ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

ഡീസല്‍ഗേറ്റ് വിവാദം ഊരാക്കുടുക്ക് സൃഷ്ടിക്കുമ്പോഴും ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വീണ്ടും അമരത്തേക്ക്. തുടര്‍ച്ചയായി ഇത് രണ്ടാംവട്ടമാണ് ജര്‍മ്മന്‍ കമ്പനിയുടെ ഈ നേട്ടം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ വെഹിക്കിള്‍സ്, ഫോക്‌സ്‌വാഗണ്‍ കൊമേഴ്‌സ്യല്‍, പോര്‍ഷ, ലംബോര്‍ഗിനി, ബെന്റ്‌ലി, ഔഡി, സ്‌കോഡ, മാന്‍, സ്‌കാനിയ കമ്പനികള്‍ കൂടിച്ചേര്‍ന്ന് 1.83 കോടി കാറുകളെയാണ് പോയവര്‍ഷം വിപണിയില്‍ വിറ്റത്.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.8 ശതമാനം വളര്‍ച്ച കമ്പനി കുറിച്ചു. റെനോ - നിസാന്‍ - മിത്സുബിഷി ത്രയമാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് തൊട്ടുപിന്നില്‍. 1.76 കോടി കാര്‍ യൂണിറ്റുകള്‍ റെനോയും നിസാനും മിത്സുബിഷിയും സംയുക്തമായി നേടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന വളര്‍ച്ച 1.4 ശതമാനം.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

നവംബറില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും റെനോ - നിസാന്‍ - മിത്സുബിഷി സഖ്യം വില്‍പ്പനയില്‍ മുന്നേറ്റം നടത്തിയെന്നത് ശ്രദ്ധേയം. കഴിഞ്ഞവര്‍ഷം സാമ്പത്തിക തിരിമറി നടത്തിയ കുറ്റത്തിന് മുന്‍ നിസാന്‍ സിഇഒ കാര്‍ലോസ് ഗോണിനെ ടോക്കിയോ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

ടോക്കിയോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ തങ്ങളുടെ വരുമാനം കുറച്ച് കാണിക്കുകയാണ് കാര്‍ലോസ് ചെയ്തത്. എന്തായാലും വില്‍പ്പനയില്‍ നേട്ടം കുറിച്ചത് ആഗോള തലത്തില്‍ നിസാന് കൂടുതല്‍ ആത്മവിശ്വാസം പകരും. ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട ഗ്രൂപ്പാണ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന കമ്പനി.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

ലെക്‌സസ്, ഡയാറ്റ്‌സു എന്നീ കമ്പനികള്‍ ടൊയോട്ട ഗ്രൂപ്പിന് കീഴിലാണ് നിലകൊള്ളുന്നത്. 2017 -ല്‍ 1.38 കോടി കാറുകള്‍ ടൊയോട്ട വിറ്റെങ്കില്‍ 2018 -ല്‍ കമ്പനിയുടെ വില്‍പ്പന 1.59 കോടി യൂണിറ്റുകളില്‍ എത്തിനില്‍ക്കുന്നു. വില്‍പ്പന വളര്‍ച്ച രണ്ടു ശതമാനം.

Most Read: പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോര്‍സാണ് വമ്പന്മാരുടെ കൂട്ടത്തില്‍ നാലാമന്‍. ഷെവര്‍ലെ, ബ്യുയിക്ക്, GMC, കാഡിലാക്ക്, ഹോള്‍ഡന്‍ തുടങ്ങിയ ഒരുപിടി കമ്പനികള്‍ ജനറല്‍ മോട്ടോര്‍സിന് സ്വന്തമായുണ്ട്. ലോകമെങ്ങും 80 ലക്ഷം യൂണിറ്റ് കാറുകള്‍ എത്തിച്ചെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനി ഇക്കുറി പിന്നോക്കം പോയി.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

2017 -ലാണ് ജനറല്‍ മോട്ടോര്‍സ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ നിന്നും പിന്‍മാറിയത്. അതേസമയം കയറ്റുമതി മോഡലുകളെ ഇന്ത്യയില്‍ വെച്ചു കമ്പനി നിര്‍മ്മിക്കുന്നുണ്ടുതാനും. ഹ്യുണ്ടായിയും കിയയും അഞ്ചാം സ്ഥാനം അലങ്കരിക്കുന്നു. ഇരു കമ്പനികളും സംയുക്തമായി 74 ലക്ഷം യൂണിറ്റ് കാറുകള്‍ കഴിഞ്ഞവര്‍ഷം വിറ്റു.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

ഏറെ വൈകാതെതന്നെ കിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇങ്ങോട്ടു വരാനിരിക്കുന്ന കാറുകളെ ദക്ഷിണ കൊറിയന്‍ കമ്പനി ഇതിനകം വെളിപ്പെടുത്തി കഴിഞ്ഞു. ബിഎംഡബ്ല്യു ഗ്രൂപ്പ്, മെര്‍സിഡീസ് ബെന്‍സ്, ഫോര്‍ഡ്, ഹോണ്ട കാര്‍സ് എന്നിവരാണ് യഥാക്രമം പട്ടികയില്‍ പിന്നില്‍.

ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

മിനി, റോള്‍സ് റോയ്‌സ് കമ്പനികള്‍ ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ഫോര്‍ഡിന്റെ വില്‍പ്പനയില്‍ ലിങ്കണ്‍ കമ്പനി നിര്‍ണായക സ്വാധീനം കുറിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാരുതി സുസുക്കി തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയാണ് മാരുതിക്ക് പിന്നില്‍.

Most Read Articles

Malayalam
English summary
Volkswagen Group Becomes The Biggest Car Company In The World. Read in Malayalam.
Story first published: Saturday, February 2, 2019, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X