സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

റേഞ്ച് റോവറിന്റെ സൗന്ദര്യവുമായി ഇന്ത്യയിലെത്തി എസ്‌യുവി പ്രേമികളുടെ മനസു കീഴടക്കിയ വാഹനമാണ് ടാറ്റ ഹാരിയർ. നെക്സോണിനൊപ്പം ഇന്ത്യയിൽ തങ്ങളുടെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിരയെ ഉന്നതങ്ങളിലെത്തിക്കാൻ ആദ്യ ഘട്ടത്തിൽ സഹായിച്ചതും ഹാരിയറാണെന്ന് നിസംശയം പറയാം.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

2019-ലാണ് ഹാരിയർ എസ്‌യുവിയെ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം ശ്രദ്ധേയമായ വിൽപ്പന കണക്കുകളുമായി കമ്പനിയുടെ വളർച്ചയെ മോഡൽ സഹായിക്കുകയും ചെയ്‌തു. തുടർന്ന് ഒരു വർഷത്തിനിപ്പുറം 2020 ഓട്ടോ എക്സ്പോയിൽ ടാറ്റ ഹാരിയറിന്റെ ബിഎസ്-VI പതിപ്പ് പുറത്തിറക്കി.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

ഇന്ത്യൻ വിപണിയിൽ ആദ്യമായി ഹാരിയർ ബിഎസ്-VI അവതരിപ്പിച്ചപ്പോൾ ടാറ്റ കാര്യങ്ങൾ കുഴപ്പത്തിലാക്കി എന്ന വസ്തുത നമ്മളിൽ ഭൂരിഭാഗവും അംഗീകരിക്കുന്ന ഒന്നായിരിക്കും. എന്നാൽ കാര്യങ്ങളെല്ലാം വേഗത്തിൽ മനസിലാക്കിയ ടാറ്റ പരിഷ്ക്കാരങ്ങളോടെ എസ്‌യുവിയെ മികച്ചതാക്കി.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

റേഞ്ച് റോവര്‍ വാഹനങ്ങളുടെ തലയെടുപ്പുമായി ടാറ്റയില്‍ പിറന്ന വാഹനമായതിനാൽ തന്നെ യൂസ്‌ഡ് കാർ വിപണിയിലും ടാറ്റ ഹാരിയർ വാങ്ങാൻ ആളുണ്ട്. ഒരു സെക്കൻഡ് ഹാൻഡ് എസ്‌യുവി സ്വന്തമാക്കാൻ പദ്ധതിയിടുന്ന ഒരാണ് നിങ്ങളെങ്കിൽ എന്തുകൊണ്ട് ടാറ്റയുടെ ഈ ഭീമനെ പരിഗണിച്ചുകൂടാ?

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

അങ്ങനെ ഈ എസ്‌യുവി വാങ്ങാൻ തീരുമാനം എടുത്തു കഴിഞ്ഞാൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് നമുക്കൊന്നു നോക്കിയാലോ?

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

മേൻമകൾ

കാഴ്ച്ചയിൽ ടാറ്റ ഹാരിയർ ഇന്ത്യയിലെ മനോഹരമായ എസ്‌യുവികളിലൊന്നാണെന്ന് നിസംശയം പറയാം. കൂടാതെ ഇംപാക്‌ട് 2.0 ഡിസൈൻ ഭാഷ്യമുപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ വാഹനത്തിന് ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്ഫോമാണ് അടിവരയിടുന്നത്. അതായത് ലാൻഡ് റോവർ പെഡിഗ്രി ഉപയോഗിച്ച് വികസിപ്പിച്ച കമ്പനിയുടെ പുതിയ OMEGArc പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ വാഹനമാണിതെന്നും വിശേഷിപ്പിക്കാം.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

സെഗ്‌മെന്റിൽ ഹാരിയർ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന പരാമീറ്ററുകളിൽ ഒന്നാണ് ഹാരിയറിന്റെ ബിൽഡ് ക്വാളിറ്റി. കാറിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഗുണനിലവാരം മികച്ചതാണ്. ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും മറ്റ് ആധുനിക ടാറ്റ കാറുകളെപ്പോലെ തന്നെ ഹാരിയറിനും മികച്ച സുരക്ഷാ ക്രാഷ് ടെസ്റ്റ് പരിരക്ഷയുണ്ടാവും.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

ഇനി അകത്തളത്തിലേക്ക് നോക്കിയാലും എല്ലാ പ്രീമിയം കാറുകളുടെയും സ്വഭാവ ഗുണങ്ങളുള്ള രൂപകൽപ്പനയും ഫിറ്റും ഫിനിഷുമാണ് ടാറ്റ മോട്ടോർസ് ഹാരിയർ എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്. മികച്ച ഓഡിയോ സെറ്റപ്പ്, സെനോൺ പ്രൊജക്ടർ ലാമ്പുകൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയെല്ലാം ഹാരിയറിന്റെ മേൻമകളാണ്.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

