ഫെറാറിയുടെ ആദ്യ ഇലക്‌ട്രിക് കാർ അടുത്ത് കണ്ട് മാർപ്പാപ്പ, കൂടെ ഒരു ചോദ്യവും! ഫുൾ ചാർജിൽ 530 KM റേഞ്ച്

ഇറ്റാലിയൻ ആഡംബര സ്‌പോർട്‌സ് കാർ നിർമാതാക്കളായ ഫെറാറിയും വൈദ്യുത വാഹനങ്ങൾക്ക് പിന്നാലെ പായാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ കമ്പനി ബ്രാൻഡിന്റെ ആദ്യത്തെ ഇവി ലൂഷെ കഴിഞ്ഞ ദിവസം ലോകത്തിനായി സമർപ്പിക്കുകയുണ്ടായി. സാധാരണയായി കണ്ടുവരുന്ന ഫെറാറി കാറുകളിൽ നിന്നും വ്യത്യസ്‌തമായ രീതിയിലാണ് ഇതിന്റെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ആപ്പിളിന്റെ മുന്‍ ചീഫ് ഡിസൈനര്‍ സര്‍ ജോണി ഐവിന്റെ നേതൃത്വത്തിലുള്ള ലവ്ഫ്രം (LoveFrom) എന്ന പ്രശസ്ത ക്രിയേറ്റീവ് കൂട്ടായ്മയാണ് ലൂഷെയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് ആദ്യ ഇലക്ട്രിക് വാഹനം മാർപ്പാപ്പയ്ക്ക് മുന്നിൽ പ്രദർശിപ്പ് ശ്രദ്ധനേടാനും കമ്പനിക്കായി.

ലിയോ പതിനാറാമൻ മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിലാണ് ഫെറാറി തങ്ങളുടെ പുത്തൻ ഇലക്ട്രിക് കാറുമായി എത്തിയത്. ഇറ്റാലിയൻ ബ്രാൻഡിന്റെ പ്രസിഡന്റ്‌ ജോൺ എൽക്കാൻ, ഫാക്ടറി ടെസ്റ്റ് ഡ്രൈവർ റാഫേൽ ഡി സിമോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് മാർപ്പാപ്പ പുതിയ കാറിനെ അടുത്തറിഞ്ഞത്. കൂടെ ഒരു രസകരമായ കാര്യവും മാർപ്പാപ്പ ചോദിച്ചറിയുകയുണ്ടായി.

Pope Leo XIV Checks Out Ferrari s First Electric Car Luce

ഫെറാറിയുടെ ആദ്യത്തെ 4 ഡോർ കാറാണോയിതെന്നായിരുന്നു മാർപ്പാപ്പയുടെ ചോദ്യം. എന്നാൽ ഇത് ബ്രാൻഡിന്റെ ആദ്യത്തെ 5 സീറ്റർ വാഹനമാണെന്നായിരുന്നു എൽക്കാനിന്റെ മറുപടി. മറ്റ് ഫെരാരി കാറുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയിട്ടുള്ള ഇന്റീരിയറും ലിയോ പതിനാറാമൻ പരിശോധിച്ചാണ് മടങ്ങിയത്. 5,026 മില്ലീമീറ്റര്‍ നീളമുള്ള ഈ അത്യാധുനിക ഇലക്ട്രിക് കാറില്‍ 5 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കും.

ഫെറാറിയുടെ ചരിത്രത്തിലാദ്യമായി കോച്ച് ഡോറുകളും പിന്‍നിരയില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിംഗ് ഘടനയുമാണ് ലൂഷൊയുടെ മറ്റ് പ്രത്യേകതകൾ. മാരനെല്ലോയില്‍ പണികഴിപ്പിച്ചിരിക്കുന്ന റോഡ് കാറുകളില്‍ വെച്ച് ഏറ്റവും കുറഞ്ഞ എയറോഡൈനാമിക് ഡ്രാഗ് കോഫിഷ്യന്റ് കൈവരിച്ച മോഡല്‍ കൂടിയാണ് പുതിയ ലൂഷെ. സ്‌കേറ്റ് ബോർഡ് ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഫെറാറിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഒരുങ്ങിയിരിക്കുന്നത്.

Pope Leo XIV Checks Out Ferrari s First Electric Car Luce

ഇലക്ട്രിക് വാഹന പ്രേമികളെ ആകര്‍ഷിക്കുന്നതിനായി നിലവില്‍ വിപണിയിലുള്ള ഏറ്റവും ഊര്‍ജ്ജസാന്ദ്രതയേറിയ122kWh വലിയ ബാറ്ററി പായ്ക്കാണ് ഫെറാറി ലൂഷെയിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറയ്ക്കുന്നതിനായി സിലിണ്ട്രിക്കല്‍ സെല്ലുകള്‍ക്ക് പകരം പ്രത്യേക പൗച്ച് സെല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഈ 800V ആര്‍ക്കിടെക്ചര്‍ ബാറ്ററി ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 530 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ചാര്‍ജിംഗ് വേഗത കൂട്ടുന്നതിനായി 350kW അള്‍ട്രാ ഫാസ്റ്റ് ഡിസി ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ ഇലക്ട്രിക് ഹൈപ്പര്‍ കാറിനുണ്ട്. ഓരോ ആക്‌സിലിലും രണ്ട് വീതം ചേര്‍ത്ത് ആകെ നാല് ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രിക് മോട്ടോറുകളാണ് ഇലക്ട്രിക് കാറിന് കരുത്ത് പകരുന്നത്. ലോഞ്ച് മോഡില്‍ ഇവ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 1,035 bhp പവറിൽ 11,500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ഫെറാറിയുടെ ഇലക്ട്രിക് കാറിനാവും.

Pope Leo XIV Checks Out Ferrari s First Electric Car Luce

വേഗതയുടെ കാര്യത്തില്‍ മുന്‍നിര പെട്രോള്‍ സൂപ്പര്‍ കാറുകളെ പോലും വെല്ലുവിളിക്കാന്‍ ഫെറാറി ലൂഷെയ്ക്ക് സാധിക്കും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് വെറും 2.5 സെക്കന്‍ഡുകള്‍ മതിയാവും. വെറും 6.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ഈ കാറിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 311 കിലോമീറ്ററായാണ് ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കൾ നിശ്ചയിച്ചിരിക്കുന്നത് കേട്ടോ.

ഫെറാറി ചരിത്രത്തില്‍ ഒരു പ്രൊഡക്ഷന്‍ മോഡലിന് നല്‍കുന്ന ഏറ്റവും വലിയ ടയറുകളാണ് ഇലക്ട്രിക് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 23 ഇഞ്ചും പിന്നില്‍ 24 ഇഞ്ചും വലിപ്പമുള്ള ഭീമന്‍ സ്റ്റാഗേര്‍ഡ് വീലുകളാണ് ലൂഷെ ഇവിയെ വേറിട്ടുനിർത്തുന്നത്. എന്തായാലും വിപണിയിൽ എത്തുമ്പോൾ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഇലക്ട്രിക് സ്പോർട്‌സ് കാറിനാവുമെന്ന് കരുതാം. മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമോയെന്ന കാര്യവും കണ്ടറിയണം.

Article Published On: Friday, May 29, 2026, 18:10 [IST]
English summary
Pope leo xiv checks out ferraris first electric car luce details inside
കൂടുതല്‍... #ferrari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X