സീറ്റിലെ പ്ലാസ്റ്റിക് കവർ ഇത്രയും വില്ലനാണെന്ന് അറിയാതെ പോയല്ലോ! കീറിക്കളഞ്ഞില്ലെങ്കിൽ സംഭവിക്കാൻ പോവുന്നത്...

ഒരു പുതിയ കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. അതിനായി രാപ്പകൽ കഷ്‌ടപ്പെടുന്ന അനേകം ആളുകളെ നമുക്ക് പരിചയമുണ്ടാവും. കാർ വാങ്ങുന്നതിനേക്കാൾ പാടാണ് അവ കൊണ്ടുനടക്കാൻ എന്ന യാഥാർഥ്യം പലർക്കും അറിയാവുന്നതാണെങ്കിലും ഈയൊരു സാധനം വീട്ടിലുണ്ടെങ്കിൽ വല്ലാത്ത സഹായിയാണെന്ന് പറയാതെ വയ്യ. പണ്ട് ആഡംബരത്തിന്റെ പ്രതീകങ്ങളായിരുന്നു കാറുകളെങ്കിൽ ഇപ്പോൾ കക്ഷിയൊരു പരോപകാരിയാണ്. പുതിയ കാർ വാങ്ങുന്ന ആളുകൾ പലപ്പോഴും വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധാലുക്കളായിരിക്കും. എവിടെയെങ്കിലും തട്ടുവോ മുട്ടുവോ ചെയ്‌താലുണ്ടാവുന്ന വിഷമവും നഷ്‌ടവും ഓർത്താണ് പലരും ഇങ്ങനെ ശ്രദ്ധയോടെ കൊണ്ടുനടക്കുന്നത്.

പോരാത്തതിന് അടിക്കടി കഴുകി വൃത്തിയാക്കി കുട്ടപ്പനായി കൊണ്ടുനടക്കുന്നതും പുതുതായി കാർ വാങ്ങുന്നവരുടെ പ്രധാന ഹോബിയാണ് കേട്ടോ. പുതിയ കാർ വാങ്ങുമ്പോൾ അതിലെ സീറ്റുകൾ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് പൊതിഞ്ഞായിരിക്കും കമ്പനി തരിക. പലരും ഇതൊന്ന് കീറിക്കളയാൻ പോലും മടികാണിക്കാറുണ്ട്. വർഷങ്ങളോളം ഇതുമായി നടക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടുമുണ്ടാവും. എന്നാൽ ചിലരാവട്ടെ വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് ഇത് വലിച്ച് കീറി കളയുന്നതായായിരിക്കും.

Plastic Covers On Car Seats Is Danger Explained In Malayalam

പക്ഷേ കാർ സീറ്റുകൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ചിലർ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. ഇത് നല്ല ശീലമാണോ അല്ലയോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം ഒന്ന് തേടി നോക്കിയാലോ ഗയ്‌സ്... വാഹന നിർമാണ പ്ലാൻ്റിൽ നിന്ന് ഡീലർഷിപ്പിലേക്ക് കാർ കൊണ്ടുപോകുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളിൽ നിന്ന് സീറ്റിനെ സംരക്ഷിക്കാനാണ് ഈ പ്ലാസ്റ്റിക് കവറുകളുടെ ഉദ്ദേശം.

പക്ഷേ ആധുനിക കാറുകളിൽ ഇപ്പോൾ റീസൈക്കിൾ ചെയ്ത മെറ്റീരിയൽ പോലെയുള്ള ഒരു തുണിയാണ് ഉപയോഗിക്കുന്നത്. എങ്കിലും മാരുതി സുസുക്കി, ഹ്യുണ്ടായി പോലുള്ള ചില കമ്പനിയുടെ ഭൂരിഭാഗം മോഡലുകളും ഇപ്പോഴും ഇത്തരം പ്ലാസ്റ്റിക് കവറുകളോടെയാണ് ഡെലിവറി ചെയ്യുന്നത്. അതിനാൽ തന്നെ വർഷങ്ങൾക്ക് ശേഷവും ഇൻ്റീരിയർ വൃത്തിയുള്ളതും പുതുമയുള്ളതുമായി നിലനിൽക്കാൻ പലരും സീറ്റിലെ ഈ കവർ സൂക്ഷിക്കാറുണ്ട്.