കൂടാതെ, ജീപ്പ് കോമ്പസ്, എംജി ഹെക്ടർ തുടങ്ങിയ എതിരാളികളെപ്പോലെ ഈ വിഭാഗത്തിലെ ഏറ്റവും വലിയ സൺറൂഫും ഈ കാറിലുണ്ട്. ഹാരിയറിന്റെ റൈഡ് നിലവാരം വളരെ മികച്ചതാണ്.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

മാത്രമല്ല ഇത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ വരെ അനായാസം കടന്നുപോവാനാവുന്ന എസ്‌യുവി യാത്രക്കാർക്കും സുഗമമായ യാത്രയാണ് പ്രതിദാനം ചെയ്യുന്നത്. ഹാരിയറിന്റെ ഇന്റീരിയർ വളരെ വിശാലമാണെന്നും എടുത്തു പറയേണ്ട ഒന്നാണ്. കൂടാതെ നല്ല ബൂട്ട് സ്പേസും വാഹനം ഓഫർ ചെയ്യുന്നുണ്ട്.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

പോരായ്‌മകൾ

ഹാരിയറിന്റെ ഗിയർബോക്‌സ് അൽപ്പം അത്ര മികച്ചതല്ലെന്ന പരാതി പല ഉപഭോക്താക്കളിൽ നിന്നും ഉയരുന്ന ഒരു വിമർശനമാണ്. ട്രാൻസിഷൻ അത്ര സ്‌മൂത്തല്ലെന്നും അഭിപ്രായങ്ങളുണ്ട്. മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ ക്ലച്ച് ലൈറ്റാണെങ്കിലും ട്രാവൽ വളരെ ദൈർഘ്യമേറിയത് ആയതിനാൽ സിറ്റി ട്രാഫിക്കിൽ വാഹനമോടിക്കുകയാണെങ്കിൽ അത് ചെറിയൊരു പ്രശ്‌നമായി തോന്നിയേക്കാം.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ടാറ്റ ഹാരിയർ ലഭ്യമല്ലെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. അതിനാൽ ഉപഭോക്താക്കൾക്ക് ധാരാളം ഓപ്ഷനുകൾ ലഭിക്കുന്നില്ല. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള ഡീസൽ എഞ്ചിൻ മാത്രമാണ് എസ്‌യുവിയിലുള്ളത്. എങ്കിലും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ നിന്നും ഓയിൽ ബർണർ എഞ്ചിൻ തേടുന്നവരാണ് മിക്കവരും.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ടച്ച് റെസ്പോൺസും അത്ര ഗംഭീരമല്ലെന്നതാണ് ടാറ്റ ഹാരിയറിന്റെ മറ്റൊരു പോരായ്‌മയായി എടുത്തു പറയാനാവുന്നത്. ടോപ്പ് എൻഡ് വേരിയന്റുകളിലേതല്ല, ബേസ് മിഡിൽ വേരിയന്റുകളുടെ കാര്യമാണിതെന്നു മാത്രം.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

മൊത്തത്തിലുള്ള റൈഡ്, ഹാൻഡ്‌ലിംഗ് ബാലൻസ് എന്നിവയുടെ കാര്യത്തിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ടാറ്റ ഹാരിയർ. എന്നാൽ കുറഞ്ഞ വേഗതയിൽ എസ്‌യുവിയുടെ സ്റ്റിയറിംഗ് അൽപം ഭാരം അനുഭവപ്പെടുന്നുണ്ട്.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

ടാറ്റ ഹാരിയർ തീർച്ചയായും മികച്ച വലിപ്പവും സവിശേഷതകളാൽ സമ്പന്നമായ ക്യാബിനും മികച്ച ബിൽഡ് ക്വാളിറ്റിയും ഉള്ള ഒരു മികച്ച ഉൽപ്പന്നമാണെങ്കിലും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാരിയർ വളരെ ചെലവേറിയതായി മാറുന്നു.

സെക്കൻഡ് ഹാൻഡ് ടാറ്റ ഹാരിയർ വാങ്ങാൻ പ്ലാനുണ്ടോ? ഗുണങ്ങളും ദോഷങ്ങളും അറിയാം

പ്രത്യേകിച്ച് ടോപ്പ് വേരിയന്റിന് വില 20 ലക്ഷം രൂപയിൽ കൂടുതലാണ്. ക്രെറ്റ, സെൽറ്റോസ്, ഹെക്ടർ തുടങ്ങിയ എതിരാളികൾ പണത്തിന്റെ വിലയ്‌ക്ക് കൂടുതൽ മൂല്യവും മൊത്തത്തിലുള്ള മികച്ച പാക്കേജും വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

More from DriveSpark

Article Published On: Wednesday, July 20, 2022, 14:00 [IST]
English summary
Planning to buy second hand tata harrier here are the pros and cons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X