2.31 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കുഞ്ഞാലിക്കുട്ടി എംഎൽഎ; മാസ് ലുക്കിലുള്ള പോസ് കണ്ടോ

കേരള രാഷ്‌ട്രീയത്തിലെ അഗ്രഗണ്യനായ പികെ കുഞ്ഞാലിക്കുട്ടയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ. മുസ്‌ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയും വേങ്ങരയുടെ എംഎൽഎ എന്ന നിലയിലെല്ലാം പ്രശസ്‌തനായ കുഞ്ഞാലിക്കുട്ടിയെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞാപ്പ. ഉമ്മൻചാണ്ടി കഴിഞ്ഞാൽ കോൺഗ്രസുകാർക്ക് ഏറ്റവും സ്വീകാര്യനായ നേതാക്കളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

ലീഗ് നേതാവാണെങ്കിലും കോൺഗ്രസിനകത്ത് കുഞ്ഞാലിക്കുട്ടിക്കുള്ള റോളും വലുതാണ്. സാഹിബിന്റെ മാധ്യമങ്ങളോടുള്ള സംസാര ശൈലി മിമിക്രി താരങ്ങൾക്കിടയിൽ പോപ്പുലറാണ്. പൊതുപ്രവർത്തനം കഴിഞ്ഞാൽ സ്വകാര്യ ജീവിതത്തിൽ ഏറെ വ്യത്യസ്‌തനായ അദ്ദേഹം വാഹനങ്ങളോടും കമ്പമുള്ളയാളാണ്. ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കുന്ന കുഞ്ഞാപ്പയുടെ ഗരാജിലേക്ക് പുത്തനൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ.

PK Kunhalikutty MLA Buys New Range Rover Sport Autobiography Worth Rs 2.31 Crore

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫിയാണ് കുഞ്ഞാലിക്കുട്ടി എംഎൽഎ സ്വന്തമാക്കിയിരിക്കുന്നത്. 1.82 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഈ ലക്ഷ്വറി എസ്‌യുവിക്ക് 2.31 കോടി രൂപയോളമാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില. . കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റായി എത്തുന്നതിനാലാണ് മോഡലിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത്.

കൊച്ചിയിലെ ലാൻഡ് റോവർ ഡീലറായ മുത്തൂറ്റ് മോട്ടോർസിൽ നിന്നുമാണ് കുഞ്ഞാപ്പ വാഹനം വാങ്ങിയിരിക്കുന്നത്. എംഎൽഎയുടെ വീട്ടിലെത്തി റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫി ഡെലിവറി ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്. റേഞ്ച് റോവർ സ്‌പോർട്ട് ഒരു വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ജനപ്രിയ മോഡലുകളിൽ ഒന്നാണ്.

PK Kunhalikutty MLA Buys New Range Rover Sport Autobiography Worth Rs 2.31 Crore

സെലിബ്രിറ്റികളുടെ പ്രിയങ്കരമായ ഈ ആഡംബര എസ്‌യുവി പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ഡീസൽ എഞ്ചിനുള്ള ഓട്ടോബയോഗ്രഫി വേരിയന്റാണ് കുഞ്ഞാലിക്കുട്ടി എംഎൽഎ ഗരാജിലെത്തിച്ചിരിക്കുന്നത്. ഇതുകൂടാതെ ഡൈനാമിക്, ഫസ്റ്റ് എഡിഷൻ വേരിയന്റുകളിലും മോഡൽ ലഭിക്കും. 346 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാനാവുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ആഡംബര എസ്‌യുവിയുടെ ഹൃദയം.

മൈൽഡ്-ഹൈബ്രിഡ് സ്‌ട്രെയിറ്റ്-സിക്‌സ് യൂണിറ്റാണ് ഈ എഞ്ചിൻ എന്നതും ശ്രദ്ധേയമായ കാര്യമാണ്. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ ഡീസൽ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 4WD, എയർ സസ്‌പെൻഷൻ എന്നിവ സ്റ്റാൻഡേർഡായാണ് ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്ടിൽ ഒരുക്കിയിട്ടുള്ളത്. ബ്രിട്ടീഷ് ബ്രാൻഡിന്റെ അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്.

PK Kunhalikutty MLA Buys New Range Rover Sport Autobiography Worth Rs 2.31 Crore

മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും കാര്യക്ഷമതയുമാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഡൈനാമിക് എയർ സസ്‌പെൻഷൻ, പ്രീ-എംപ്റ്റീവ് എയർ സസ്‌പെൻഷൻ, ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ഇലക്‌ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളും വേങ്ങര എംഎൽഎ വാങ്ങിയിരിക്കുന്ന ആഡംബര എസ്‌യുവിയുടെ ഭാഗമായി എത്തുന്നുണ്ട്.

കഴിഞ്ഞില്ല, മുടക്കുന്നത് കോടികളാണെങ്കിലും ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ ഓഫ്-റോഡ് ട്രാക്ഷൻ കൺട്രോൾ, ഓൺ-ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ, കൂടാതെ 900 mm വാട്ടർ വേഡിംഗ് ശേഷി 281 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പോലുള്ള മികവും ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്പോർട്ടിൽ ലഭ്യമാണ്. ഇന്റീരിയറിലേക്ക് കയറിയാൽ സുരക്ഷിതവും സൌകര്യപ്രദവുമായ യാത്രകൾക്കായി വണ്ടിയിൽ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സവിശേഷതകളാണ്.

PK Kunhalikutty MLA Buys New Range Rover Sport Autobiography Worth Rs 2.31 Crore

13.1 ഇഞ്ച് പിവിപ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 29-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഡൈനാമിക് എയർ സസ്‌പെൻഷൻ, ടെറൈൻ റെസ്‌പോൺസ് 2, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓപ്‌ഷണൽ ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ. ബൂട്ട് കപ്പാസിറ്റി 647 ലിറ്ററാണെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Saturday, December 30, 2023, 10:01 [IST]
English summary
Pk kunhalikutty mla buys new range rover sport autobiography worth rs 2 31 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X