കേരളത്തിലും ഒന്നുണ്ടടാ... ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ഗതാഗത ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയും റോഡ്‌വേയും. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ, പാലങ്ങൾ, മേൽപ്പാലങ്ങൾ, എലിവേറ്റഡ് ഫ്രീവേകൾ, ക്ലോവർലീഫ്, ദേശീയ പാതകൾ, തുരങ്കങ്ങൾ തുടങ്ങിയ മെഗാസ്ട്രക്ചറുകളുടെ പ്രധാന നിർമാതാക്കളിൽ ഒന്നായി ഇന്ത്യ ഉയർന്നു. ഇവയിൽ വളരെ പ്രധാനപ്പെട്ട നിർമാണങ്ങളിലൊന്നാണ് തുരങ്കങ്ങൾ.

ഇന്ത്യയിലെ സാധാരണക്കാരുടെ ഏറ്റവും സാധാരണമായ ഗതാഗത മാർഗമാണ് റെയിൽവേ. കുറഞ്ഞ ചെവിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാവുന്ന തീവണ്ടി യാത്രകളിലെ ഏറ്റവും രസകരമായ കാര്യങ്ങളിൽ ഒന്നാണ് ടണലുകളിലൂടെ ട്രെയിനുകൾ കൂകിപാഞ്ഞുപോവുന്നത്. തുരങ്കങ്ങൾ അടിസ്ഥാനപരമായി ഒരു ഭൂഗർഭ പാതയായി വർത്തിക്കുന്നു ഒരു ഘടകമാണ്. പലതരം ആവശ്യങ്ങൾക്കായാണ് തുരങ്കങ്ങൾ ഉപയോഗിക്കുന്നതും. റെയിൽവേ ലൈനുകളെ ബന്ധിപ്പിക്കുന്നതിനോ റോഡ്‌വേകളുടെ ഭാഗമായോ വെള്ളം പോലുള്ള സൗകര്യങ്ങൾ വിതരണം ചെയ്യുന്നതിനോ മലിനജല ആവശ്യങ്ങൾക്കോ ടണലുകൾ ഉപയോഗിക്കാറുണ്ട്.

കേരളത്തിലും ഒന്നുണ്ടടാ... ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കങ്ങൾ

പൊതുവേ, ഉപരിതല ഗതാഗതം അപ്രായോഗികമായ സാഹചര്യങ്ങളിലാണ് തുരങ്കങ്ങൾ നിർമിക്കുന്നത്. കുന്നുകളും മലകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങളിൽ സാധാരണ രീതിയിലുള്ള ഗതാഗത സമ്പ്രദായം ലാഭകരമല്ല. ഇത്തരം സാഹചര്യങ്ങളിലും അണക്കെട്ടുകളിലേക്കു വെള്ളം തിരിച്ചു വിടേണ്ട സന്ദർഭങ്ങളിലുമാണ് തുരങ്കങ്ങൾ നിർമിക്കുന്നത്. തുരങ്കങ്ങളുടെ നിർമാണത്തിന് ഉയർന്ന പ്രാരംഭ ചെലവും എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ആവശ്യമാണ്. മുകളിലെ ഉപരിതലത്തെ ശല്യപ്പെടുത്താതെ മുഴുവൻ നിർമാണവും ഭൂഗർഭത്തിൽ നടക്കുന്ന പ്രക്രിയയാണ് തുരങ്കങ്ങളുടേത്. നമ്മുടെ രാജ്യത്തുടനീളം ശക്തവും നീളമുള്ളതുമായ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ട്.

ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് ഭൂമി തുരന്നു നിർമിക്കുന്ന പാതയാണ് തുരങ്കമെന്ന് വളരെ ലളിതമായി പറയാം. ഇന്ത്യയിൽ ഇത്രയും വലിയതും കാര്യക്ഷമവുമായ ഗതാഗത ശൃംഖലയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഇവ. ഇന്ത്യയിലെ ഭൂരിഭാഗം തുരങ്കങ്ങളും പശ്ചിമഘട്ട മേഖലയിലും ഹിമാലയത്തിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അഞ്ച് പ്രധാന റെയിൽ തുരങ്കങ്ങൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? ഇതിൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള തുരങ്കം കൊങ്കൺ റെയിൽ പാതയിലാണ് ഏകദേശം 6 കി.മീ. നീളമാണ് ഇതിനുള്ളത്.

പിർ പഞ്ചൽ തുരങ്കം

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽ, ടണ ടണലുകളിലൊന്നാണ് പിർ പഞ്ചൽ തുരങ്കം. 11200 മീറ്റർ നീളമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, ഇത് ഏഷ്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ റെയിൽവേ ടണൽ കൂടിയാണ്. ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകളിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള പർവതനിരയിലാണ് ഈ തുരങ്കം നിർമിച്ചിരിക്കുന്നതും. ജമ്മു-കശ്മീരിലെ ഹിമാലയത്തിന്റെ പിർ പഞ്ചൽ മലനിരകളിൽ ബനിയൽ ടൗണിന് വടക്കായാണ് പിർ പഞ്ചൽ തുരങ്കം സ്ഥിതി ചെയ്യുന്നത്. 2013-ൽ ഇത് ഉദ്ഘാടനം ചെയ്തു, ഈ തുരങ്കം കടക്കാൻ ട്രെയിനിന് ഏകദേശം ഒമ്പത് മിനിറ്റ് സമയമാണ് വേണ്ടി വരിക.