Plastic Covers On Car Seats Is Danger Explained In Malayalam

ഇതൊരു നല്ല ശീലമാണോയെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം ഒറ്റ വാക്കിൽ പറഞ്ഞാൽ ഇത് ആരോഗ്യത്തിന് അപകടകരമായ സംഗതിയാണെന്ന് തന്നെ വേണം പറയാൻ. അതിന്റെ കാരണം എന്തെന്ന് ചോദിച്ചാൽ സീറ്റുകളിൽ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചിട്ടുള്ള കാറിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ അത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുമെന്നതാണ് ആദ്യത്തെ ഉത്തരം. കൂടാതെ പ്ലാസ്റ്റിക് ഷീറ്റ് മര്യാദയ്ക്ക് ഇരിക്കാനും അനുവദിക്കുന്ന ഒന്നല്ല.

വളവുകൾ എടുക്കുമ്പോഴോ പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്തോ ഇത്തരം പ്ലാസ്റ്റിക് കവറുകൾ വളരെ അപകടകരമാണ്. ഇത്തരം ചില മെറ്റീരിയലുകൾ സ്റ്റിയറിംഗ് വീലിൽ ഉപയോഗിക്കുന്നവരും ഏറെയാണ്. ഇന്ന് വിപണിയിലെത്തുന്ന എല്ലാ കാറുകളിലും എയർബാഗുകൾ ഉണ്ടെന്നതിനാൽ സീറ്റും ഡാഷ്‌ബോർഡും അല്ലെങ്കിൽ സ്റ്റിയറിംഗ് വീലിൽ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് മൂടുന്നത് എയർബാഗുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുന്ന കാര്യമാണ്.

Plastic Covers On Car Seats Is Danger Explained In Malayalam

ഒരു അപകടമുണ്ടായാൽ അവ വിന്യസിച്ചേക്കാമെങ്കിലും എയർബാഗിനും ഡ്രൈവർക്കും ഇടയിൽ പ്ലാസ്റ്റിക് ഷീറ്റ് ഉള്ളതിനാൽ അവ മതിയായ സംരക്ഷണം നൽകിയേക്കണമെന്നുമില്ല. അങ്ങനെ ജീവൻ വരെ പോയേക്കാം. ഇതൊന്നുമല്ലെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസായ സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യുമ്പോൾ സീറ്റിലെ പ്ലാസ്റ്റിക് കവർ ചൂടായി വിഷ പുക പുറന്തള്ളാൻ തുടങ്ങുകയും അത് ക്യാബിനിൽ നിറയുകയും ചെയ്യുന്ന സാഹചര്യവും നേരിടാൻ സാധ്യതയുണ്ട്.

വെയിൽ നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൻ്റെ ക്യാബിൻ അത്യധികം ചൂടാകും. കുറേ നേരം നിർത്തിയിട്ട് തിരികെ കാറിൽ കയറുമ്പോൾ ഈ വിഷവാതകങ്ങൾ ശ്വസിക്കാനും കാരണമാവും. ഇത് സ്ഥിരമായി സംഭവിക്കുകയാണെങ്കിൽ വലിയ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വരെ നിങ്ങൾക്കുണ്ടായേക്കാം. അതിനാൽ പുത്തൻ കാർ വാങ്ങി വീട്ടിലെത്തിയാൽ ഉടൻ തന്നെ ആ പ്ലാസ്റ്റിക് കവർ അങ്ങ് കീറി കളഞ്ഞേക്കണേ.

അല്ലെങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ സീറ്റ് കവറിലും ക്യാബിനിലും പ്ലാസ്റ്റിക് കവറുകളുണ്ടെങ്കിൽ, ഡെലിവറിക്ക് മുമ്പ് കവറുകൾ മാറ്റിത്തരാൻ ഡീലർഷിപ്പിൽ ആവശ്യപ്പെടുകയുമാവാം. ഇനി പുറത്ത് കൊടുത്ത് സീറ്റ് കവറുകളും മറ്റും ചെയ്യാനാനാണ് പദ്ധതിയെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പണിതീർക്കാൻ ശ്രമിക്കുകയും വേണേ. പ്ലാസ്റ്റിക് കവർ ഉപയോഗിക്കുന്നത് നിങ്ങൾക്കും കാറിനും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മറ്റുള്ളവരേയും പറഞ്ഞ് മനസിലാക്കുമല്ലോ.

More from DriveSpark

Article Published On: Saturday, January 4, 2025, 10:00 [IST]
English summary
Plastic covers on car seats is danger explained in malayalam
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X