Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

സ്‌കൂട്ടറുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികത, മെയിന്റനെൻസ് കുറവ്, മെച്ചപ്പെട്ട ഇന്ധനക്ഷമത, ഉപയോഗിക്കാൻ കൂടുതൽ എളുപ്പം എന്നീ ഘടകങ്ങളാണ് ഇവയെ ജനപ്രിയമാക്കിയത്.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ഉയർന്ന ഉപഭോക്തൃ ഡിമാൻഡ് കാരണം ഇരുചക്ര വാഹന നിർമാതാക്കൾ ഈ വിപണിയിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നതിനും കാരണവും ഇതൊക്കെ തന്നെ. സ്‌കൂട്ടർ ശ്രേണിയിൽ മത്സരവും കടുപ്പമാണ്. 100 സിസി മുതൽ 160 സിസി വരെയുള്ള താങ്ങാനാവുന്ന മോഡലുകൾ വാങ്ങാനും വ്യത്യസ്‌തരായ ആളുകൾ മുന്നോട്ടു വരുന്നുമുണ്ട്.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

എന്നാൽ ഫാമിലി ഉപയോഗത്തിനായി കൂടുതൽ ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത് 110 സിസി മോഡലുകളാണെന്നു പറയാം. ആക്‌ടിവയും ജുപ്പിറ്ററും മാസ്ട്രോ എഡ്‌ജും എല്ലാം ഈ വിഭാഗത്തിലെ ജനപ്രിയരാണ്. ഈ വർഷം, അതായത് 2021-ൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും പ്രചാരം നേടിയ അഞ്ച് 110 സിസി സ്കൂട്ടറുകളെ ഒന്നു പരിചയപ്പെട്ടാലോ?

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

1. ഹീറോ പ്ലെഷർ പ്ലസ്

വർഷങ്ങളായി നിരവധി മാറ്റങ്ങൾക്ക് വിധേയമായ സ്‌കൂട്ടറാണ് ഹീറോ പ്ലെഷർ. സ്‌ത്രീ ഉപഭോക്താക്കളുടെ പ്രിയ മോഡലായ പ്ലഷറിന്റെ ടെലിവിഷൻ പരസ്യങ്ങൾ തന്നെ ഏറെ ഹിറ്റാണ്. താങ്ങാനാവുന്നതും എളുപ്പത്തിൽ ഓടിക്കാവുന്നതുമായ സ്‌കൂട്ടറുകളിൽ ഒന്നാണ് പ്ലെഷർ പ്ലസ്.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

8.1 bhp കരുത്തിൽ 8.70 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 110.9 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോയുടെ ഈ മോഡലിന്റെ ഹൃദയം. സ്‌കൂട്ടറിന്റെ ടോപ്പ് വേരിയന്റിന് i3S സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പ്ലെഷർ പ്ലസിന് 61,900 മുതൽ രൂപ മുതൽ 71,900 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ഹോണ്ട ആക്ടിവ 6G

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറാണ് ഹോണ്ട ആക്ടിവ. പണ്ട് ഏത് സ്കൂട്ടറിനെയും കൈനറ്റിക് ഹോണ്ട എന്ന് വിളിക്കുന്ന പോലെയാണ് ഇപ്പോൾ ആക്‌ടിവയുടെ സ്ഥാനം. 125 സിസി വേരിയന്റിലും ലഭ്യമാണെങ്കിലും അതിന്റെ 110 സിസി പതിപ്പ് ആക്ടിവ 6G പതിപ്പാണ് ഏവരുടേയും പ്രിയങ്കരി.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ഇതിന് പരിചിതമായ സ്റ്റൈലിംഗ്, സുഖപ്രദമായ റൈഡ്, ഹാൻഡ്‌ലിങ്ങ് മികവ്, താങ്ങാനാവുന്ന വില എന്നിവയാണ് ആക്ടിവയെ ഇത്രയും ജനപ്രിയമാക്കുന്നത്. 7.79 bhp പവറിൽ 8.79 Nm torque ഉത്പാദിപ്പിക്കുന്ന 109.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ആക്ടിവ 6G മോഡലിന് തുടിപ്പേകുന്നത്. നിലവിൽ 69,645 രൂപ മുതൽ മുതൽ 72,891 രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ സ്കൂട്ടറിന്റെ എക്സ്ഷോറൂം വില.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ഹോണ്ട ഡിയോ

