ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലെയ്ൻ തുരങ്കം ഇന്ത്യയിൽ, സെല ടമൽ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകത്തിലെ ഏറ്റവും നീളമേറിയ ബൈ-ലെയ്ൻ തുരങ്കപാതയായ സെല ടൺലിന്റെ ഉ​ദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13,000 അടിക്ക് മുകളിൽ ഉയരത്തിലുള്ള ഇരട്ടവരി തുരങ്കം എല്ലാ കാലാവസ്ഥയിലും തവാങ്ങിലേക്ക് കണക്റ്റിവിറ്റി ഉറപ്പാക്കും. ദീർഘകാലമായി കാത്തിരുന്ന രാജ്യത്തിന്റെ ഒരു മെഗാ-പ്രൊജക്റ്റായാണ് ഇതിനെ കണക്കാക്കുന്നതു തന്നെ. 825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ പണി പൂർത്തിയാക്കിയിരിക്കുന്നത്.

അരുണാചൽ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വർഷങ്ങളോളം പഴക്കമുള്ള ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ പലപ്പോഴും പ്രദേശത്തേക്ക് എത്താനുള്ള ബുദ്ധിമുട്ടുകളാണ് സൈന്യത്തിന് വെല്ലുവിളിയാകാറുള്ളത്. ഇതിനുള്ള പരിഹാരമായാണ് സെല ടണൽ ഇപ്പോൾ നിർമിച്ചിരിക്കുന്നത്.

PM Narendra Modi Inaugurates Sela Tunnel

പടിഞ്ഞാറന്‍ കാമെങ് ജില്ലയില്‍ 13,700 അടി ഉയരത്തില്‍ തേസ്പൂരിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഡീസൽ പോലും ഉറച്ചുപോകുന്ന കാലാവസ്ഥയാണിവിടെയുള്ളത്. അതായക് ചില സമയങ്ങളിൽ ഇവിടെ കാലാവസ്ഥ മൈനസ് 20 ഡിഗ്രി വരെ പോകാറുണ്ടെന്ന് സാരം. എന്തായാലും പുതിയ ടണൽ റോഡ് വന്നതോടെ പ്രദേശത്തേക്കുള്ള കണക്റ്റിവിറ്റി ഇനി ഏത് കാലവസ്ഥയിലും സാധ്യമാവും.

2019 ഫെബ്രുവരിയിലാണ് മോദി പദ്ധതിയുടെ തറക്കല്ലിട്ടത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടു തുരങ്കപാതകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നതാണ് സെല പദ്ധതി. ടണല്‍ ഒന്നിന് 980 മീറ്റര്‍ നീളമുണ്ടെന്നാണ് കണക്കുകൾ. ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണെന്നതും ശ്രദ്ധേയമാവും.

PM Narendra Modi Inaugurates Sela Tunnel

കൂടാതെ തന്ത്രപ്രധാനമായ തവാങ് മേഖലയിലേക്കും യഥാർഥ നിയന്ത്രണരേഖയ്ക്ക് (LC) സമീപം ചൈനയുമായി അതിർത്തി പങ്കിടുന്ന മറ്റ് ഫോർവേഡ് ഏരിയകളിലേക്കും എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബൈ-ലെയ്ൻ തുരങ്കമാണിത്. മുമ്പ് കാലാവസ്ഥയെ ആശ്രയിച്ച് കനത്ത മഞ്ഞുവീഴ്ച്ചയും മണ്ണിടിച്ചിലും പോലുള്ള വെല്ലുവിളികളുള്ള രാജ്യത്തിൻ്റെ ഈ ഭാഗത്തേക്കുള്ള ഒരേയൊരു പ്രധാന കണക്റ്റിവിറ്റി ബലിപാറ-ചരിദ്വാർ-തവാങ് റോഡ് ആയിരുന്നു.