തിരുവനന്തപുരം തുറമുഖ റെയിൽവേ ടണൽ

പട്ടികയിൽ അടുത്തത് 9.02 കിലോമീറ്റർ നീളമുള്ള കേരളത്തിലെ തിരുവനന്തപുരം തുറമുഖ റെയിൽവേ തുരങ്കമാണ്. നിലവിൽ നിർമാണം പുരോഗമിക്കുന്ന ഈ തുരങ്കം രാജ്യത്തെ രണ്ടാമത്തെ വലിയ റെയിൽവേ ടണലായി മാറും. 2022-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വെ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാണ് പാത നിര്‍മിക്കുന്നത്. 1,030 കോടി രൂപയുടെ പദ്ധതിയാണിത്. പത്ത് റേക്കുകൾ പ്രതിദിനം സഞ്ചരിക്കാൻ അനുവദിക്കുന്ന ഒറ്റ ലൈനിലാണ് തുരങ്കം നിർമിക്കുന്നത്.

കർബുഡ് ടണൽ

പിർ പഞ്ചൽ തുരങ്കം ആസൂത്രണം ചെയ്യുന്നതിനും നിർമിക്കുന്നതിനും കേന്ദ്ര സർക്കാർ റെയിൽവേയ്ക്ക് പച്ചക്കൊടി കാണിക്കുന്നതുവരെ കർബുഡെ ടണൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽ തുരങ്കമായി കണക്കാക്കപ്പെട്ടിരുന്നത്.
6.5 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം കൊങ്കൺ റെയിൽവേ റൂട്ടിൽ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം സ്ഥിതിചെയ്യുന്നു, യുകെഷിക്കും ഭോക്ക് സ്റ്റേഷനും ഇടയിൽ സ്ഥിതി ചെയ്യുന്ന കർബുഡെ ടണൽ കൊങ്കൺ റെയിൽവേ ലൈനിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമാണ്.

നതുവാദി‌ തുരങ്കം

ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ റെയിൽവേ ടണലുകളുടെ പട്ടികയിൽ അടുത്ത സ്ഥാനത്തുള്ളത് നതുവാദി‌ തുരങ്കമാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ റെയിൽവേ ലൈനിൽ കരഞ്ചാടി, ദിവാൻ ഖാവതി എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 300 മീറ്റർ നീളമുള്ള ഇത് 1997-ൽ നിർമിച്ച ഇന്ത്യയിലെ വളരെ മനോഹരവും വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ തുരങ്കങ്ങളിൽ ഒന്നാണ്. ഇത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടി കടന്നുപോകുന്ന കർണാടകയിലെ മംഗലാപുരം മുതൽ ഗോവ വഴി മഹാരാഷ്ട്രയിലെ മുംബൈ വരെയുള്ള പശ്ചിമഘട്ട യാത്രയാണ് ഇതിൽ ഉൾക്കൊള്ളുന്നത്.

ടൈക്ക് ടണൽ

4 കിലോമീറ്റർ നീളമുള്ള ടൈക്ക് ടണൽ മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയിൽ രത്നഗിരിക്കും നിവാസറിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധയിനം മാമ്പഴങ്ങൾക്കും പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് രത്‌നഗിരി പ്രദേശം. മഹാരാഷ്ട്രയിലെ മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. സഹ്യാദ്രി പർവതനിരകൾക്കൊപ്പം അതിശയിപ്പിക്കുന്ന കൊങ്കണിന്റെ ഭാഗവുമാണിത്. മഹാരാഷ്ട്രയിലെ വളരെ പ്രധാനപ്പെട്ട ടണലുകളിൽ ഒന്നായാണിത് കണക്കാക്കപ്പെടുന്നത്. പേടിപ്പിക്കില്ലെങ്കിലും തീർത്തും വ്യത്യസ്ഥമായ അനുഭവം നൽകുന്ന യാത്രയാണ് ടൈക്ക് ടണൽ സമ്മാനിക്കുന്നത്.

ബെർദേവാഡി ടണൽ

കൊങ്കൺ റൂട്ടിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും പ്രസിദ്ധവുമായ ടണലുകൾ മിക്കവയും സ്ഥിതി ചെയ്യുന്നത്. ആ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് ബെർദേവാഡി ‌തുരങ്കവും. ഏകദേശം നാല് കിലോമീറ്റർ നീളമാണ് ഇതിനുള്ളത്. ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ അഡവാലി, വിലവാഡെ റെയിൽവേ ലൈനുകൾക്കിടയിലാണ് ബെർദേവാഡി ടണൽ നിർമിച്ചിരിക്കുന്നതും. ഈ തുരങ്കങ്ങൾ കൂടാതെ, ഗതാഗതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന നിരവധി തുരങ്കങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ട്. കൂടാതെ നിരവധി തുരങ്കങ്ങളും നിർമാണ ഘട്ടത്തിലുമാണ്.

Most Read Articles

Malayalam
English summary
Pir panjal to berdewadi the longest railway tunnels in india 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X