യുവാക്കളെ സ്‌കൂട്ടർ മോഡലുകളിലേക്ക് ആകൃഷ്‌ടരാക്കിയ താരമാണ് ഹോണ്ട ഡിയോ. ആക്ടിവ 6G പതിപ്പിന്റെ മെലിഞ്ഞതും കൂടുതൽ ആകർഷകവുമായ സഹോദരനാണ് ഡിയോ എന്നു വേണമെങ്കിൽ പറയാം. 109.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന്റെയും ഹൃദയം.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

എന്നാൽ പവർ ഔട്ട്പുട്ട് കണക്കുകൾ അൽപം വ്യത്യസ്തമാണ്. സിംഗിൾ സിലിണ്ടർ യൂണിറ്റ് പരമാവധി 7.76 bhp കരുത്തിൽ 9 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ഭാരം കുറച്ച് കുറവായതിനാൽ സവാരി ചെയ്യാൻ എളുപ്പമാണ്. ഹോണ്ട ഡിയോയ്ക്ക് ഇന്ത്യയിൽ 65,075 രൂപ മുതൽ 70,973 രൂപ വരെയാണ് എക്സ്ഷോറൂം വില. ഡിയോ ആക്ടിവയെക്കാൾ താങ്ങാനാവുന്നതാണ് എന്നതും ശ്രദ്ധേയമാണ്.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ടിവിഎസ് ജുപ്പിറ്റർ 110

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സ്‌കൂട്ടറുകളിൽ ഒന്നാണ് ടിവിഎസ് ജുപ്പിറ്റർ 110. ഇതിന് മികച്ച രൂപകൽപന, പെപ്പിയും മിതവ്യയവും ഉള്ള എഞ്ചിൻ, ഓപ്ഷണൽ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക് (IntelliGO) മുതലായവ സംവിധാനങ്ങളുമെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ജുപ്പിറ്ററിന്റെ 109.7 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ 7.88 bhp കരുത്തിൽ 8.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആക്‌ടിവ ശ്രേണിക്കു ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണിത്. ഇവയെല്ലാം മൊത്തത്തിൽ ഒരു മികച്ച പാക്കേജാക്കി ജുപ്പിറ്ററിനെ മാറ്റുന്നു. 66,273 രൂപ മുതൽ 76,573 രൂപ വരെയാണ് സ്‌കൂട്ടറിന്റെ എക്സ്ഷോറൂം വില.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

ടിവിഎസ് സ്കൂട്ടി സെസ്റ്റ്

ടിവിഎസ് സ്കൂട്ടി സെസ്റ്റ് ഒരു കോം‌പാക്‌ട് സ്‌കൂട്ടറാണ്. ചെറിയ വലിപ്പവും ഭാരം കുറവും കാരണം ഉയരം കുറഞ്ഞ ആളുകൾക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പാണിത്.

Pleasure Plus മുതൽ Zest വരെ; 2021-ൽ ഏറ്റവും ജനപ്രിയമായ 110 സിസി സ്‌കൂട്ടറുകൾ

109.7 സിസി സിംഗിൾ-പോട്ട് എഞ്ചിനിൽ നിന്ന് 7.81 bhp പവറിൽ 8.8 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള ഈ യൂണിറ്റ് മികച്ച പെർഫോമൻസും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 64,641 രൂപ മുതൽ 66,318, രൂപ വരെയാണ് ടിവിഎസ് സെസ്റ്റിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Pleasure plus to zest the most popular 110 cc scooters in india in 2021
Story first published: Friday, December 31, 2021, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X