സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ (5G) ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. തുടക്കത്തില്‍, തെരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

5G സാങ്കേതികവിദ്യയെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയാറെടുക്കുമ്പോൾ, ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരാൾ നമ്മുടെ വാഹന വ്യവസായം തന്നെയായിരിക്കും. 5G നെറ്റ്‌വർക്കിന്റെ ആപ്ലിക്കേഷൻ കാറുകളെ ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യാൻ മാത്രമല്ല, സൈദ്ധാന്തികമായി മറ്റ് വാഹനങ്ങളുമായും 5G- പ്രാപ്‌തമാക്കിയ ഇൻഫ്രാസ്ട്രക്ചറുമായും ബന്ധിപ്പിക്കാൻ സഹായിക്കും.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

കൂടാതെ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടെങ്കിൽ വിദൂരമായി കാറുകൾ പ്രവർത്തിപ്പിക്കാനും 5G ഉപയോക്താക്കളെ അനുവദിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. അടുത്തിടെ ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി 5G ഉപയോഗ സജ്ജീകരണങ്ങൾ നേരിട്ടുകണ്ട് ബോധ്യപ്പെട്ടിരുന്നു.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ദേശീയ തലസ്ഥാനത്തെ പ്രഗതി മൈതാനിയിൽ നാല് ദിവസത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി നിരവധി 5G പവലിയനുകൾ സന്ദർശിക്കുകയും 5G ഉപയോഗ സാമിഗ്രികൾ നിർമിക്കാൻ ആഭ്യന്തര സ്റ്റാർട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ഈ വേദിയിൽ പ്രധാനമന്ത്രിക്കുണ്ടായ അനുഭവങ്ങളിലൊന്ന് ഡൽഹിയിൽ നിന്ന് റിമോട്ടായി സ്വീഡനിൽ കാർ ഓടിച്ചതാണ്. സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ എറിക്‌സണിന്റെ ബൂത്തിൽ, 5G പ്രാപ്‌തമാക്കിയ സംവിധാനം വഴിയാണ് സ്വീഡനിൽ മോദി കാർ ഡ്രൈവ് ചെയ്‌തത്.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ തത്സമയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 5G സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന നൂറോളം ആഭ്യന്തര സ്റ്റാർട്ടപ്പുകളുടെ കൺസോർഷ്യത്തിന്റെ ബൂത്തും അദ്ദേഹം സന്ദർശിച്ചു.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ജിയോ പവലിയനിൽ പ്രദർശിപ്പിച്ച യഥാർഥ 5G ഉപകരണങ്ങൾ മോദി കണ്ടു. കൂടാതെ ജിയോ ഗ്ലാസിലൂടെ യൂസ് കേസസിന്റെ എക്‌സ്പീരിയൻസും പ്രധാനമന്ത്രി നേരിട്ടു ബോധ്യപ്പെട്ടു.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ജിയോ എഞ്ചിനീയർമാരുടെ ഒരു സംഘം എൻഡ്-ടു-എൻഡ് 5G സാങ്കേതികവിദ്യയുടെ തദ്ദേശീയമായ വികസനത്തെക്കുറിച്ചും നഗര-ഗ്രാമീണ ആരോഗ്യ പരിപാലന വിതരണം തമ്മിലുള്ള വിടവ് നികത്താൻ 5G നെറ്റ്‌വർക്കിന് എങ്ങനെ കഴിയുമെന്നും പ്രധാനമന്ത്രി മോദിക്കായി വിശദീകരിച്ചു.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

5G സാങ്കേതികവിദ്യയ്‌ക്കായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ചെന്നും 'ഡിജിറ്റൽ ഇന്ത്യയുടെ' നേട്ടങ്ങൾ എല്ലാ ഗ്രാമങ്ങളിലും ഉടൻ എത്തുമെന്നും മോദി വേളയിൽ പറഞ്ഞു. വിജയകരമായ 5G സ്‌പെക്‌ട്രം ലേലത്തിന് ശേഷം, ദീപാവലിയോടനുബന്ധിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അതിവേഗ 5G മൊബൈൽ സേവനങ്ങൾ പുറത്തിറങ്ങും.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിച്ചത്. കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി.

സ്വീഡനിൽ കാർ ഓടിച്ച് പ്രധാനമന്ത്രി, സാധ്യമാക്കിയത് 5G കണക്റ്റഡ് ടെക്നോളജിയിലൂടെ

2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒക്ടോബർ അവസാനത്തോടെ അതായത് ദീപാവലിയോടെ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിൽ 5G എത്തുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. എയർടെല്ലും ഉടൻ 5G ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.

More from DriveSpark

Article Published On: Saturday, October 1, 2022, 13:35 [IST]
English summary
Pm modi drive a car in sweden via 5g enabled solution at imc 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X