പ്രദേശത്തേക്കുള്ള പ്രവേശനം ശൈത്യകാലത്ത് വളരെ പ്രധാനമാണ്. മഞ്ഞുവീഴ്ചയും കനത്ത മഴയും മൂലം മണ്ണിടിച്ചിൽ മൂലം വർഷത്തിൽ ദീർഘനേരം അടച്ചിട്ടിരിക്കുന്നതിനാൽ സെലാ ചുരത്തിന് സമീപം സ്ഥിതിചെയ്യുന്ന തുരങ്കം വളരെ ആവശ്യമായിരുന്നു. സെല ടണലിൽ രണ്ട് തുരങ്കങ്ങളും ഒരു ലിങ്ക് റോഡും ഉൾപ്പെടുന്നു. മുകളിൽ പറഞ്ഞതുപോലെ ടണൽ ഒന്ന് 980 മീറ്റർ നീളമുള്ള ഒറ്റ-ട്യൂബ് തുരങ്കമാണ്.

PM Narendra Modi Inaugurates Sela Tunnel

അതേസമയം ടണൽ രണ്ട് 1,555 മീറ്റർ നീളമുള്ള ട്വിൻ-ട്യൂബ് ടണലാണ്.രണ്ടാമത്തെ തുരങ്കം ഒരു ബൈ-ലെയ്ൻ ട്യൂബുമായാണ് വരുന്നത്, ഒന്നാമത്തേത് ഗതാഗതത്തിനും മറ്റൊന്ന് അടിയന്തര സേവനങ്ങൾക്കുമായാവും ഉപയോഗിക്കുക. രണ്ട് തുരങ്കങ്ങളും തമ്മിലുള്ള ലിങ്ക് റോഡ് 1,200 മീറ്ററാണ്. ചൈന-ഇന്ത്യ അതിർത്തിയിലൂടെ സൈനികരെയും ആയുധങ്ങളെയും യന്ത്രങ്ങളെയും വേഗത്തിൽ നീക്കാൻ തുരങ്കം സഹായിക്കും.

എഞ്ചിനീയറിംഗ് അത്ഭുതം എന്ന തരത്തിലാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ലെയ്‌ൻ ഓഫ് ആക്ച്യുൽ കൺട്രോൾ (line of actual control) ഫോര്‍വേര്‍ഡ് പ്രദേശങ്ങളിലേക്ക് സൈനികരെ വേഗത്തില്‍ വിന്യസിക്കാന്‍ ഈ തുരങ്ക പാതയിലൂടെ സാധിക്കും. ഇതിനുപുറമെ, അസമിലെ തേസ്പൂരിലും അരുണാചലിലെ തവാങ്ങിലും സ്ഥിതി ചെയ്യുന്ന നാല് സൈനിക കോർപ്സ് ആസ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഒരു മണിക്കൂറോളം കുറയും. 2019 ഫെബ്രുവരി ഒമ്പതിനാണ് സെല ടണലിന് തറക്കല്ലിടുന്നത്.

PM Narendra Modi Inaugurates Sela Tunnel

അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ശരാശരി 650 തൊഴിലാളികളാണുണ്ടായിരുന്നത്. ഏകദേശം 90 ലക്ഷം മനുഷ്യ മണിക്കൂർ എടുത്താണ് നിർമാണം പൂർത്തിയാക്കിയതും. പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാണ് സെല ടണൽ നിർമിച്ചിരിക്കുന്നത്. ജെറ്റ് ഫാൻ വെൻ്റിലേഷൻ, അഗ്നിശമന ഉപകരണങ്ങൾ, കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കുമായി SCADA നിയന്ത്രിത നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള ആധുനിക സവിശേഷതകളും ടണലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3,000 കാറുകൾക്കും 2,000 ട്രക്കുകൾക്കും ദിവസേന കടന്നുപോകാനുള്ള ശേഷി ഉണ്ടെന്ന് അഭിമാനിക്കുന്നു.

More from DriveSpark

Article Published On: Saturday, March 9, 2024, 17:30 [IST]
English summary
Pm narendra modi inaugurates sela tunnel worlds longest bi lane tunnel details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X