‍ത്തിയെന്നുമാത്രം.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

അടുത്തകാലത്തായി സാങ്‌യോങ് മോഡലുകളുടെ ഇന്ത്യന്‍ പതിപ്പിറക്കാനാണ് (റീബാഡ്ജ് ചെയ്ത്) മഹീന്ദ്രയ്ക്ക് താത്പര്യം. ആള്‍ട്യുറാസ് G4 എന്ന പേരില്‍ വിപണിയില്‍ വന്നിരിക്കുന്ന സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ മികച്ച പ്രതികരണം കൈയ്യടക്കുകയാണ്.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

നിലവിലെ തരംഗം മുഖവിലയ്‌ക്കെടുത്ത് കൊറണ്‍ടോ എസ്‌യുവിയാകും പുതുതലമുറ XUV500 -യ്ക്കുള്ള പ്രചോദനം. ഗ്രില്ലൊഴികെ മറ്റെല്ലാ ഡിസൈന്‍ ശൈലികളും സാങ്‌യോങ് കൊറണ്‍ടൊയില്‍ നിന്നും മഹീന്ദ്ര പകര്‍ത്തിയേക്കും. മഹീന്ദ്രയുടെ ആദ്യ മോണോകോഖ് എസ്‌യുവിയെന്ന വിശേഷണം XUV500 -യ്ക്കുണ്ട്.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

പ്രധാനമായും അകത്തളത്തില്‍ നവീന ഫീച്ചറുകള്‍ നല്‍കാനായിരിക്കും മഹീന്ദ്ര ശ്രദ്ധ ചെലുത്തുക. ടാറ്റ ഹാരിയര്‍ തരംഗം തടുക്കാന്‍ ഫീച്ചറുകളില്‍ ധാരാൡത്തം അനിവാര്യമാണ്. പുതിയ 2.0 ലിറ്റര്‍ എഞ്ചിന്‍ XUV500 -യില്‍ പ്രതീക്ഷിക്കാം. മഹീന്ദ്രയും സാങ്‌യോങും സംയുക്തമായി വികസിപ്പിക്കുന്ന എഞ്ചിനാണിത്.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

വരാനിരിക്കുന്ന പുതുതലമുറ ഥാറിലും സ്‌കോര്‍പിയോയിലും ഇതേ എഞ്ചിനാവും തുടിക്കുക. എഞ്ചിന് 140 bhp വരെ കരുത്ത് രേഖപ്പെടുത്താനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളും ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം ചട്ടങ്ങളും XUV500 പാലിക്കുമെന്ന കാര്യമുറപ്പ്.

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

ഹാരിയറുമായുള്ള മത്സരത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാകും XUV500 -യുടെ പ്രധാന പിടിവള്ളി. മുന്‍ വീല്‍ ഡ്രൈവ് സംവിധാനം മാത്രമെ ഹാരിയറിലുള്ളൂ. എംജി ഹെക്ടറും കിയ SP2 എസ്‌യുവിയും ഈ നിരയിലേക്ക് എത്തുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു.

Most Read: കാര്‍ വാങ്ങാനാളില്ല, ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

എന്തായാലും എസ്‌യുവി ശ്രേണിയില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍ പുതുതലമുറ XUV500 -യെ കൊണ്ടുവരാന്‍ മഹീന്ദ്ര വൈകിക്കൂടാ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Ssangyong Korando SUV To Debut Soon. Read in Malayalam.
Story first published: Monday, February 4, 2019, 12:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X